Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'മുംബൈയോട് ഡല്‍ഹി പകരം വീട്ടുമോ? റിഷഭും ടീമും നിസാരരല്ല, സമ്പൂര്‍ണ്ണ വിവരമിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും 14ാം സീസണില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടത്തിന് ഇരട്ടി ആവേശം. തങ്ങളെ തോല്‍പ്പിച്ച് കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിനോട് പകരം വീട്ടാനുറച്ച് ഡല്‍ഹി ഇറങ്ങുമ്പോള്‍ വീണ്ടുമൊരു ജയത്തിലൂടെ തങ്ങളുടെ രാജകീയത ഒരിക്കല്‍ക്കൂടി തെളിയിക്കുകയാവും രോഹിതും സംഘവും ലക്ഷ്യമിടുന്നത്. ഡല്‍ഹിക്കെതിരേ നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈക്കാണ് ആധിപത്യം.

എന്നാല്‍ നിലവിലെ ഫോമില്‍ ഇരു കൂട്ടരും തുല്യശക്തികളാണ്. ആര്‍സിബിയോട് തോറ്റ് തുടങ്ങിയെങ്കിലും കെകെആറിനെയും ഹൈദരാബാദിനെയും തളച്ച് മുംബൈ എത്തുമ്പോള്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ച് കരുത്തിലാണ് ഡല്‍ഹി എത്തുന്നത്. ഹാട്രിക് കിരീടം പ്രതീക്ഷിച്ചിറങ്ങിയ മുംബൈക്ക് സീസണില്‍ ഡല്‍ഹിക്കെതിരേ വിജയിക്കുക എളുപ്പമാവില്ല. അതിന് ഈ താരങ്ങളുടെ പ്രകടനം നിര്‍ണ്ണായകമാണ്.

mivsdc

ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പവര്‍പ്ലേയില്‍ നന്നായി തിളങ്ങാനാവുന്നുണ്ടെങ്കിലും വലിയ സ്‌കോറാക്കി മാറ്റാനാവുന്നില്ല. ഡല്‍ഹിക്കായി ശിഖര്‍ ധവാനും -പൃത്ഥ്വി ഷായും തിളങ്ങുന്നതിനാല്‍ മുംബൈക്കായി രോഹിതും-ക്വിന്റന്‍ ഡീകോക്കും തിളങ്ങേണ്ടത് അനിവാര്യമാണ്. മൂന്നാം നമ്പറില്‍ മുംബൈയുടെ സൂര്യകുമാര്‍ യാദവ് ഫോമിലാണ്. മൂന്നാം നമ്പറില്‍ ഡല്‍ഹിക്ക് ഇറക്കാനുള്ള സ്റ്റീവ് സ്മിത്തിനെയാണ്. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും പ്രതിഭാശാലിയായ സ്മിത്തിനെ മുംബൈ ഭയക്കണം.

മത്സരത്തില്‍ വഴിത്തിരിവാകുക മുംബൈ ഓള്‍റൗണ്ടര്‍മാരുടെ പ്രകടനമാണ്. കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ പ്രകടനത്തിന് മത്സരത്തില്‍ നിര്‍ണ്ണായക റോളുണ്ട്. പൊള്ളാര്‍ഡ് ഹൈദരാബാദിനെതിരേ തിളങ്ങിയെങ്കിലും മികവിനൊത്ത് ഉയര്‍ന്നിട്ടില്ല. ഹര്‍ദികിന് ആദ്യ മൂന്ന് മത്സരത്തിലും താളം കണ്ടെത്താനായിട്ടില്ല. ക്രുണാല്‍ പാണ്ഡ്യ ബാറ്റിങ്ങില്‍ ഫോമിലല്ലെങ്കിലും ബൗളിങ്ങില്‍ മികവ് കാട്ടുന്നുണ്ട്.

മുംബൈ ട്രന്റ് ബോള്‍ട്ട്,ജസ്പ്രീത് ബുംറ എന്നീ വമ്പന്‍ പേസര്‍മാരെ മുന്നില്‍ നിര്‍ത്തുമ്പോള്‍ തിരിച്ചാക്രമിക്കാന്‍ കഗിസോ റബാദ,ആന്‍ റിച്ച് നോക്കിയേ എന്നിവര്‍ ഡല്‍ഹി നിരയിലുണ്ട്. ആദ്യ മത്സരങ്ങള്‍ കളിക്കാതിരുന്ന നോക്കിയേ മുംബൈക്കെതിരേ കളിക്കുമെന്നാണ് വിവരം. റബാദക്ക് ഫോമിലേക്കുയരാന്‍ സാധിച്ചിട്ടില്ലെങ്കിലും ഏത് സമയത്തും ഫോം വീണ്ടെടുക്കാനുള്ള പ്രതിഭ ദക്ഷിണാഫ്രിക്കന്‍ പേസര്‍ക്കുണ്ട്.

സ്പിന്‍ നിരയില്‍ ആര്‍ അശ്വിന് പകരം ഡല്‍ഹിക്കായി അമിത് മിശ്ര കളിച്ചേക്കും. ചെന്നൈയില്‍ ഗൂഗ്ലിയും ദൂസ്‌രയുമെല്ലാം നന്നായി ഫലം കാണുന്നതിനാല്‍ അശ്വിനെക്കാള്‍ തിളങ്ങാനാവുക അമിത മിശ്രക്കാവും. അതേ സമയം രാഹുല്‍ ചഹാറിനെത്തന്നെയാവും മുംബൈ പരിഗണിക്കുക. സീനിയര്‍ സ്പിന്നര്‍ പീയൂഷ് ചൗള ഇനിയും കാത്തിരിക്കേണ്ടി വരും.

Story first published: Monday, April 19, 2021, 21:24 [IST]
Other articles published on Apr 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+