Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: റാഷിദ് ഖാന്റെ സ്‌പെല്‍ രാജസ്ഥാനെതിരേ പിഴച്ചോ? കെയ്ന്‍ വില്യംസണ്‍ പറയുന്നു

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ പാതി വഴിയില്‍ നായകനെ മാറ്റിയിട്ടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് രക്ഷയില്ല. ഡേവിഡ് വാര്‍ണറിന് പകരം കെയ്ന്‍ വില്യംസണെ നായകനാക്കിയ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് 55 റണ്‍സിനാണ് ഹൈദരാബാദ് തോറ്റത്. മത്സരത്തില്‍ രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലര്‍ 64 പന്തില്‍ 124 റണ്‍സാണ് അടിച്ചെടുത്തത്. രാജസ്ഥാനെതിരേ ഹൈദരാബാദ് തങ്ങളുടെ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനെ 11 ഓവറിനുള്ളില്‍ എറിഞ്ഞ് തീര്‍ത്തിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യംസണ്‍.

'ജോസ് ബട്‌ലറും സഞ്ജു സാംസണുമാണ് അവരുടെ നിര്‍ണ്ണായക താരങ്ങള്‍. അതിനാല്‍ അവര്‍ക്കെതിരേ റാഷിദ് ഖാന് കഴിയുന്നത്ര പന്തുകള്‍ നല്‍കാനാണ് ശ്രമിച്ചത്.വിക്കറ്റുകള്‍ വീണിരുന്നെങ്കില്‍ മത്സരം അതിവേഗം മാറി മറിഞ്ഞനെ. മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ക്രീസിലുള്ളപ്പോള്‍ അവരെ പുറത്താക്കാന്‍ മികച്ച ബൗളര്‍മാരെത്തന്നെ ഇറക്കേണ്ടതായിവരും'-വില്യംസണ്‍ പറഞ്ഞു.

rashidkhanandkanewilliamsonipl

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിരയില്‍ ഫോമിലുള്ള ഏക ബൗളറാണ് റാഷിദ് ഖാന്‍. രാജസ്ഥാനെതിരേ മറ്റ് ഹൈദരാബാദ് ബൗളര്‍മാരെല്ലാം തല്ലുകൊണ്ടപ്പോഴും നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 1 വിക്കറ്റാണ് റാഷിദ് ഖാന്‍ നേടിയത്. സന്ദീപ് ശര്‍മ നാല് ഓവറില്‍ 50 റണ്‍സും ഖലീല്‍ അഹമ്മദ് 21 റണ്‍സും വിജയ് ശങ്കര്‍ മൂന്ന് ഓവറില്‍ 42 റണ്‍സും വിട്ടുകൊടുത്തു.മുഹമ്മദ് നബി ഒരോവറില്‍ 21 റണ്‍സും വഴങ്ങി.

റാഷിദിന്റെ ഓവര്‍ നേരത്തെ ഉപയോഗിച്ച് തീര്‍ത്തതിനാല്‍ ബട്‌ലര്‍ നിലയുറപ്പിച്ച ശേഷം സമ്മര്‍ദ്ദം നല്‍കാന്‍ ഹൈദരാബാദ് നിരയില്‍ മറ്റ് ബൗളര്‍മാരില്ലാതെ പോയി. ഭുവനേശ്വര്‍ കുമാറടക്കമുള്ള പ്രമുഖരെല്ലാം ഹൈദരാബാദ് നിരയില്‍ നിരാശപ്പെടുത്തുന്നത് തുടരുന്നു. ടീമെന്ന നിലയില്‍ വലിയ ഒത്തൊരുമയുള്ള നിരയായിരുന്നു ഹൈദരാബാദിന്റേത്. എന്നാല്‍ ഇത്തവണ ആ ഒത്തൊരുമ ഹൈദരാബാദില്‍ കാണുന്നില്ല.

വാര്‍ണര്‍ക്ക് പകരം നായകസ്ഥാനം ലഭിച്ചതോടെ കെയ്ന്‍ വില്യംസണും സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. രാജസ്ഥാനെതിരേ 21 പന്തില്‍ 20 റണ്‍സാണ് അദ്ദേഹം നേടിയത്. അടുത്ത എതിരാളി മുംബൈ ഇന്ത്യന്‍സാണെന്നത് ഹൈദരാബാദിന്റെ ചങ്കിടിപ്പേറ്റുന്നു. മിന്നും ഫോമിലുള്ള മുംബൈയെ വീഴ്ത്തുക ഹൈദരാബാദിന് വലിയ വെല്ലുവിളിയാണ്. മുംബൈയോടും തോറ്റാല്‍ ഹൈദരാബാദിന്റെ സീസണിലെ ഏഴാമത്തെ തോല്‍വിയായി ഇത് മാറും. ഇതോടെ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും അത് വലിയ തിരിച്ചടിയാവും.

Story first published: Monday, May 3, 2021, 15:18 [IST]
Other articles published on May 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+