IPL 2021: 'മനോഭാവമാണ് ഏറ്റവും പ്രധാനം കാര്യം'- സിഎസ്‌കെയുടെ ബാറ്റിങ്ങിനെക്കുറിച്ച് ഫ്‌ളമിങ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് കരുത്തിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു ടീമിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പ്രകടനം. തുടക്കം മുതല്‍ കടനന്നാക്രമിച്ച സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 എന്ന വമ്പന്‍ സ്‌കോറാണ് അടിച്ചെടുത്തത്. എംഎസ് ധോണിയടക്കം (8 പന്തില്‍ 17) ചെറിയ ബാറ്റിങ് വെടിക്കെട്ട് കാഴ്ചവെച്ചാണ് മടങ്ങിയത്. ഫഫ് ഡുപ്ലെസിസ് (60 പന്തില്‍ 95*) ടോപ് സ്‌കോററായപ്പോള്‍ മോശം ഫോമിലായിരുന്ന റുതുരാജ് ജയഗ്വാദ് (42 പന്തില്‍ 64) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി തിരിച്ചുവരവ് അറിയിച്ചു.

ടീമിന്റെ ബാറ്റിങ് നിരയുടെ പ്രകടനം പ്രതിഭയ്‌ക്കൊത്ത് ഉയര്‍ന്നതോടെ പ്രശംസയുമായി എത്തിയിരിക്കുകയാണ് സിഎസ്‌കെ മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളമിങ്. 'മനോഭാവവും വ്യക്തിപരമായി മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറായതുമാണ് മികച്ച ബാറ്റിങ് പ്രകടനത്തിന് കാരണമായത്. മികച്ച ബാറ്റിങ് കരുത്ത് ഞങ്ങള്‍ക്കുണ്ടെന്നും ഏത് സാഹസികമായ മത്സരവും കളിക്കാന്‍ സാധിക്കുമെന്നും ഞങ്ങള്‍ക്കറിയാം. അതാണ് ആത്മവിശ്വാസം നല്‍കുന്നത്. ഈ പ്രകടനം താരങ്ങളുടെ ആത്മവിശ്വാസവും ഉയര്‍ത്തിയിട്ടുണ്ട്'-ഫ്‌ളമിങ് പറഞ്ഞു.

അവസാന സീസണില്‍ പ്ലേ ഓഫില്‍ കടക്കാതെ പുറത്തായ സിഎസ്‌കെ ഇത്തവണയും സീനിയര്‍ താരങ്ങളില്‍ത്തന്നെയായിരുന്നു പ്രതീക്ഷ വെച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരങ്ങളുടെ നീണ്ട ബാറ്റിങ് നിരയുമായുള്ള സിഎസ്‌കെയ്ക്ക് ഇത്തവണയും ആശങ്കകളേറെയായിരുന്നെങ്കിലും തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ ജയിച്ച് സിഎസ്‌കെ ആശങ്കകള്‍ക്കെല്ലാം വിരാമമിട്ടിരിക്കുകയാണ്.

അവസാന സീസണേക്കാള്‍ അല്‍പ്പം സാഹസികമായ മത്സരം കളിക്കാന്‍ ഇന്നത്തെ ടീമിനാവും. മനോഭാവമാണ് എല്ലാത്തിനെക്കാളും പ്രധാനം. ഇത്തവണ ടീമിലെത്തിയ താരങ്ങള്‍ ടീം ഘടനയില്‍ വ്യത്യാസം കൊണ്ടുവന്നു. എന്നാല്‍ മനോഭാവമാണ് ഏറ്റവും പ്രധാന കാര്യം. മനസിനെ പാകപ്പെടുത്തുന്നതിലാണ് കാര്യമെന്നും ഫ്‌ളമിങ് പറഞ്ഞു.

ഇത്തവണ നാലാം കപ്പിലേക്കുള്ള സിഎസ്‌കെയുടെ പ്രതീക്ഷകള്‍ സജീവമാണ്. ബൗളിങ് നിരയുടെ പ്രകടനവും ടീമിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു. പ്രത്യേകിച്ച് ദീപക് ചഹാറിന്റെ ആദ്യ സ്‌പെല്‍. ന്യൂബോളില്‍ നന്നായി സ്വിങ് ചെയ്യിക്കുന്ന ദീപക് ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. കെകെആറിനെതിരേ നാല് ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ദീപക് നാല് വിക്കറ്റ് വീഴ്ത്തിയത്. ടീമിലേക്ക് തിരിച്ചെത്തിയ ലൂങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റുമായി തിരിച്ചുവരവ് അറിയിക്കുകയും ചെയ്തു. ടീമെന്ന നിലയില്‍ മികച്ച ഒത്തിണക്കമുള്ളത് വരും മത്സരങ്ങളിലും സിഎസ്‌കെയ്ക്ക് കരുത്താവും. അടുത്ത മത്സരത്തില്‍ ആര്‍സിബിയാണ് സിഎസ്‌കെയുടെ എതിരാളികള്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, April 22, 2021, 9:04 [IST]
Other articles published on Apr 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X