For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മൂന്ന് തോറ്റ രാജസ്ഥാനും കെകെആറും നേര്‍ക്കുനേര്‍, കളിക്കണക്കുകളറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന (24-4) മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. സീസണില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന ടീമുകളാണ് ഇരുവരും. ആദ്യ നാല് മത്സരത്തില്‍ മൂന്ന് മത്സരവും തോറ്റാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തുന്നത്. ക്യാപ്റ്റന്‍മാരായ സഞ്ജു സാംസണും ഓയിന്‍ മോര്‍ഗനും ജയം നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. മുംബൈയില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം. ആവേശ പോരാട്ടത്തിന് മുമ്പ് കളിക്കണക്കുകളറിയാം.

നേര്‍ക്കുനേര്‍ കണക്കില്‍ കെകെആര്‍

നേര്‍ക്കുനേര്‍ കണക്കില്‍ കെകെആര്‍

ഇരു ടീമും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത് 23 തവണയാണ്. ഇതില്‍ 12 തവണയും ജയം കെകെആറിനായിരുന്നു. 10 തവണയാണ് രാജസ്ഥാന്‍ വിജയിച്ചത്. ഒരു മത്സരം ഫലം കാണാതെ പോയി. രാജസ്ഥാനെതിരേ കെകെആറിന്റെ ഉയര്‍ന്ന ടീം സ്‌കോര്‍ 191 റണ്‍സും കുറഞ്ഞ ടീം സ്‌കോര്‍ 125 റണ്‍സുമാണ്. രാജസ്ഥാന്റെ ഉയര്‍ന്ന ടീം സ്‌കോര്‍ 199 റണ്‍സും കുറഞ്ഞ ടീം സ്‌കോര്‍ 81 റണ്‍സുമാണ്. നിലവിലെ ഫോമിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും മുന്‍തൂക്കം നല്‍കാനാവില്ല.

സ്ഥിരതയില്ലാതെ രാജസ്ഥാന്‍

സ്ഥിരതയില്ലാതെ രാജസ്ഥാന്‍

മികച്ച താരങ്ങളുണ്ടെങ്കിലും സ്ഥിരതയോടെ കളിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. ജോസ് ബട്‌ലര്‍,മനാന്‍ വോറ എന്നിവര്‍ക്ക് ഓപ്പണിങ്ങില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സാധിക്കുന്നില്ല. ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയ ശേഷം മറ്റൊരു മത്സരത്തില്‍ പോലും തിളങ്ങാന്‍ സഞ്ജു സാംസണായിട്ടില്ല. ഡേവിഡ് മില്ലര്‍ക്കും സ്ഥിരതയില്ല. ക്രിസ് മോറിസില്‍ നിന്നും പ്രതീക്ഷക്കൊത്ത പ്രകടനം ഉണ്ടാകുന്നില്ല. ബൗളിങ് നിരയില്‍ ചേതന്‍ സക്കറിയ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഡെത്ത് ഓവറിലെ റണ്ണൊഴുക്ക് തടയുന്നതില്‍ ബൗളര്‍മാര്‍ പരാജയപ്പെടുന്നു.

കെകെആറിനും ബാറ്റിങ് തലവേദന

കെകെആറിനും ബാറ്റിങ് തലവേദന

ബാറ്റിങ് നിരയുടെ മോശം ഫോമാണ് കെകെആറിനും തലവേദന. ടോപ് ഓഡറില്‍ സ്ഥിരതയോടെ കളിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. മധ്യനിരയില്‍ ദിനേഷ് കാര്‍ത്തിക്,ആന്‍ഡ്രേ റസല്‍,പാറ്റ് കമ്മിന്‍സ് എന്നിവര്‍ അവസാന മത്സരത്തില്‍ ബാറ്റിങ്ങില്‍ മികവ് കാട്ടിയത് കെകെആറിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു. സുനില്‍ നരെയ്‌നെ ഓപ്പണിങ്ങില്‍ ഇറക്കി പരീക്ഷണം നടത്താന്‍ കെകെആര്‍ തയ്യാറായേക്കും.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, മനാന്‍ വോറ, സഞ്ജു സാംസണ്‍, ഡേവിഡ് മില്ലര്‍, ശിവം ദുബെ, റിയാന്‍ പരാഗ്, രാഹുല്‍ തെവാത്തിയ, ക്രിസ് മോറിസ്, ചേതന്‍ സക്കറിയ, മുസ്തഫിസുര്‍ റഹ്മാന്‍, ജയദേവ് ഉനദ്ഘട്ട്.

കെകെആര്‍: നിധീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍, സുനില്‍ നരെയ്ന്‍, ദിനേഷ് കാര്‍ത്തിക്, ആന്‍ഡ്രേ റസല്‍, പാറ്റ് കമ്മിന്‍സ്, കമലേഷ് നാഗര്‍കോട്ടി, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ.

Story first published: Friday, April 23, 2021, 13:30 [IST]
Other articles published on Apr 23, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+