Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: വിദേശ താരങ്ങളുടെ മടക്കം, ദക്ഷിണാഫ്രിക്കന്‍ താരത്തെ ടീമിലെത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ പരിക്കും വിദേശ താരങ്ങളുടെ മടക്കവും ഏറ്റവും ബാധിച്ച ടീമുകളിലൊന്നാണ് സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ റോയല്‍സ്. ജോഫ്രാ ആര്‍ച്ചര്‍ പരിക്കിനെത്തുടര്‍ന്ന് നേരത്ത തന്നെ പിന്മാറിയപ്പോള്‍ ആദ്യ മത്സരത്തിന് ശേഷം പരിക്കേറ്റ് ബെന്‍ സ്റ്റോക്‌സിനും നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. കോവിഡ് 19 ഭീതിയെത്തുടര്‍ന്ന് ആന്‍ഡ്രൂ ടൈ,ലിയാം ലിവിങ്‌സ്റ്റന്‍ എന്നിവരും മടങ്ങിയതോടെ പ്രതിസന്ധിയിലായ രാജസ്ഥാന്‍ ഇപ്പോഴിതാ ദക്ഷിണാഫ്രിക്കന്‍ താരം റാസി വാന്‍ ഡെര്‍ ഡൂസനെ ടീമിലെത്തിച്ചിരിക്കുകയാണ്.

ബെന്‍ സ്റ്റോക്‌സിന് പകരക്കാരനായാണ് താരത്തെ എത്തിച്ചിരിക്കുന്നത്. നിലവില്‍ ഏഴ് ദിവസത്തെ ക്വാറന്റെയ്‌നില്‍ പ്രവേശിച്ചിരിക്കുകയാണ് അദ്ദേഹം. റാസി ക്വാറന്റെയ്ന്‍ വിജയകരമായി പൂര്‍ത്തിയാക്കി ടീമിലെത്തിയാല്‍ ടീമിനത് ഗുണം ചെയ്യുമെന്ന് തന്നെയാണ് രാജസ്ഥാന്‍ മാനേജ്‌മെന്റിന്റെ പ്രതീക്ഷ. സമീപകാലത്തായി മികച്ച പ്രകടനമാണ് റാസി കാഴ്ചവെച്ചിട്ടുള്ളത്.

rassievanderdussen

പാകിസ്താന്‍ സൂപ്പര്‍ ലീഗ്,കരീബിയന്‍ പ്രീമിയര്‍ ലീഗ്,ഗ്ലോബല്‍ ടി20 കാനഡ ടൂര്‍ണമെന്റുകളിലെല്ലാം അദ്ദേഹം പങ്കെടുത്തിരുന്നു. 32കാരനായ താരം ഇക്കഴിഞ്ഞ പാകിസ്താന്‍ പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്്ക്ക് വേണ്ടി രണ്ട് മത്സരങ്ങളില്‍ നിന്ന് 153.57 സ്‌ട്രൈക്കറേറ്റില്‍ 86 റണ്‍സാണ് നേടിയത്. ഏകദിന പരമ്പരയില്‍ രണ്ട് മത്സരത്തില്‍ നിന്ന് 183 റണ്‍സും അദ്ദേഹം നേടി. ടി20 ഫോര്‍മാറ്റില്‍ വലിയ പരിചയസമ്പത്തുള്ള താരംകൂടിയാണ് അദ്ദേഹം. 126 ടി20കളില്‍ നിന്നായി 38.62 ശരാശരിയില്‍ 3824 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്.

ദക്ഷിണാഫ്രിക്കയ്ക്കായി 20 ടി20യില്‍ നിന്ന് 41.81 ശരാശരിയിലും 138.63 സ്‌ട്രൈക്കറേറ്റിലും 628 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. മധ്യനിരയിലും ടോപ് ഓഡറിലും ഒരുപോലെ തിളങ്ങാന്‍ സാധിക്കുന്ന താരമാണ് റാസി വാന്‍ ഡെര്‍ ഡൂസന്‍. നിലവില്‍ ഡേവിഡ് മില്ലര്‍,മുസ്തഫിസുര്‍ റഹ്മാന്‍,ജോസ് ബട്‌ലര്‍,ക്രിസ് മോറിസ് എന്നിവര്‍ മാത്രമാണ് ടീം തിരഞ്ഞെടുപ്പിന് രാജസ്ഥാന് ലഭ്യമായ വിദേശ താരങ്ങള്‍.

സീസണില്‍ പ്രതീക്ഷിച്ച തുടക്കമല്ല രാജസ്ഥാന് ലഭിച്ചിരിക്കുന്നത്. അഞ്ച് മത്സരത്തില്‍ രണ്ട് ജയവും മൂന്ന് തോല്‍വിയുമടക്കം ഏഴാം സ്ഥാനത്താണവര്‍. താരങ്ങള്‍ക്ക് സ്ഥിരത കണ്ടെത്താനാവാത്തതാണ് രാജസ്ഥാനെ ഇത്തവണ പിന്നോട്ടടിക്കുന്നത്. ഓപ്പണിങ്ങില്‍ ജോസ് ബട്‌ലറിനും തിളങ്ങാനായിട്ടില്ല. ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്‍ മത്സരത്തിനിറങ്ങുന്നുണ്ട്. ജയത്തോടെ പോയിന്റ് പട്ടികയില്‍ മികവ് കാട്ടേണ്ടത് നായകനെന്ന നിലയില്‍ സഞ്ജു സാംസണിന്റെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.

Story first published: Thursday, April 29, 2021, 14:17 [IST]
Other articles published on Apr 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+