വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇതു ഇന്ത്യന്‍ റോസ്ഡ്! സുചിത്തിന്റെ വണ്ടര്‍ ക്യാച്ചില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം

ദീപക് ഹൂഡയെയാണ് അദ്ദേഹം പിടികൂടിയത്

1

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സും തമ്മിലുള്ള മല്‍സരത്തിലെ വണ്ടര്‍ ക്യാച്ചിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ സംസാര വിഷയം. ഇതിനൊരു കാരണം കൂടിയുണ്ട്. വെറുമൊരു വണ്ടര്‍ ക്യാച്ചിനേക്കാളുപരി അവിശ്വസനീയ ക്യാച്ചെന്നും ഇതിനെ വിശേഷിപ്പിക്കാം. കാരണം ഇത്തരം ക്യാച്ചുകളെടുക്കാന്‍ അസാധാരണ മിടുക്ക് തന്നെ വേണം. ഫീല്‍ഡിങിലെ ഇതിഹാസമെന്നു വിശേഷിപ്പിക്കപ്പെടുന്ന സൗത്താഫ്രിക്കയുടെ മുന്‍ വിസ്മയം ജോണ്ടി റോഡ്‌സാണ് നേരത്തേ ഇതുപോലെയുള്ള ക്യാച്ചുകളെടുത്തിട്ടുള്ളത്. റോഡ്‌സിനെ അനുസ്മരിപ്പിക്കുന്ന ക്യാച്ചായിരുന്നു എസ്ആര്‍എച്ച് താരമായ ജഗദീശ സുചിത്തിന്റേതെന്നു പറഞ്ഞാല്‍ അധികമാവില്ല. ഈ ക്യാച്ചിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെയും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

പഞ്ചാബിന്റെ ഇന്നിങ്‌സിലെ 16ാമത്തെ ഓവറിലായിരുന്നു സുചിത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഈ ക്യാച്ച്. ജാസണ്‍ ഹോള്‍ഡറായിരുന്നു ബൗളര്‍. സ്‌ട്രൈക്ക് നേരിട്ടതാവട്ടെ അപകടകാരിയായ ദീപക് ഹൂഡയായിരുന്നു. ഫുള്ളിഷ്, സ്ലോവര്‍ ബോളായിരുന്നു ഹോള്‍ഡര്‍ പരീക്ഷിച്ചത്. കവേഴ്‌സിലൂടെ ഷോട്ട് പായിക്കാനായിരുന്നു ഹൂഡയുടെ ശ്രമം. ബോള്‍ നന്നായി തന്നെ ബാറ്റില്‍ കൊള്ളുകയും ചെയ്തു. പക്ഷെ കവര്‍ പൊസിഷനില്‍ സുചിത്ത് സജ്ജനായി നില്‍ക്കുകയായിരുന്നു. തന്റെ ഇടതു വശത്തേക്കു കൂടി വായുവില്‍ പറന്ന ബോളിനു നേരെ ഡൈവ് ചെയ്ത സുചിത് ഒരു കൈകൊണ്ട് അതിനെ പിടിച്ചെടുത്ത് സുരക്ഷിതമായി ലാന്‍ഡ് ചെയ്തപ്പോള്‍ പലരും അമ്പരപ്പ് മാറാതെ നില്‍ക്കുകയായിരുന്നു. 10 ബോളില്‍ ഒരു ബൗണ്ടറിയടക്കം 13 റണ്‍സാണ് ഹൂഡയ്ക്കു നേടാനായത്.

മല്‍സരത്തില്‍ എസ്ആര്‍എച്ചിന്റെ പ്ലെയിങ് ഇലവനില്‍ സുചിത്ത് ഇല്ലായിരുന്നു. പകരക്കാരനായാണ് അദ്ദേഹം ഫീല്‍ഡ് ചെയ്യാനെത്തിയത്. ഈയൊരു ക്യാച്ച് കൊണ്ട് തന്നെ കളിയില്‍ തന്റെ സാന്നിധ്യമറിയിക്കാന്‍ പഞ്ചാബിന്റെ മുന്‍ താരം കൂടിയായ സുചിത്തിനു സാധിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് സുചിത്തിന്റെ ഈ ക്യാച്ചിനെ പ്രശംസിച്ചിരിക്കുന്നത്. എന്തൊരു വേഗതയേറിയ ക്യാച്ചാണിത്, ക്യാമറയ്ക്കു പോലും ഇതു ശരിയായി പകര്‍ത്തിയെടുക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സ് ട്വീറ്റ് ചെയ്തത്. ഇതു പക്ഷിയോ? വിമാനമോ? അല്ല ഇതു സുചിത്താണെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

ഹൈദരാബാദിന് 126 റണ്‍സ് വിജയലക്ഷ്യം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട പഞ്ചാബിനു നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഉജ്ജ്വല ബൗളിങിലൂടെ പഞ്ചാബ് ബാറ്റിങ് നിരയെ അവര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. പഞ്ചാബ് നിരയില്‍ ആരും കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയില്ല. സൗത്താഫ്രിക്കന്‍ താരം എയ്ഡന്‍ മര്‍ക്രാം (27), നായകന്‍ കെഎല്‍ രാഹുല്‍ (21) എന്നിവര്‍ മാത്രമാണ് 20ന് മുകളില്‍ നേടിയത്.

മൂന്നു വിക്കറ്റുകളെടുത്ത വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജാസണ്‍ ഹോള്‍ഡറാണ് പഞ്ചാബിന്റെ അന്തകനായത്. നാലോവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം മൂന്നു വിക്കറ്റുകളെടുത്തു. പഞ്ചാബിന്റെ അപകടകാരികളായ ഓപ്പണിങ് ജോടികളായ രാഹുലിനെയും മായങ്ക് അഗര്‍വാളിനെയും ഒരേ ഓവറിലാണ് ഹോള്‍ഡര്‍ പുറത്താക്കിയത്. പഞ്ചാബിന്റെ കുതിപ്പ് തടഞ്ഞതും ഈ ഇരട്ടപ്രഹരമായിരുന്നു.

Story first published: Saturday, September 25, 2021, 22:37 [IST]
Other articles published on Sep 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X