വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇന്ത്യയില്‍ നടത്തിയത് വലിയ അബദ്ധം! യുഎഇയായിരുന്നു ഉചിതമെന്നു മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

29 മല്‍സരങ്ങളാണ് ഈ സീസണില്‍ പൂര്‍ത്തിയാക്കിയത്

ഐപിഎല്ലിന്റെ 14ാം സീസണ്‍ ഇന്ത്യയില്‍ സംഘടിപ്പിക്കാനുള്ള ബിസിസിഐയുടെ തീരുമാനം വലിയ അബദ്ധമായിപ്പോയെന്നു ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി. ഡെയ്‌ലിമെയ്‌ലിലെ കോളത്തിലാണ് ടൂര്‍ണമെന്റ് ഇന്ത്യയില്‍ സംഘടിപ്പിച്ച ബിസിസിഐയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചത്.

കൊവിഡ് വ്യാപനം ചില ഫ്രാഞ്ചൈസികളിലും സ്ഥിരീകരിച്ചതോടെയാണ് ബിസിസിഐ ടൂര്‍ണമെന്റ് അടിയന്തരമായി നിര്‍ത്തിവച്ചത്. 29 മല്‍സരങ്ങള്‍ മാത്രമേ ഈ സീസണില്‍ പൂര്‍ത്തിയാക്കിയിരുന്നുള്ളൂ. ഇനിയും 31 മല്‍സരങ്ങള്‍ ടൂര്‍ണമെന്റില്‍ ബാക്കിയുണ്ട്. സാഹചര്യങ്ങള്‍ കുറച്ചുകൂടി അനുകൂലമായാല്‍ ഇവ നടത്താനാണ് ബിസിസിഐയുടെ നീക്കം.

 യുഎഇയില്‍ നടത്തണമായിരുന്നു

യുഎഇയില്‍ നടത്തണമായിരുന്നു

ഐപിഎല്ലിന്റെ വേദിയായി ഇത്തവണ ഇന്ത്യ തന്നെ മതിയെന്ന ബിസിസിഐയുടെ തീരൃമാനം വലിയ തെറ്റായിപ്പോയി. ആറു മാസങ്ങള്‍ക്കു മുമ്പാണ് ടൂര്‍ണമെന്റിന്റെ കഴിഞ്ഞ സീസണ്‍ അവര്‍ യുഎഇയില്‍ സംഘടിപ്പിച്ചത്. അത് വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. കൊവിഡ് നിരക്കുകള്‍ അവിടെ കുറവായിരുന്നു മാത്രമല്ല ബയോ ബബ്‌ളിന്റെ കാര്യത്തില്‍ അവിടെ ഒരു വിട്ടുവീഴ്ചയും വരുത്തിയിരുന്നില്ല. ഈ സീസണിലെ ഐപിഎല്ലും അവിടേക്കു മാറ്റുന്നതായിരുന്നു ഉചിതമെന്നും ഹുസൈന്‍ കോളത്തില്‍ കുറിച്ചു.

 മറ്റു ഓപ്ഷനില്ല

മറ്റു ഓപ്ഷനില്ല

നാലു ഫ്രാഞ്ചൈസികളില്‍ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കുമായി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഐപിഎല്‍ നിര്‍ത്തിവയ്ക്കുകയല്ലാതെ ബിസിസിഐയ്ക്കു മുന്നില്‍ മറ്റൊരു ഓപ്ഷനുണ്ടായിരുന്നില്ലെന്നു ഹുസൈന്‍ കോളത്തിലൂടെ ചൂണ്ടിക്കാട്ടി.
ബയോ ബബ്‌ളുകളുടെ ലംഘനം ഒരുപാട് സ്ഥലങ്ങളില്‍ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞതു കഴിഞ്ഞു. മഹാമാരി ക്രിക്കറ്റെന്ന ഗെയിമിനേക്കാള്‍ വലുതായി മാറിയിരിക്കുകയാണ്. കളിക്കാര്‍ വിഡ്ഢികളോ വിവേകശൂന്യരോയല്ല. ഇന്ത്യയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അവര്‍ക്കു പൂര്‍ണമായി അറിയാമായിരുന്നു. ആശുപത്രി കിടക്കകള്‍ക്കും ഓക്‌സിജനും വേണ്ടി ജനങ്ങള്‍ അപേക്ഷിക്കുന്നത് അവര്‍ ടെലിവിഷനില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഉപയോഗിക്കാത്ത ആംബുലന്‍സുകള്‍ ക്രിക്കറ്റ് മൈതാനത്തിനു പുറത്തു കാത്തു നില്‍ക്കുന്നതും അവര്‍ കണ്ടു. ഈ സാഹചര്യത്തില്‍ ക്രിക്കറ്റ് കളിക്കുന്നത് ശരിയാണോയെന്നു പോലും അവര്‍ ആശ്ചര്യപ്പെട്ടിട്ടുണ്ടാവും. ഇത് അവരെ അസ്വസ്ഥരാക്കിയിട്ടുണ്ടാവാമെന്നും ഹുസൈന്‍ കോളത്തില്‍ വിശദമാക്കി.

 വിദേശ താരങ്ങളുടെ മടക്കം

വിദേശ താരങ്ങളുടെ മടക്കം

ഐപിഎല്‍ നിര്‍ത്തിവച്ചതോടെ വിദേശ താരങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇന്ത്യയിലെ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് പല വിദേശ രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ളള വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയോ, വെട്ടിക്കുറയ്ക്കുകയോ ചെയ്തിരിക്കുകയാണ്. ടൂര്‍ണമന്റ് നിര്‍ത്തുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ആന്‍ഡ്രു ടൈ, ലിയാം ലിവിങ്‌സ്റ്റണ്‍, ആര്‍സിബിയുടെ കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ എന്നിവര്‍ നാട്ടിലേക്കു മടങ്ങിയിരുന്നു. ഇവരില്‍ ടൈ, റിച്ചാര്‍ഡ്‌സന്‍, സാംപ എന്നിവര്‍ ദോഹയിലേക്കു പറന്ന ശേഷം അവിടെ നിന്നും ഓസ്‌ട്രേലിയിലേക്കു തിരിക്കുകയായിരുന്നു.
നിലവില്‍ ഓസീസ് താരങ്ങള്‍ക്കൊഴികെ മറ്റുള്ളവര്‍ക്കെല്ലാം സ്വന്തമായി നാട്ടിലേക്കു മടങ്ങാന്‍ കഴിയും. അവിടെയെത്തിയാല്‍ അവര്‍ക്കു നിരീക്ഷണത്തില്‍ കഴിയേണ്ടിയുവരും. ഓസ്‌ട്രേലിയക്കാരുടെ കാര്യമെടുത്താല്‍ മേയ് 15 വരെ അവര്‍ക്കു അവിടേക്കു പ്രവേശിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. അതുകൊണ്ടു ഇന്ത്യയില്‍ നിന്നും മറ്റേതെങ്കിലും രാജ്യത്തേക്കു പോയ ശേഷം അവിടെ നിന്നും മാത്രമേ നാട്ടിലേക്കു മടങ്ങാന്‍ സാധിക്കൂ.

Story first published: Wednesday, May 5, 2021, 14:35 [IST]
Other articles published on May 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X