ശക്തമായ മധ്യനിര
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച മധ്യനിര ബാറ്റ്സ്മാന്മാരുള്ള ടീമുകളിലൊന്ന് കെകെആറാണ്. ഓയിന്‍ മോര്ഗന്,ഷക്കീബ് അല്ഹസന്,ആന്‍ഡ്രേ റസല്‍,ബെന്‍ കട്ടിങ് തുടങ്ങി മികച്ച താരങ്ങള്‍ മധ്യനിരയില്‍ ടീമിനൊപ്പമുണ്ട്. അവസാന സീസണിലും പരിക്ക് വേട്ടയാടിയ റസല്‍ ഇത്തവണ മുഴുവന്‍ മത്സരങ്ങളും കളിക്കേണ്ടത് കെകെആറിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്. ഡെത്ത് ഓവറുകളില്‍ ബാറ്റിങ് വെടിക്കെട്ട് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള താരമാണ് റസല്‍. മീഡിയം പേസ് ഓള്‍റൗണ്ടര്‍ ബെന്‍ കട്ടിങ്ങും വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനാണ്.
തകര്‍പ്പന്‍ സ്പിന്‍ നിര
ഏറ്റവും മികച്ച സ്പിന്‍ നിരയാണ് കെകെആറിനൊപ്പമുള്ളത്. സുനില്‍ നരെയ്ന് എന്ന ടി20 സ്പെഷ്യലിസ്റ്റ് സ്പിന്നര്‍ക്കൊപ്പം വരുണ്‍ ചക്രവര്‍ത്തിയും ടീമില്‍ ഉള്ളപ്പോള്‍ എതിരാളികള്‍ വിയര്‍ക്കും. കൂടാതെ സീനിയര്‍ സ്പിന്നര്‍ ഹര്ഭജന് സിങ്ങും ഇത്തവണ കെകെആറിലെത്തിയിട്ടുണ്ട്. കുല്‍ദീപ് യാദവും ടീമിലുണ്ടെങ്കിലും സമീപകാലത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ താരത്തിന് പ്ലേയിങ് 11ല്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.
പ്രശ്നം പേസര്‍മാരില്‍
ഇത്തവണ കെകെആറിനെ പ്രതിസന്ധിയിലാക്കുന്ന പ്രധാന പ്രശ്നം പേസ് ബൗളിങ് തന്നെയാവും. ന്യൂ ബോളിലും ഡെത്ത് ഓവറിലും സ്പെഷ്യലിസ്റ്റ് എന്ന് പറയാവുന്ന ഒരു പേസ് ബൗളര്‍ കെകെആര്‍ നിരയിലില്ല. പാറ്റ് കമ്മിന്‍സ്,ലോക്കി ഫെര്ഗൂസന്,പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് പ്രധാന പേസര്‍മാര്‍. ഇവരെല്ലാം റണ്‍സ് വിട്ടുകൊടുക്കുന്നതിന് യാതൊരു മടിയും കാട്ടാത്ത ബൗളര്‍മാരാണ്. ശിവം മാവി,സന്ദീപ് വാര്യര്‍,കമലേഷ് നാഗര്‍കോട്ടി എന്നീ യുവ പേസര്‍മാരും ടീമിലുണ്ടെങ്കിലും ഇവരും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ വലിയ പിശുക്ക് കാട്ടാത്ത താരങ്ങളാണ്.
ടോപ് ഓഡറിലും പ്രശ്നം
ശുഭ്മാന്‍ ഗില്ലിനെ മാറ്റി നിര്‍ത്തിയാല്‍ ടോപ് ഓഡറിലെ താരങ്ങളുടെ പ്രകടനം കണ്ടറിയണം. നിധീഷ് റാണ,ദിനേഷ് കാര്‍ത്തിക്,രാഹുല്‍ ത്രിപതി,ടിം സീഫര്‍ട്ട്,കരുണ്‍ നായര്‍ എന്നിവരാണ് ടോപ് ഓഡറിലേക്ക് പരിഗണിക്കപ്പെടുന്ന പ്രധാന താരങ്ങള്‍. ഇവരില്‍ പലരും ദേശീയ ടീമില്‍ നിലവില്‍ കളിക്കാത്ത താരങ്ങളാണ്. അതിനാല്‍ത്തന്നെ പ്രകടനം എങ്ങനെയെന്ന് കണ്ടറിയണം. അവസാന സീസണില്‍ കെകെആര്‍ ടോപ് ഓഡറിന് സ്ഥിരതയില്ലായിരുന്നു.
കെകെആര്‍ ടീം
ഓയിന്‍ മോര്ഗന്,ശിവം മാവി,സന്ദീപ് വാര്യര്‍,കുല്‍ദീപ് യാദവ്,ഷക്കീബ് അല്ഹസന്,സുനില്‍ നരെയ്ന്,വൈഭവ് അറോര,ലോക്കി ഫെര്ഗൂസന്,ബെന്‍ കട്ടിങ്,ടിം സീഫെര്‍ട്ട്,കരുണ്‍ നായര്‍,ഷെല്‍ഡോന്‍ ജാക്സന്,വെങ്കിടേഷ് അയ്യര്‍,ദിനേഷ് കാര്‍ത്തിക്,ഹര്ഭജന് സിങ്,പാറ്റ് കമ്മിന്‍സ്,ആന്‍ഡ്രേ റസല്‍,പ്രസിദ്ധ് കൃഷ്ണ,ശുഭ്മാന്‍ ഗില്‍,നിധീഷ് റാണ,പവന് നേഗി,കമലേഷ് നാഗര്‍കോട്ടി,വരുണ്‍ ചക്രവര്‍ത്തി,ഗുര്‍കീരത് മാന്‍ സിങ്,രാഹുല്‍ ത്രിപാതി.