Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എന്തുകൊണ്ട് വില്യംസണ് മുമ്പ് മനീഷ് പാണ്ഡെയിറങ്ങി? വാര്‍ണര്‍ വിശദീകരിക്കുന്നു

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന നിരയായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാറിയിരിക്കുകയാണ്. കളിച്ച ആറ് മത്സരത്തില്‍ അഞ്ചിലും തോറ്റ ഹൈദരാബാദ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ഏഴ് വിക്കറ്റിനാണ് ഹൈദരാബാദ് തോറ്റത്.ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തപ്പോള്‍ സിഎസ്‌കെ ഒമ്പത് പന്ത് ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. മത്സരത്തില്‍ ഡേവിഡ് വാര്‍ണറിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണമായത്.

കൂടാതെ മൂന്നാം നമ്പറില്‍ കെയ്ന്‍ വില്യംസണിന് പകരം മനീഷ് പാണ്ഡെയ്ക്കാണ് ഹൈദരാബാദ് അവസരം നല്‍കിയത്. ടീമിന്റെ തോല്‍വിക്ക് പിന്നാലെ ഈ തീരുമാനങ്ങളെല്ലാം വിമര്‍ശിക്കപ്പെട്ടതോടെ എന്തുകൊണ്ടാണ് മൂന്നാം നമ്പറില്‍ വില്യംസണിന് പകരം മനീഷ് പാണ്ഡെയെ ഇറക്കിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍.

manishpandeyandwarneripl

'കെയ്ന്‍ എപ്പോഴും ടീമിന്റെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനാണ്. 171 എന്നത് ഭേദപ്പെട്ട ടോട്ടലാണ് എന്നാല്‍ പോസിറ്റീവ് മനോഭാവത്തോടെ പൊരുതാനാവണം. പോരാടാന്‍ തയ്യാറുള്ളവര്‍ നിരവധി പേരാണ് ടീമിലുള്ളത്. സിഎസ്‌കെയുടെ ഓപ്പണര്‍മാര്‍ നന്നായി കളിച്ചു. മത്സരത്തിലുടനീളം അവര്‍ ഞങ്ങള്‍ക്ക് മുകളിലായിരുന്നു'-വാര്‍ണര്‍ പറഞ്ഞു. നാലാമനായി എത്തിയ വില്യംസണ്‍ 19ാം ഓവറില്‍ നടത്തിയ ബാറ്റിങ് വെടിക്കെട്ടാണ് ടീം സ്‌കോര്‍ 171ല്‍ എത്തിച്ചത്.

ശര്‍ദുല്‍ ഠാക്കൂറിനെ കടന്നാക്രമിച്ച വില്യംസണ്‍ 10 പന്തില്‍ 26 റണ്‍സുമായാണ് പുറത്താവാതെ നിന്നത്. കേദാര്‍ ജാദവും (4 പന്തില്‍ 12*) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മനീഷ് പാണ്ഡെ മൂന്നാം നമ്പറില്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 132.60 സ്‌ട്രൈക്കറേറ്റില്‍ 46 പന്തില്‍ 61 റണ്‍സാണ് മനീഷ് പാണ്ഡെ നേടിയത്. ഇതില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടും. വില്യംസണെ മൂന്നാം നമ്പറില്‍ ഇറക്കിയിരുന്നെങ്കില്‍ അല്‍പ്പം കൂടി വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കുമായിരുന്നുവെന്നാണ് ആരാധകര്‍ വിലയിരുത്തിയത്.

എന്നാല്‍ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്റെ ഉത്തരവാദിത്തമാണ് വില്യംസണിന് ടീമിലുള്ളതെന്ന നിലപാടാണ് വാര്‍ണര്‍ അറിയിച്ചത്. ഓപ്പണറായ വാര്‍ണര്‍ 55 പന്ത് നേരിട്ട് 57 റണ്‍സ് മാത്രമാണെടുത്തത്. മറ്റ് താരങ്ങളെല്ലാം അതിവേഗം റണ്‍സുയര്‍ത്തിയ പിച്ചില്‍ വാര്‍ണര്‍ക്ക് അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കാത്തതാണ് ടീമിന്റെ തോല്‍വിക്ക് കാരണമായത്.

Story first published: Thursday, April 29, 2021, 13:42 [IST]
Other articles published on Apr 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+