Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഹൈദരാബാദിന് തിരിച്ചടി, മുംബൈക്കെതിരെയും വില്യംസണ്‍ കളിക്കില്ല

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ പ്രതീക്ഷിച്ച തുടക്കമല്ല സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ട് മത്സരത്തിലും ഡേവിഡ് വാര്‍ണര്‍ക്കും സംഘത്തിനും പരാജയപ്പെടേണ്ടി വന്നു. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടും രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടുമാണ് തോറ്റത്. മോശം ബാറ്റിങ് പ്രകടനമാണ് രണ്ട് മത്സരത്തിലും ഹൈദരബാദിന്റെ തോല്‍വിക്ക് കാരണമായത്.

മുംബൈക്കെതിരായ മത്സരത്തില്‍ കെയ്ന്‍ വില്യംസണ്‍ ഹൈദരാബാദിന്റെ നിരയിലേക്കെത്തുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കളിക്കില്ലെന്നാണ് ഏറ്റവും ഒടുവിലാണ് പുറത്തുവരുന്ന വിവരം. പരിക്ക് പൂര്‍ണ്ണമായും ഭേദമാവാത്തതിനാല്‍ പ്ലേയിങ് 11ല്‍ ഉള്‍പ്പെടാന്‍ വില്യംസണ് ഇനിയും സമയം ആവിശ്യമാണ്. ഇക്കാര്യം നേരത്തെ തന്നെ ഹൈദരാബാദ് മുഖ്യ പരിശീലകന്‍ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചകൂടി താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് വിവരം.

kanewilliamsonipl

മധ്യനിരയില്‍ മികച്ചൊരു താരമില്ലാത്തത് ഹൈദരാബാദിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഫാബുലസ് ഫോര്‍ വിശേഷണത്തില്‍ ഉള്‍പ്പെടുന്ന വില്യംസണിനെപ്പോലൊരു താരമുണ്ടായിരുന്നെങ്കില്‍ ആര്‍സിബിക്കും കെകെആറിനുമെതിരേ ഹൈദരാബാദ് ചിലപ്പോള്‍ തോല്‍ക്കില്ലായിരുന്നു. നിലവില്‍ ഒറ്റയാള്‍ പ്രകടനമായി ഹൈദരാബാദ് ഒതുങ്ങുന്നു. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരത്തിന്റെ അഭാവവും ടീമിലുണ്ട്.

സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ നന്നായി ബാറ്റ് ചെയ്യാന്‍ കഴിയുന്ന താരമാണ് വില്യംസണ്‍. ക്ലാസിക്കല്‍ ഷോട്ടുകളിലൂടെ ഗ്യാപ് കണ്ടെത്താന്‍ മിടുക്കനായ അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തിയാല്‍ ഹൈദരാബാദിന് എളുപ്പത്തില്‍ വിജയ വഴിയില്‍ തിരിച്ചെത്താനാവും. ഡേവിഡ് വാര്‍ണര്‍-വൃദ്ധിമാന്‍ ഓപ്പണിങ് സഖ്യത്തിന് ആദ്യ രണ്ട് മത്സരത്തിലും മികച്ച കൂട്ടുകെട്ടുണ്ടാക്കാനായില്ല.

മൂന്നാമനാവുന്ന മനീഷ് പാണ്ഡെയുടെ മെല്ലപ്പോക്ക് ബാറ്റിങ് ടീമിന് വലിയ തലവേദനയായിരിക്കുകയാണ്. നാലാമനായി എത്തുന്ന ജോണി ബെയര്‍‌സ്റ്റോക്കും ഫോമിലേക്കുയരാന്‍ കഴിയുന്നില്ല. മധ്യ നിരയില്‍ അബ്ദുല്‍ സമദ് വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുണ്ടെങ്കിലും സ്ഥിരതയില്ല. വിജയ് ശങ്കര്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ പൂര്‍ണ്ണ പരാജയമാണ്. ഈ സാഹചര്യത്തില്‍ വില്യംസണിന്റെ സേവനം ടീമിന് അത്യാവശ്യമാണ്.

53 ഐപിഎല്ലില്‍ നിന്നായി 15 അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 1619 റണ്‍സാണ് വില്യംസണ്‍ നേടിയിട്ടുള്ളത്. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ പരിക്ക് വകവെക്കാതെ വില്യംസണ്‍ കളിക്കാനിറങ്ങില്ല. കാരണം പരിക്ക് ഗുരുതരമായാല്‍ ന്യൂസീലന്‍ഡിന്റെ ടി20 ലോകകപ്പ് പ്രതീക്ഷകളെ അത് ബാധിക്കും. ന്യൂസീലന്‍ഡ് ടീമിന്റെ നായകനാണ് വില്യംസണ്‍.

Story first published: Saturday, April 17, 2021, 13:15 [IST]
Other articles published on Apr 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+