Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: താരലേലത്തിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കുന്ന അഞ്ച് താരങ്ങള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഫെബ്രുവരി 16ന് നടക്കാന്‍ പോവുകയാണ്. ടീമുകളെല്ലാം നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഈ മാസം 21നകം സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തവണ മേഗാ താരലേലം പ്രതീക്ഷിച്ചിരുന്നെങ്കിലും മിനി താരലേലം മാത്രമായിരിക്കും നടക്കുക. അതിനാല്‍ത്തന്നെ വലിയ മാറ്റങ്ങള്‍ ടീമുകളില്‍ വരാന്‍ സാധ്യത കുറവാണ്. അവസാന സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ ഒഴിവാക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

വരുണ്‍ ആരോണ്‍

വരുണ്‍ ആരോണ്‍

പേസ് ബൗളര്‍ വരുണ്‍ ആരോണെ രാജസ്ഥാന്‍ ഒഴിവാക്കുമെന്ന കാര്യം ഉറപ്പാണ്. 31കാരനായ താരത്തിന് 2.4 കോടി രൂപയാണ് രാജസ്ഥാന്‍ പ്രതിഫലം നല്‍കുന്നത്. തല്ലുകൊള്ളി ബൗളറായ വരുണ്‍ നിലവില്‍ ആഭ്യന്തര മത്സരങ്ങളിലും മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. 2014 സീസണില്‍ 10 മത്സരത്തില്‍ നിന്ന് 16 വിക്കറ്റ് നേടിയത് മാറ്റിനിര്‍ത്തിയാല്‍ മറ്റൊരു സീസണിലും തിളങ്ങാന്‍ വരുണിന് സാധിച്ചിട്ടില്ല. അവസാന സീസണില്‍ മൂന്ന് മത്സരം മാത്രമാണ് കളിച്ചത്. 11.75 ആയിരുന്നു താരത്തിന്റെ ഇക്കോണമി.

ആന്‍ഡ്രൂ ടൈ

ആന്‍ഡ്രൂ ടൈ

2018 സീസണിലെ പര്‍പ്പിള്‍ ക്യാപ് ഉടമായിരുന്ന ആന്‍ഡ്രൂ ടൈയെ അവസാന സീസണിലാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. എന്നാല്‍ ഈ സീസണില്‍ ഓസീസ് പേസറെ ടീം ഒഴിവാക്കിയേക്കുമെന്നാണ് വിവരം. നിലവില്‍ ഓസീസ് ടീമിലും അത്ര സജീവമല്ല താരം. തല്ലുകൊള്ളി ബൗളറായി മാറിയ ടൈയെ ഒഴിവാക്കി പുതിയ വിദേശ പേസറെ സ്വന്തമാക്കാനാവും രാജസ്ഥാന്‍ ശ്രമിക്കുക.

ടോം കറാന്‍

ടോം കറാന്‍

ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ടോം കറാനെയും രാജസ്ഥാന്‍ ഒഴിവാക്കിയേക്കും. കെകെആറിലൂടെ ഐപിഎല്ലിലേക്കെത്തിയ ടോം കറാനെ അവസാന സീസണിലാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. ബെന്‍ സ്‌റ്റോക്‌സിന്റെ അഭാവത്തില്‍ അവസരം ലഭിച്ചപ്പോള്‍ തിളങ്ങാന്‍ താരത്തിനായില്ല. മൂന്ന് വിക്കറ്റ് മാത്രം നേടിയ അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ് 11.44 ആയിരുന്നു. അതിനാല്‍ത്തന്നെ ടോം കറാനെ ഒഴിവാക്കി മറ്റൊരു ഓള്‍റൗണ്ടറെ ടീമിലെത്തിക്കുകയാവും ടീമിന്റെ ലക്ഷ്യം.

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

സീനിയര്‍ താരം റോബിന്‍ ഉത്തപ്പയെ രാജസ്ഥാന്‍ ഒഴിവാക്കിയേക്കും. പഴയ വെടിക്കെട്ട് ബാറ്റിങ് ഇല്ലാത്ത ഉത്തപ്പ അവസാന സീസണില്‍ നിരാശപ്പെടുത്തിയിരുന്നു. ടോപ് ഓഡറിലും മധ്യനിരയിലും മാറി മാറി പരീക്ഷിച്ചപ്പോഴെല്ലാം താരം നിരാശപ്പെടുത്തിയിരുന്നു. അതിനാല്‍ത്തന്നെ ഉത്തപ്പയെ ഒഴിവാക്കിയേക്കും. കേരളത്തിനൊപ്പം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ഉത്തപ്പയ്ക്ക് സാധിച്ചിരുന്നു.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

അവസാന സീസണിലെ നായകനും ഓസീസ് സൂപ്പര്‍ താരവുമായ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ ഒഴിവാക്കിയേക്കും. ടി20യിലെ സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം വളരെ മോശമാണ്. സ്മിത്തിനെ ഒഴിവാക്കി സഞ്ജു സാംസണെ രാജസ്ഥാന്‍ നായകനാക്കാന്‍ ആലോചിക്കുന്നതായാണ് വിവരം. നിലവില്‍ ബെന്‍ സ്‌റ്റോക്‌സ്,ജോസ് ബട്‌ലര്‍,ജോഫ്ര ആര്‍ച്ചര്‍ എന്നീ മൂന്ന് സൂപ്പര്‍ വിദേശ താരങ്ങളുണ്ട്. ഇവരെ നിലനിര്‍ത്തി സ്മിത്തിനെ ഒഴിവാക്കുകയാണ് ടീമിന്റെ പദ്ധതിയെന്നാണ് വിവരം.

Story first published: Wednesday, January 20, 2021, 12:52 [IST]
Other articles published on Jan 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+