IPL 2021: 'അവന്റെ തിരിച്ചുവരവ് ശരിക്കും ഞെട്ടിച്ചു', രാഹുല്‍ ചഹാറിനെ പ്രശംസിച്ച് സ്റ്റീഫന്‍ ഫ്‌ളമിങ്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ് സിഎസ്‌കെ. പഞ്ചാബ് കിങ്‌സിനെ ആറ് വിക്കറ്റിനാണ് നാണംകെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സിനെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെന്ന നിലയിലേക്ക് തളച്ചിട്ടപ്പോള്‍ 26 പന്ത് ബാക്കിനിര്‍ത്തിയാണ് സിഎസ്‌കെയുടെ ജയം. സിഎസ്‌കെ ബൗളര്‍മാരുടെ പ്രകടനമാണ് നിര്‍ണ്ണായകമായത്. പവര്‍പ്ലേയില്‍ ദീപക് ചഹാര്‍ നടത്തിയ ഗംഭീര പ്രകടനമാണ് പഞ്ചാബിന്റെ നട്ടെല്ലൊടിച്ചത്.
ആദ്യ മത്സരത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ നന്നായി തല്ലുവാങ്ങിയ ദീപക് ചഹാര്‍ രണ്ടാം മത്സരത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയതിനെ പ്രശംസിച്ചിരിക്കുകയാണ് സിഎസ്‌കെ മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളമിങ്. 'ആദ്യ മത്സരത്തിന് ശേഷം അവന്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത് ശരിക്കും എന്നെ ആകര്‍ഷിച്ചിരിക്കുകയാണ്. അവസാന മത്സരത്തിലെ പിഴവുകള്‍ നികത്താന്‍ കൃത്യമായ പദ്ധതി ഉണ്ടായിരുന്നു. അത് എങ്ങനെ ബൗളര്‍മാര്‍ നടപ്പിലാക്കുമെന്നായിരുന്നു ആശങ്കയുണ്ടായിരുന്നത്'-ഫ്‌ളമിങ് പറഞ്ഞു.

നാല് ഓവറില്‍ 13 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ദീപകിന്റെ നാല് വിക്കറ്റ് പ്രകടനം. അതില്‍ ഒരു മെയ്ഡന്‍ ഓവറും ഉള്‍പ്പെടും. ക്രിസ് ഗെയ്ല്‍,നിക്കോളാസ് പുരാന്‍,ദീപക് ഹൂഡ,മായങ്ക് അഗര്‍വാള്‍ എന്നീ നിര്‍ണ്ണായക വിക്കറ്റുകളാണ് ദീപക് വീഴ്ത്തിയത്. തുടര്‍ച്ചയായി വിക്കറ്റ് വീണതോടെ സമ്മര്‍ദ്ദത്തിലായ പഞ്ചാബിനെ ഷാരൂഖ് ഖാന്റെ (47) പ്രകടനമാണ് വലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്.
'ടോസ് ലഭിച്ചത് അനുകൂലമായി. ന്യൂബോളില്‍ നന്നായി സ്വിങും മൂവ്‌മെന്റും ചെയ്യാന്‍ കഴിവുള്ളവനാണ് ദീപക്.പന്ത് സ്വിങ് ചെയ്യിക്കാനുള്ള മികവിനെക്കാളേറെ അതിലെ നിയന്ത്രണമാണ് മികച്ചത്. സ്റ്റംപിന് പന്തെറിഞ്ഞ് ബാറ്റ്‌സ്മാനെ കളിക്കാന്‍ നിര്‍ബന്ധിക്കുക എന്നതായിരുന്നു പദ്ധതി. രാഹുലിന് അത് നന്നായി ചെയ്യാനായി. അവന്റെ സ്വിങ്ങ് ചെയ്യിക്കാനുള്ള മികവിന് ഒരു ഉദാഹരണം ഇന്നത്തെ മത്സരമാണ്'-ഫ്‌ള്മിങ് പറഞ്ഞു.
മികച്ച പ്ലേയിങ് 11വനാണ് ഇപ്പോഴുള്ളത്. ലൂങ്കി എന്‍ഗിഡി കളിക്കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ അവന്റെ ക്വാറന്റെയ്‌ന് ശേഷമുള്ള പ്രകടനം വിലയിരുത്തുകയാണ്. ഇന്നത്തെ പ്രകടനം എല്ലാവരെയും പ്രചോദിപ്പിച്ചിട്ടുണ്ട്. മികച്ച രീതിയിലാണ് ഈ 11ല്‍ കളിച്ചതെന്നും ഫ്‌ളമിങ് പറഞ്ഞു. 19ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് സിഎസ്‌കെയുടെ അടുത്ത എതിരാളി. ബൗളിങ്ങില്‍ ഫോമിലേക്കുയര്‍ന്നെങ്കിലും ബാറ്റിങ് നിര മെച്ചപ്പെട്ടില്ലെങ്കില്‍ സിഎസ്‌കെയുടെ മുന്നോട്ടുള്ള കുതിപ്പിനത് കടുത്ത തിരിച്ചടിയാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications