വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കെയ്ന്‍ വില്യംസണും ഹൈദരാബാദിനെ രക്ഷിക്കാനാവുന്നില്ല, പുതിയ നായകനെത്തുമോ?

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിലും ഹൈദരാബാദ് നിരാശപ്പെടുത്തിയിരിക്കുകയാണ്. കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനോടാണ് ഹൈദരാബാദിന് തലകുനിക്കേണ്ടി വന്നത്. ആദ്യ പാദത്തില്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയ ഹൈദരാബാദ് രണ്ടാം പാദത്തിലും ഇതേ പിഴവ് തന്നെയാണ് ആവര്‍ത്തിക്കുന്നത്. ബാറ്റിങ് നിരയില്‍ ഡേവിഡ് വാര്‍ണര്‍,കെയ്ന്‍ വില്യംസണ്‍ എന്നീ സൂപ്പര്‍ താരങ്ങളിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷ. എന്നാല്‍ ഇരുവരും ഫോമിലല്ല.

2021 സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഡേവിഡ് വാര്‍ണറെ ഹൈദരാബാദ് നായകസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. പകരമെത്തിയ കെയ്ന്‍ വില്യംസണും നായകനെന്ന നിലയില്‍ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. ഡല്‍ഹിക്കെതിരേ രണ്ട് തവണ ലൈഫ് കിട്ടിയിലും അത് മുതലാക്കാന്‍ വില്യംസണിനായില്ല. ടീമിലെ ബൗളിങ് നിരയ്ക്കും പ്രതീക്ഷിച്ച മികവില്ല. അടുത്ത സീസണിന് മുമ്പായി ഹൈദരാബാദില്‍ വലിയ അഴിച്ചുപണി ഉണ്ടായേക്കും.

നായകസ്ഥാനത്ത് നിന്ന് വില്യംസണെ മാറ്റാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെയാണെങ്കില്‍ അടുത്ത സീസണില്‍ ഹൈദരാബാദിനെ ആര് നയിക്കുമെന്നത് വലിയൊരു ചോദ്യം തന്നെയാണ്. ഈ സീസണില്‍ എട്ടില്‍ ഏഴു മത്സരവും തോറ്റ ഹൈദരാബാദിനെ വരുന്ന സീസണില്‍ രക്ഷിക്കാന്‍ കെല്‍പ്പുള്ള അഞ്ച് നായകന്മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

IPL 2021: 'റിഷഭ് പന്ത് ആധുനിക ക്രിക്കറ്റിലെ സെവാഗ്', പ്രശംസിച്ച് സഞ്ജയ് മഞ്ജരേക്കര്‍IPL 2021: 'റിഷഭ് പന്ത് ആധുനിക ക്രിക്കറ്റിലെ സെവാഗ്', പ്രശംസിച്ച് സഞ്ജയ് മഞ്ജരേക്കര്‍

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

മുന്‍ റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റ്‌സ്, രാജസ്ഥാന്‍ റോയല്‍സ് നായകനായിരുന്ന സ്റ്റീവ് സ്മിത്ത് നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ്. പ്ലേയിങ് 11ല്‍ പോലും സ്ഥിര സാന്നിധ്യമല്ലാത്ത സ്മിത്തിനെ വരുന്ന സീസണില്‍ ഡല്‍ഹി നിലനിര്‍ത്തില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കഗിസോ റബാദ, അക്ഷര്‍ പട്ടേല്‍ എന്നിവരെ ഡല്‍ഹി നിലനിര്‍ത്താനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ ഹൈദരാബാദിന്റെ നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയുന്ന താരമാണ് സ്മിത്ത്.

മെഗാ താരലേലം നടക്കാനുള്ളതിനാല്‍ മികച്ചൊരു ടീമിനെ വാര്‍ത്തെടുക്കാനും ഹൈദരാബാദിന് സാധിക്കും. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ടും നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയുന്ന താരം സ്മിത്താണ്. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ കൂടിയായ സ്മിത്തിന് ടീമിനെ പഴയ പ്രതാപത്തിലേക്കെത്തിക്കാന്‍ മികവുണ്ട്. രാജസ്ഥാന്റെ നായകനായി തിളങ്ങാനായില്ലെങ്കിലും മികച്ചൊരു ടീമിനെ ലഭിച്ചാല്‍ അത്ഭുതം സൃഷ്ടിക്കാന്‍ സ്മിത്തിന് സാധിച്ചേക്കും.

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

വരുന്ന സീസണില്‍ മുംബൈ സൂര്യകുമാര്‍ യാദവിനെ നിലനിര്‍ത്തുമോയെന്നത് കണ്ടറിയണം. മുംബൈ കൈവിട്ടാല്‍ ഹൈദരാബാദിന് നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് സൂര്യകുമാര്‍. സമീപകാലത്തായി ബാറ്റുകൊണ്ട് ഏറ്റവും ശ്രദ്ധേയ പ്രകടനം നടത്തുന്ന താരമാണ് സൂര്യകുമാര്‍. ഐപിഎല്ലില്‍ നായകനായി മികവ് കാട്ടാനുള്ള അവസരം ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇതിനോടകം നയിച്ച് അദ്ദേഹം മികവ് കാട്ടിയിട്ടുണ്ട്. സമ്മര്‍ദ്ദത്തിന് അടിമപ്പെടാത്ത താരമായതിനാല്‍ മുന്നില്‍ നിന്ന് നയിക്കാന്‍ സൂര്യക്ക് സാധിച്ചേക്കും.

അവസാന മൂന്ന് സീസണിലും 400ലധികം സ്‌കോര്‍ നേടാന്‍ സൂര്യക്ക് സാധിച്ചിട്ടുണ്ട്. മുംബൈയുടെ മാച്ച് വിന്നറാണെങ്കിലും വരുന്ന സീസണില്‍ രോഹിത്, പൊള്ളാര്‍ഡ്, ഹര്‍ദിക്, ബുംറ എന്നിവരെ മുംബൈ നിലനിര്‍ത്താനാണ് സാധ്യത. നിലവിലെ ഹൈദരാബാദിന്റെ അവസ്ഥയില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ കഴിയുന്ന താരമാണ് സൂര്യകുമാറെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാവാനിടയില്ല.

ക്വിന്റന്‍ ഡീകോക്ക്

ക്വിന്റന്‍ ഡീകോക്ക്

മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണിങ്ങില്‍ രോഹിതിനൊപ്പം തിളങ്ങുന്ന താരമാണ് ദക്ഷിണാഫ്രിക്കയുടെ ക്വിന്റന്‍ ഡീകോക്ക്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍കൂടിയായ ഡീകോക്കിന് നായകനെന്ന നിലയില്‍ തിളങ്ങാനുള്ള മികവുണ്ട്. ഹൈദരാബാദിന് വിക്കറ്റ് കീപ്പറുടെ ആവിശ്യവും ഉള്ളതിനാല്‍ നായകനായി പരിഗണിക്കാന്‍ കഴിയുന്ന താരമാണ് ഡീകോക്ക്. ഇടം കൈയന്‍ താരമായ ഡീകോക്കിന് മികച്ച ബാറ്റിങ് റെക്കോഡും ഐപിഎല്ലിലുണ്ട്. 73 മത്സരങ്ങളില്‍ നിന്ന് 2131 റണ്‍സാണ് ഡീകോക്ക് നേടിയിട്ടുള്ളത്.

ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ നായകനായും പ്രവര്‍ത്തിച്ചിട്ടുള്ള ഡീകോക്കിന് സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ വലിയ കഴിവില്ലെന്നത് എടുത്തുപറയേണ്ട കാര്യമാണ്. എന്നാല്‍ നായകനായി അവസരം ലഭിച്ചാല്‍ ചിലപ്പോള്‍ വിജയകരമായി കൊണ്ടുപോകാനും അദ്ദേഹത്തിന് സാധിച്ചേക്കും.

വിരാട് കോലി

വിരാട് കോലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി ആര്‍സിബിയുടെ നായകസ്ഥാനം ഈ സീസണോടെ ഒഴിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം പാദത്തില്‍ കെകെആറിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ആര്‍സിബി സിഎസ്‌കെയോടും തോറ്റാല്‍ കോലിയെ പാതിവഴിയില്‍ത്തന്നെ പുറത്താക്കിയേക്കും. നായകസ്ഥാനം ഒഴിഞ്ഞാലും കോലി ആര്‍സിബിയില്‍ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിരമിക്കല്‍ മത്സരവും ആര്‍സിബിക്കൊപ്പം കളിക്കണമെന്ന ആഗ്രഹമാണ് കോലി പങ്കുവെച്ചിട്ടുള്ളത്.

എന്നാല്‍ കോലിയുടെ കൂടുമാറ്റ സാധ്യതകളും തള്ളിക്കളയാനാവില്ല. കോലിയെപ്പോലെ വലിയ താരമൂല്യമുള്ള താരത്തെ ടീമിലേക്കെത്തിക്കാനായാല്‍ ഹൈദരാബാദിന്റെ മൂല്യം ഇരട്ടിക്കും.ടീമിന് കൂടുതല്‍ ആരാധക പിന്തുണയും ലഭിക്കും. ഇതുവരെ ഒരു ഐപിഎല്‍ കിരീടം നേടാന്‍ കോലിക്കായിട്ടില്ല. ആര്‍സിബിക്കൊപ്പം കോലിക്ക് കിരീട ഭാഗ്യമില്ലായെന്ന് തന്നെ വിലയിരുത്താം. ആര്‍സിബി വിടാന്‍ കോലി താല്‍പ്പര്യപ്പെട്ടാല്‍ ഹൈദരാബാദിന് എന്തുകൊണ്ടും കോലിയെ നായകസ്ഥാനത്തേക്ക് പരിഗണിക്കാം.

അനുഭവസമ്പത്തിന്റെ കാര്യത്തിലും ബാറ്റിങ് റെക്കോഡിന്റെ കാര്യത്തിലും കോലിയുടെ തട്ട് ഉയര്‍ന്നുതന്നെയിരിക്കും. ആര്‍സിബി കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങിയാല്‍ ഹൈദരാബാദ് കോലിയെ സ്വന്തമാക്കാന്‍ ശ്രമിക്കാന്‍ സാധ്യത കൂടുതലാണ്. 2016ല്‍ ഡേവിഡ് വാര്‍ണര്‍ ഹൈദരാബാദിനെ കിരീടത്തിലേക്കെത്തിച്ചിരുന്നു.

ജോസ് ബട്‌ലര്‍

ജോസ് ബട്‌ലര്‍

രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് സ്റ്റീവ് സ്മിത്തിനെ മാറ്റിയപ്പോള്‍ പകരം നായകസ്ഥാനത്തേക്ക് ജോസ് ബട്‌ലറെ പ്രതീക്ഷിച്ചിരുന്നെങ്കിലും സഞ്ജു സാംസണയൊണ് ഫ്രാഞ്ചൈസി വിശ്വാസം അര്‍പ്പിച്ചത്. മെഗാ ലേലത്തിന് മുമ്പായി രാജസ്ഥാന്‍ ജോസ് ബട്‌ലറെ നിലനിര്‍ത്തുമോയെന്നത് കണ്ടറിയണം. വലിയ അഴിച്ചുപണിക്ക് രാജസ്ഥാന്‍ മുതിര്‍ന്നാല്‍ ബട്‌ലര്‍ ലേലത്തിലേക്ക് എത്തിപ്പെടാന്‍ സാധ്യത കൂടുതലാണ്. അങ്ങനെയാണെങ്കില്‍ നായകനായി ഹൈദരാബാദിന് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് ബട്‌ലര്‍.

രണ്ടാം പാദത്തില്‍ രാജസ്ഥാനായി കളിക്കാന്‍ ബട്‌ലറില്ല. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നുള്ള ബട്‌ലറുടെ പിന്മാറ്റത്തില്‍ ഫ്രാഞ്ചൈസിക്ക് അതൃപ്തിയുണ്ട്. അങ്ങനെയാണെങ്കില്‍ ഒഴിവാക്കാനുള്ള സാധ്യതയും കൂടുതലാണ്. ലേലത്തില്‍ ബട്‌ലര്‍ക്കായി വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ബട്‌ലറെ ടീമിലെത്തിച്ചാല്‍ നായകനായും വിക്കറ്റ് കീപ്പറായും ഹൈദരാബാദിന് ഉപയോഗിക്കാം. ഇംഗ്ലണ്ട് ടീമിന്റെ വൈസ് ക്യാപ്റ്റനായ ബട്‌ലര്‍ക്ക് മികച്ച ബാറ്റിങ് റെക്കോഡുമുണ്ട്.

Story first published: Thursday, September 23, 2021, 20:14 [IST]
Other articles published on Sep 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X