For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ജയം തുടരാന്‍ കോലിപ്പട, തിരിച്ചുവരാന്‍ കെകെആര്‍, കോലിക്കും മോര്‍ഗനും അഭിമാന പോര്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (18-4) നടക്കുന്ന പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും നേര്‍ക്കുനേര്‍. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെയും രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും തളച്ച ആത്മവിശ്വാസത്തില്‍ ആര്‍സിബി ഇറങ്ങുമ്പോള്‍ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടേറ്റ തോല്‍വിയുടെ ക്ഷീണത്തിലാണ് ഓയിന്‍ മോര്‍ഗനും സംഘവുമെത്തുന്നത്.

നേര്‍ക്കുനേര്‍ കണക്കില്‍ ആര്‍സിബി കേമര്‍

നേര്‍ക്കുനേര്‍ കണക്കില്‍ ആര്‍സിബി കേമര്‍

ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ കണക്കില്‍ കോലിയും സംഘവുമാണ് കേമര്‍. 26 മത്സരങ്ങളില്‍ മുഖാമുഖമെത്തിയപ്പോള്‍ 14 തവണയും ജയം ആര്‍സിബി സ്വന്തമാക്കി. 12 മത്സരത്തിലാണ് കെകെആര്‍ വിജയിച്ചത്. നിലവിലെ ഫോമും ആര്‍സിബിക്ക് അനുകൂലമാണ്. വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ്,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നീ വന്മരങ്ങള്‍ ഫോമിലാണ്. ഒപ്പം ബൗളര്‍മാരും തിളങ്ങുന്നുണ്ട്. അതേ സമയം നിധീഷ് റാണയ്ക്ക് മാത്രമാണ് കെകെആറിനായി തിളങ്ങാന്‍ സാധിക്കുന്നത്.

കെകെആറിനായി കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കെകെആറിനായി കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ആര്‍സിബിക്കെതിരേ കെകെആറിനായി കൂടുതല്‍ റണ്‍സെന്ന റെക്കോഡ് ആന്‍ഡ്രേ റസലിന്റെ പേരിലാണ്. 9 ഇന്നിങ്‌സില്‍ നിന്ന് 308 റണ്‍സാണ് അദ്ദേഹം നേടിയത്. എന്നാല്‍ ആദ്യ രണ്ട് മത്സരത്തിലും റസല്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. സുനില്‍ നരെയ്‌നാണ് രണ്ടാം സ്ഥാനത്ത്. 7 ഇന്നിങ്‌സില്‍ നിന്ന് 194 റണ്‍സാണ് താരം നേടിയത്. നിധീഷ് റാണ (180 റണ്‍സ്),ദിനേഷ് കാര്‍ത്തിക് (82 റണ്‍സ്) എന്നിവരാണ് മൂന്നും നാലും സ്ഥാനത്ത്.

കെകെആറിനായി കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ വിക്കറ്റ് സുനില്‍ നരെയ്‌ന്റെ പേരിലാണ്. 13 ഇന്നിങ്‌സില്‍ നിന്ന് 16 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. എന്നാല്‍ ആദ്യ രണ്ട് മത്സരത്തിലും താരത്തെ കളിപ്പിച്ചിരുന്നില്ല. ആന്‍ഡ്രേ റസല്‍ (7),നിധീഷ് റാണ (3),കുല്‍ദീപ് യാദവ് (3) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.

ആര്‍സിബിക്കായി കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ആര്‍സിബിക്കായി കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ആര്‍സിബിക്കായി കൂടുതല്‍ റണ്‍സ് നേടിയത് നായകന്‍ കോലിയാണ്. 24 ഇന്നിങ്‌സില്‍ നിന്ന് 725 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. എബി ഡിവില്ലിയേഴ്‌സ് (388 റണ്‍സ്),മന്ദീപ് സിങ് (160),മോയിന്‍ അലി (66) എന്നിവരാണ് മറ്റുള്ളവര്‍. മന്ദീപ് പഞ്ചാബ് കിങ്‌സിനുവേണ്ടിയും മോയിന്‍ അലി സിഎസ്‌കെയ്ക്കുവേണ്ടിയുമാണ് ഇത്തവണ കളിക്കുന്നത്.

ആര്‍സിബിക്കായി കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ വിക്കറ്റ് നേടിയത് യുസ് വേന്ദ്ര ചഹാലാണ്. 14 ഇന്നിങ്‌സില്‍ നിന്ന് 14 വിക്കറ്റാണ് ചഹാല്‍ നേടിയത്. പവന്‍ നേഗി (6),മുഹമ്മദ് സിറാജ് (6),നവദീപ് സൈനി (5) എന്നിവരാണ് ഈ പട്ടികയിലെ മറ്റ് പ്രധാന താരങ്ങള്‍.

സാധ്യതാ 11

സാധ്യതാ 11

ആര്‍സിബി: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ഷഹബാസ് അഹ്മദ്, ഗ്ലെന്‍ മാക്‌സ്് വെല്‍, എബി ഡിവില്ലിയേഴ്‌സ്, വാഷിങ്ടണ്‍ സുന്ദര്‍, ഡാനിയല്‍ ക്രിസ്റ്റ്യന്‍, കെയ്ല്‍ ജാമിസന്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ് വേന്ദ്ര ചഹാല്‍.

കെകെആര്‍: നിധീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍, സുനില്‍ നരെയ്ന്‍, ദിനേഷ് കാര്‍ത്തിക്, ആന്‍ഡ്രേ റസല്‍, പാറ്റ് കമ്മിന്‍സ്, ഹര്‍ഭജന്‍ സിങ്, വരുണ്‍ ചക്രവര്‍ത്തി, പ്രസിദ്ധ് കൃഷ്ണ.

Story first published: Saturday, April 17, 2021, 13:07 [IST]
Other articles published on Apr 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+