IPL 2021: 'ജീവന്‍' തിരിച്ചു കിട്ടിയത് രണ്ടു തവണ, എന്നിട്ടും മുതലാക്കാതെ വില്ലി- മൂന്നാം തവണ വീണു

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മല്‍സരത്തില്‍ രണ്ടു തവണ 'ജീവന്‍' തിരിച്ചുകിട്ടിയിട്ടും അതു മുതലാക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്ല്യംസണിനായില്ല. 18 റണ്‍സ് മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. 27 ബോളില്‍ ഒരു ബൗണ്ടറിയോടെയായിരുന്നു ഇത്. സ്പിന്നര്‍ അക്ഷര്‍ പട്ടേലിന്റെ ബൗളിങില്‍ ബൗണ്ടറി ലൈനിന് അരികെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ക്കു ക്യാച്ച് നല്‍കിയാണ് വില്ലി ക്രീസ് വിട്ടത്. 135 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഡല്‍ഹിക്കു ഹൈദരാബാദ് നല്‍കിയിരിക്കുന്നത്. എസ്ആര്‍എച്ച് നിരയില്‍ ആരും 30 റണ്‍സ് പോലും തികച്ചില്ല.

 വില്ല്യംസണിന്റെ ആദ്യ രക്ഷപ്പെടല്‍

വില്ല്യംസണിന്റെ ആദ്യ രക്ഷപ്പെടല്‍

ഒമ്പതാമത്തെ ഓവറിലാണ് വില്ല്യംസണ്‍ ആദ്യം പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടത്. ഈ ഓവറില്‍ ബൗളിങ് ആരംഭിച്ചത് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസായിരുന്നു. ആദ്യ ബോളെറിഞ്ഞ അദ്ദേഹം രണ്ടാമത്തെ ബോള്‍ എറിയാനാവാതെ പരിക്കേറ്റ് പിന്‍മാറുകയായിരുന്നു.

തുടര്‍ന്നാണ് ശേഷിച്ച അഞ്ചു ബോളുകള്‍ പൂര്‍ത്തിയാക്കാന്‍ ഡിസി ക്യാപ്റ്റന്‍ റിഷഭ് പന്ത് ആര്‍ അശ്വിനെ വിളിക്കുന്നത്. ആദ്യ ബോൡ വില്ല്യംസണ്‍ ബൗണ്ടറിയടിച്ചു. രണ്ടാമത്തേത് വൈഡ്, മൂന്നാമത്തേത് നോബോള്‍, തുടര്‍ന്നുള്ള ഫ്രീഹിറ്റില്‍ മനീഷ് പാണ്ഡെയും ബൗണ്ടറി നേടി. നാലാമത്തെ ബോളില്‍ സിംഗിള്‍. അഞ്ചാമത്തേതില്‍ റണ്‍സില്ല. അവസാനത്തേത് കാരം ബോളായിരുന്നു. വില്ല്യംസണ്‍ ആഞ്ഞു വീശിയെങ്കിലും ടൈമിങ് പാളി. എഡ്ജായ ബോള്‍ തൊട്ടുപിറകിലുള്ള റിഷഭിന് പിടികൂടാവുന്നതായിരുന്നു. പക്ഷെ ഡിസി നായകന്റെ കൈകളില്‍ നിന്നും അത് വഴുതിപ്പോയതോടെ വില്ലിക്ക് ആദ്യ രക്ഷപ്പെടല്‍. അശ്വിന്‍ അവിശ്വസനീയതടെയും നിരാശയോടെയുമായിരുന്നു ക്യാച്ച് നഷ്ടപ്പെടുത്തിയതിനോടു പ്രതികരിച്ചത്. 15 റണ്‍സായിരുന്നു വില്ല്യംസണ്‍ അപ്പോള്‍ നേടിയത്.

 രണ്ടാംതവണയും രക്ഷപ്പെടുന്നു

രണ്ടാംതവണയും രക്ഷപ്പെടുന്നു

തൊട്ടടുത്ത ഓവറിലായിരുന്നു വില്ല്യംസണ്‍ വീണ്ടും പുറത്താവലില്‍ നിന്നും അദ്ഭുകരമായി രക്ഷപ്പെടുത്തത്. ഇത്തവണ മറ്റൊരു സ്പിന്നറായ അക്ഷര്‍ പട്ടേലിന്റെ ഓവറിലായിരുന്നു ഭാഗ്യം അദ്ദേഹത്തിനോടൊപ്പം നിന്നത്. ഓവറിലെ നാലാമത്തെ ബോളില്‍ ഡ്രൈവിനായിരുന്നു വില്ലിയുടെ ശ്രമം. കരുത്തോടെ പ്രഹരിച്ച അദ്ദേഹത്തിന്റെ ടൈമിങ് പിഴച്ചു. ദുര്‍ബലമായ ഷോട്ട് കവേഴ്‌സില്‍ ഫീല്‍ഡ് ചെയ്ത പൃഥ്വി ഷായുടെ കൈകളിക്കാണ് വന്നത്. പക്ഷെ ഡിസി ഓപ്പണര്‍ ഈ ക്യാച്ചിനു തയ്യാറായിരുന്നില്ലെന്നു മനസ്സിലായി. പൃഥ്വിയുടെ കൈയ്ക്കുള്ളില്‍ നിന്നും ബോള്‍ വഴുതിപ്പോവുകയായിരുന്നു.

 മൂന്നാംതവണ പിഴച്ചു

മൂന്നാംതവണ പിഴച്ചു

രണ്ടാം തവണ പൃഥ്വിയുടെ കൈകളില്‍ നിന്നും തെന്നിപ്പോയ വില്ല്യംസണ്‍ പക്ഷെ അടുത്ത ബോളില്‍ തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. മൂന്നാം തവണ ഭാഗ്യം അദ്ദേഹത്തോടൊപ്പം നിന്നില്ല.

അക്ഷറിനെതിരേ ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ട് കളിക്കുകയായിരുന്നു വില്ലിയുടെ ലക്ഷ്യം. പക്ഷെ ലോങ് ഓണില്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഷിംറോണ്‍ ഹെറ്റ്‌മെയര്‍ തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. ടീമംഗങ്ങള്‍ രണ്ടു തവണ നല്‍കിയ ജീവന്‍ മൂന്നാം തവണ അദ്ദേഹമങ്ങ് എടുത്തു. മികച്ചൊരു ക്യാച്ചിലൂടെ വില്ലിയെ ഹെറ്റ്‌മെയര്‍ പിടികൂടുകയായിരുന്നു.

 ഹൈദരാബാദിന്റെ ഇന്നിങ്സ്

ഹൈദരാബാദിന്റെ ഇന്നിങ്സ്

ഹൈദരാബാദിന്റെ ഇന്നിങ്‌സിലേക്കു വരികയാണെങ്കില്‍ ആര്‍ക്കും 30 റണ്‍സ് കടക്കാനായില്ല. രണ്ടു പേര്‍ മാത്രമേ 20ന് മുകളില്‍ സ്‌കോര്‍ ചെയ്തുള്ളൂ. ഇവരാവട്ടെ വാലറ്റക്കാരായിരുന്നു.

നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിന് 134 റണ്‍സെടുത്ത് ഹൈദരാബാദ് പവലിയനില്‍ തിരിച്ചെത്തുകയായിരുന്നു. ഇന്ത്യന്‍ താരം അബ്ദുള്‍ സമദയാണ് ടോപ്‌സ്‌കോററായത്. 21 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം താരം 28 റണ്‍സ് നേടി. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് നിര്‍ണായക സംഭാവന നല്‍കിയ മറ്റൊരാള്‍. 19 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം അദ്ദേഹം 22 റണ്‍സാണ് നേടിയത്. വില്ല്യംസണിനെക്കൂടാതെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ വൃധിമാന്‍ സാഹയും 18 റണ്‍സെടുത്ത് പുറത്തായി. മനീഷ് പാണ്ഡെ (17), ജാസണ്‍ ഹോള്‍ഡര്‍ (10) എന്നവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 22 - October 28 2021, 07:30 PM
ഓസ്ട്രേലിയ
ശ്രീലങ്ക
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, September 22, 2021, 22:36 [IST]
Other articles published on Sep 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X