Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ടീമുകള്‍ കൈവിട്ട 10 സൂപ്പര്‍ താരങ്ങള്‍ ആരൊക്കെ? സ്മിത്ത്, മാക്‌സ്‌വെല്‍... നീളന്‍ പട്ടിക

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിനായുള്ള താരലേലം ഫെബ്രുവരി 16ന് നടക്കാന്‍ പോവുകയാണ്. അതിന് മുന്നോടിയായി ടീമുകളെല്ലാം നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക പുറത്തുവിട്ട് കഴിഞ്ഞു. ആരാധകരെ ഞെട്ടിച്ച് പല സൂപ്പര്‍ താരങ്ങള്‍ക്കും ടീമുകളിലെ സ്ഥാനം നഷ്ടമായിട്ടുണ്ട്. ഇവരെ അടുത്ത സീസണില്‍ പുതിയ തട്ടകത്തില്‍ കാണാനാവുമോയെന്ന് കണ്ടറിയണം. ഇത്തവണ ടീമുകള്‍ കൈവിട്ട് താരലേലത്തിലേക്കെത്തുന്ന പ്രമുഖ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

മുന്‍ ഓസീസ് നായകനും സൂപ്പര്‍ താരവുമായ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയിരിക്കുകയാണ്. 12.5 കോടിയാണ് അദ്ദേഹത്തിന് ടീം നല്‍കിയിരുന്നത്. അവസാന സീസണില്‍ 14 മത്സരത്തില്‍ നിന്ന് 311 റണ്‍സാണ് അദ്ദേഹം നേടിയത്. അതില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. സ്മിത്തിനെ പുതിയ സീസണില്‍ ആര്‍സിബി വാങ്ങുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ട്.

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍

ആധുനിക ക്രിക്കറ്റിലെ ഏറ്റവും പ്രഹര ശേഷിയുള്ള താരങ്ങളിലൊരാളാണ് മാക്‌സ് വെല്‍. എന്നാല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരത്തെ ഒഴിവാക്കിയിരിക്കുകയാണ്. 10.75 കോടിയാണ് മാക്‌സ് വെല്ലിന് പഞ്ചാബ് നല്‍കിയിരുന്നത്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ മാക്‌സ് വെല്ലിനെ ലേലത്തില്‍ ആര് വാങ്ങുമെന്ന് കണ്ടറിയണം.

പീയൂഷ് ചൗള

പീയൂഷ് ചൗള

സീനിയര്‍ സ്പിന്നര്‍ പീയൂഷ് ചൗളയെ ഒരു സീസണിന് ശേഷം സിഎസ്‌കെ ഒഴിവാക്കിയിരിക്കുകയാണ്. 6.75 കോടി രൂപയ്ക്ക് സിഎസ്‌കെ വാങ്ങിയ ചൗളയെ ടീം കൈവിടുമ്പോള്‍ ഇനിയൊരു ടീം അദ്ദേഹത്തെ വാങ്ങാന്‍ സാധ്യത കുറവാണ്. മികച്ച ഫിറ്റ്‌നസ് ഇല്ലാത്ത ചൗളഅവസാന സീസണില്‍ ഏഴ് മത്സരത്തില്‍ നിന്ന് 6 വിക്കറ്റാണ് വീഴ്ത്തിയത്. നന്നായി തല്ലുവാങ്ങുകയും ചെയ്തു.

ഷെല്‍ഡോന്‍ കോട്രല്‍

ഷെല്‍ഡോന്‍ കോട്രല്‍

വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ പേസറെയും പഞ്ചാബ് കൈവിട്ടു. മികച്ച പേസറാണെങ്കിലും അവസാന സീസണില്‍ രാഹുല്‍ തെവാത്തിയ ഒരോവറില്‍ അഞ്ച് സിക്‌സര്‍ പറത്തിയതോടെയാണ് കോട്രലിന് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമായത്. ആറ് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റാണ് കോട്രല്‍ നേടിയത്. എന്നാല്‍ താരലേലത്തില്‍ കോട്രല്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്.

കേദാര്‍ ജാദവ്

കേദാര്‍ ജാദവ്

സീനിയര്‍ താരം കേദാര്‍ ജാദവിനെ സിഎസ്‌കെ ഒഴിവാക്കി. അവസാന സീസണില്‍ എട്ട് മത്സരത്തില്‍ നിന്ന് വെറും 62 റണ്‍സ് മാത്രമാണ് താരം നേടിയത്. 7.8 കോടി രൂപയ്ക്ക് സിഎസ്‌കെ നേടിയ താരത്തെ വാങ്ങാന്‍ പുതിയ സീസണില്‍ ആരും തയ്യാറാകാന്‍ വഴിയില്ല. എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം താരം കാഴ്ചവെച്ചിരുന്നു.

മുരളി വിജയ്

മുരളി വിജയ്

ഐപിഎല്‍ തുടക്ക സീസണ്‍ മുതല്‍ സിഎസ്‌കെയുടെ ഭാഗമായിരുന്ന മുരളി വിജയിയെ സിഎസ്‌കെ ഒഴിവാക്കിയിരിക്കുകയാണ്. അവസാന സീസണില്‍ മൂന്ന് മത്സരത്തില്‍ നിന്ന് 32 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. സീനിയര്‍ താരമായ മുരളിയെ ഇനിയൊരു ടീമും സ്വന്തമാക്കാന്‍ സാധ്യത കുറവാണ്. ടി20 ഫോര്‍മാറ്റിന് പറ്റുന്ന ഫിറ്റ്‌നസ് നിലവില്‍ താരത്തിനില്ല.

ആരോണ്‍ ഫിഞ്ച്

ആരോണ്‍ ഫിഞ്ച്

ഓസീസ് നായകനെ ആര്‍സിബി കൈവിട്ടു. ഓപ്പണറെന്ന നിലയില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഫിഞ്ചിന് സാധിച്ചിരുന്നില്ല. ഇതോടെയാണ് അദ്ദേഹത്തെ ഒഴിവാക്കാന്‍ ആര്‍സിബി തീരുമാനിച്ചത്. പുതിയ സീസണില്‍ ഫിഞ്ചിനെ ആര് വാങ്ങുമെന്ന് കണ്ട് തന്നെ അറിയണം. ബിബിഎല്ലിലും അത്ര മികച്ച പ്രകടനമല്ല ഫിഞ്ച് കാഴ്ചവെക്കുന്നത്.

ക്രിസ് മോറിസ്

ക്രിസ് മോറിസ്

അവസാന സീസണില്‍ ആര്‍സിബി വളരെ പ്രതീക്ഷയോടെ ടീമിലെത്തിച്ച ക്രിസ് മോറിസിനെയും ടീം ഇത്തവണ കൈവിട്ടു. 9 മത്സരത്തില്‍ നിന്ന് 11 വിക്കറ്റ് നേടിയെങ്കിലും വെറും 34 റണ്‍സാണ് നേടിയത്. അതിനാലാണ് അദ്ദേഹത്തെ ടീം ഒഴിവാക്കിയത്. എന്നാല്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ കരുത്തനായ മോറിസിനായി സൂപ്പര്‍ ടീമുകള്‍ രംഗത്തെത്താന്‍ സാധ്യതയുണ്ട്.

ലസിത് മലിംഗ

ലസിത് മലിംഗ

ഐപിഎല്ലില്‍ ഏറ്റവും വിക്കറ്റ് നേടിയ ലസിത് മലിംഗ ക്രിക്കറ്റ് മതിയാക്കാന്‍ തീരുമാനിച്ചതോടെയാണ് മുംബൈ ഒഴിവാക്കിയത്. മുംബൈയുടെയും ഐപിഎല്ലിലെയും ഏറ്റവും മികച്ച പേസ് ബൗളറാണ് മലിംഗ. ഐപിഎല്ലില്‍ അവസാനം എറിഞ്ഞ പന്തില്‍ വിക്കറ്റോടെ മുംബൈയെ കിരീടത്തിലേക്കെത്തിക്കാന്‍ മലിംഗയ്ക്കായി.

 ജെയിംസ് പാറ്റിന്‍സന്‍

ജെയിംസ് പാറ്റിന്‍സന്‍

ഓസീസ് പേസറെ അവസാന സീസണിലാണ് മുംബൈ ടീമിലെത്തിച്ചത്. എന്നാല്‍ ഇത്തവണ ഒഴിവാക്കി. മറ്റൊരു ഓസീസ് പേസര്‍ നതാന്‍ കോള്‍ട്ടര്‍ നെയ്‌ലിനെയും ഒഴിവാക്കി. ബൂംറ,ബോള്‍ട്ട് എന്നിവരോടൊപ്പം മറ്റൊരു മികച്ച പേസറെ ടീമിലെത്തിക്കാന്‍ മുംബൈ ലക്ഷ്യമിടുന്നു. ബംഗ്ലാദേശ് മുസ്തഫിസുര്‍ റഹ്മാനെയാണ് മുംബൈ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

Story first published: Thursday, January 21, 2021, 11:52 [IST]
Other articles published on Jan 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+