Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഹൈദരാബാദിനെ രക്ഷിക്കാന്‍ വില്യംസണ്‍ ഇറങ്ങുമോ? സൂചന നല്‍കി വാര്‍ണര്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍ എത്തുകയാണ്. വൈകീട്ട് 3.30ന് ചെന്നൈയിലാണ് മത്സരം നടക്കുന്നത്. ചരിത്രത്തിലാദ്യമായി സീസണിന്റെ തുടക്കത്തിലെ ആദ്യ മൂന്ന് കളികളും തോറ്റ ക്ഷീണത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങുന്നത്. കരുത്തുറ്റ താരനിരയുണ്ടെങ്കിലും മധ്യനിരയുടെ മോശം ഫോം ടീമിന് ജയിക്കാവുന്ന കളികളെല്ലാം തോല്‍വിയിലേക്കെത്തിക്കുന്നു.

ഹൈദരാബാദിനെ രക്ഷിക്കാന്‍ കെയ്ന്‍ വില്യംസണ്‍ എത്തണമെന്ന ആവിശ്യം ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ തന്നെ ആരാധകര്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പരിക്കേറ്റ വില്യംസണ് ആദ്യ മൂന്ന് മത്സരത്തിലും പുറത്തിരിക്കേണ്ടി വന്നു. ഇപ്പോഴിതാ പഞ്ചാബിനെതിരായ മത്സരത്തില്‍ വില്യംസണ്‍ ടീമിലുണ്ടാകുമോയെന്ന കാര്യത്തില്‍ സൂചന നല്‍കിയിരിക്കുകയാണ് ഡേവിഡ് വാര്‍ണര്‍.

kanewilliamsonipl

'ടീം ഫിസിയോമാരോട് സംസാരിച്ചെന്നും വേഗത്തില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നുണ്ടെന്നും വില്യംസണ് ടീമില്‍ വലിയ പങ്കാണുള്ളതെന്നുമാണ് വാര്‍ണര്‍ പറഞ്ഞത്. ഇത് വില്യംസണ്‍ കളിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഹൈദരാബാദിന് ഇന്ന് ജയിച്ച് പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറക്കേണ്ടതുണ്ട്. തുടര്‍ച്ചയായ നാല് തോല്‍വി ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നതിനാല്‍ എന്ത് വിലകൊടുത്തും ഹൈദരാബാദിന് ഇന്ന് ജയിക്കേണ്ടതായുണ്ട്.

വില്യംസണെത്തിയാല്‍ ടീമിന്റെ മധ്യനിരയിലെ ഏറെക്കുറെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഡേവിഡ് വാര്‍ണര്‍,ജോണി ബെയര്‍സ്‌റ്റോ,കെയ്ന്‍ വില്യംസണ്‍,റാഷിദ് ഖാന്‍ എന്നിവരാവും വിദേശ താരങ്ങളായി ഹൈദരാബാദ് നിരയിലുണ്ടാവുക. ജേസന്‍ ഹോള്‍ഡറും,മുഹമ്മദ് നബിയും ടീമിന് പുറത്താവും. മികച്ച ഇന്ത്യന്‍ പേസ് നിര ഹൈദരാബാദിനുണ്ട്.

കൂടാതെ സീനിയര്‍ താരം കേദാര്‍ ജാദവിനെയും ഹൈദരാബാദ് പരിഗണിച്ചേക്കും.അഭിഷേക് ശര്‍മക്ക് പകരം കേദാറിനെ പരിഗണിച്ചേക്കുമെന്നാണ് വിവരം. പാര്‍ട് ടൈം സ്പിന്നറായി ഉപയോഗിക്കാവുന്ന താരമാണ് കേദാര്‍ ജാദവ്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയെങ്കിലും മധ്യനിരയില്‍ തിളങ്ങാന്‍ പ്രതിഭയുള്ള താരമാണ് അദ്ദേഹം.

ടി നടരാജന്‍ പരിക്കേറ്റതിനാല്‍ ഇന്നും ഹൈദരാബാദ് നിരയിലുണ്ടാവില്ല. ഖലീല്‍ അഹമ്മദിന് തന്നെയാവും പരിഗണന ലഭിക്കുക. ഭുവനേശ്വര്‍ കുമാറിന് മികവ് കാട്ടാനാവാത്തത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. സന്ദീപ് ശര്‍മ ടീമിലേക്ക് തിരിച്ചെത്തിയേക്കും. റാഷിദ് ഖാന്‍ മധ്യ ഓവറില്‍ റണ്ണൊഴുക്ക് തടയുന്നുണ്ടെങ്കിലും ഡെത്ത് ഓവറിലെ റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താന്‍ ഭുവനേശ്വര്‍ കുമാര്‍ പരാജയപ്പെടുന്നു. ഇന്ന് ഹൈദരാബാദിന്റെ ശക്തമായ തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Story first published: Wednesday, April 21, 2021, 15:12 [IST]
Other articles published on Apr 21, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+