For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സ്മിത്തും വാര്‍ണറും നാട്ടിലേക്ക് മടങ്ങുമോ? കോവിഡ് സാഹചര്യം പ്രതിസന്ധിയാവുന്നു

ചെന്നൈ: ഇന്ത്യയിലെ കോവിഡ് സാഹചര്യം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് കടുത്ത വെല്ലുവിളിയാവുന്നു. രാജ്യത്തെ കോവിഡ് വ്യാപനവും മരണ നിരക്കും പ്രതിദിനവും വര്‍ധിക്കുകയും ഓക്‌സിജന്റെ ദൗര്‍ലഭ്യം വലിയ ചര്‍ച്ചയാവുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ വിദേശ താരങ്ങള്‍ ഇന്ത്യയില്‍ തുടരാന്‍ ആശങ്കപ്പെടുന്നുവെന്ന കാര്യം വളരെ ചര്‍ച്ചയായിട്ടുണ്ട്. പ്രധാനമായും ഓസ്‌ട്രേലിയ,ഇംഗ്ലണ്ട് താരങ്ങളാണ് കോവിഡില്‍ കൂടുതല്‍ ഭയപ്പെടുന്നത്.

ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണമുണ്ട്. ഏത് സമയത്തും ഇത് യാത്രാ വിലക്കായി മാറാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ഐപിഎല്ലിനെത്തിയ താരങ്ങളെയും ഇത് ബാധിച്ചേക്കും. യാത്രാവിലക്കുണ്ടായാല്‍ ഇന്ത്യയില്‍ കുടങ്ങിപ്പോകുമെയെന്ന് ഭയന്നാണ് പല താരങ്ങളും ഇതിനോടകം മടങ്ങിപ്പോക്ക് നടത്തിയിരിക്കുന്നത്. രാജസ്ഥാനില്‍ നിന്ന് മടങ്ങി ഓസ്‌ട്രേലിയയിലേക്ക് പോയ ആന്‍ഡ്രൂ ടൈയും ഇക്കാര്യം തന്നെ പ്രധാന കാരണമായി പറഞ്ഞത്. കെകെആര്‍ സഹ പരിശീലകന്‍ ഡേവിഡ് ഹസിയും ഇത്തരമൊരു ആശങ്ക പങ്കുവെച്ചിട്ടുണ്ട്.

smithandwarner

ഓസ്‌ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഗ്ലെന്‍ മാക്‌സ്‌വെല്ലും നാട്ടിലേക്ക് മടങ്ങിപ്പോവാനുള്ള സാധ്യതയും നിലനില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ഫ്രാഞ്ചൈസികളെയും ആരാധകരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നു. മാക്‌സ് വെല്‍ ആര്‍സിബിക്ക് വേണ്ടിയും സ്മിത്ത് ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയും കളിക്കുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനാണ് ഡേവിഡ് വാര്‍ണര്‍.

സൂപ്പര്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയാല്‍ ടൂര്‍ണമെന്റിനെയത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ആദ്യ മത്സരങ്ങള്‍ മുംബൈയിലും ചെന്നൈയിലുമായിരുന്നെങ്കില്‍ നിലവില്‍ അഹമ്മദാബാദിലും ഡല്‍ഹിയിലുമാണ് മത്സര വേദി. ഇരു സ്ഥലങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. പല ഇന്ത്യന്‍ താരങ്ങളുടെയും കുടുംബങ്ങളും കോവിഡ് പ്രതിസന്ധിയെ നേരിടുന്നുണ്ട്. അതിനാല്‍ത്തന്നെ അവരും ആശങ്കയിലാണ്.

അതിനിടെ കോവിഡ് പ്രതിസന്ധി ബാധിക്കില്ലെന്നും ഐപിഎല്ലുമായി മുന്നോട്ട് പോകുമെന്നുമാണ് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയത്. 14 ഓസ്‌ട്രേലിയന്‍ താരങ്ങളും പരിശീലകരായി റിക്കി പോണ്ടിങ് അടക്കമുള്ള പ്രമുഖ ഓസ്‌ട്രേലിയക്കാരുമുണ്ട്. ഓസ്‌ട്രേലിയയില്‍ പെട്ടെന്ന് നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്നതിനാല്‍ ഇവരില്‍ എത്രപേര്‍ ഇനിയും നാട്ടിലേക്ക് മടങ്ങിപ്പോകുമെന്ന് കണ്ടറിയണം.

മെയ് 30നാണ് ഐപിഎല്‍ അവസാനിക്കുന്നത്. ബയോബബിള്‍ സുരക്ഷയില്‍ നില്‍ക്കുന്നത് താരങ്ങളുടെ മാനസിക സംഘര്‍ഷം ഉയര്‍ത്തുന്നതിനും കാരണമായിട്ടുണ്ട്. കോവിഡ് വ്യാപനം ഇനിയും രൂക്ഷമായാല്‍ ഐപിഎല്ലിനെയും അത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Tuesday, April 27, 2021, 14:05 [IST]
Other articles published on Apr 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+