കേപ്ടൗണ്‍: ആധുനിക ക്രിക്കറ്റിലെ പ്രമുഖ പേസര്‍മാരിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍. 37കാരനായ സ്റ്റെയിന്‍ നിലവില്‍ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ മാത്രമാണ് സജീവം. പാകിസ്താന്‍ സൂപ്പര്‍ ലീഗിലും സ്റ്റെയിന്‍ സജീവമായി കളിക്കുന്നുണ്ട്. 2020ലെ ഐപിഎല്ലില്‍ ആര്‍സിബിയുടെ ഭാഗമായിരുന്ന സ്റ്റെയിന്‍ 2021 സീസണ്‍ കളിച്ചിരുന്നില്ല. ഇപ്പോഴിതാ ഐപിഎല്ലിന്റെ ഒരു സീസണില്‍ കൂടി കളിക്കാന്‍ തനിക്ക്് സാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സ്റ്റെയിന്‍.
'നമ്മള്‍ രാജ്യത്തിനുവേണ്ടി കളിക്കാതെയാവുമ്പോള്‍ എല്ലാവരും നമ്മളെ വേഗം മറന്നു പോകും.അതാണ് ഇപ്പോഴും ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി തുടരാനുള്ള ഒരു കാരണം. എന്റെ ഏജന്റുമായി സംസാരിച്ചിരുന്നു. നിങ്ങള്‍ വിരമിക്കറായെന്ന് തോന്നുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിക്കും. എനിക്കും അത് തോന്നും. എന്നാല്‍ വിരമിച്ചാല്‍ പിന്നെ ഫ്രാഞ്ചൈസി ക്രിക്കറ്റിനെ ഗൗരവമായി കാണാന്‍ സാധിക്കില്ലെന്ന ഭയം ഉള്ളിലുണ്ട്'-സ്റ്റെയിന്‍ പറഞ്ഞു.

2020 സീസണില്‍ സ്റ്റെയിന്‍ തീര്‍ത്തും നിരാശപ്പെടുത്തി. ആര്‍സിബി മുഴുവന്‍ മത്സരങ്ങളിലും താരത്തെ പരിഗണിച്ചിരുന്നില്ല. കൂടുതല്‍ മത്സരങ്ങളിലും ബെഞ്ചിലായിരുന്നു. ഒരു കാലത്ത് ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നെങ്കിലും തുടര്‍ച്ചയായി പരിക്കേറ്റത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചു. നിലവില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത പേസ് ബൗളര്‍മാരുടെ കൂട്ടത്തിലാണ് സ്റ്റെയിനുള്ളത്.
'ഒരു പര്‍പ്പിള്‍ ക്യാപ് ഐപിഎല്ലില്‍ കളിക്കണമെങ്കില്‍ എല്ലാ മത്സരവും ഞാന്‍ കളിക്കേണ്ടതായുണ്ട്. അതിനുള്ള അവസരമാണ് അടുത്ത വര്‍ഷം. എന്നാല്‍ അതിന് മുമ്പായി ഈ വര്‍ഷം കൂടുതല്‍ മത്സരം കളിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ കോവിഡ് മഹാമാരി തിരിച്ചടിയായി. എന്റെ ഇനിയുള്ള സമയത്തിലെ കൂടുതല്‍ സമയവും ക്വാറന്റെയ്‌നില്‍ കഴിയാന്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ കാത്തിരിക്കുന്നു. ഒരു ഐപിഎല്‍ സീസണ്‍ കൂടി കളിക്കാന്‍ എനിക്ക് സാധിച്ചേക്കും'-സ്റ്റെയിന്‍ കൂട്ടിച്ചേര്‍ത്തു.
ഡെക്കാന്‍ ചാര്‍ജേഴ്‌സ്,റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍,സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കുവേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. 95 ഐപിഎല്ലില്‍ നിന്നായി 97 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. എട്ട് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 2022 ഐപിഎല്ലില്‍ മെഗാലേലം നടക്കുന്നുണ്ട്. എന്നാല്‍ സ്റ്റെയിനെ വാങ്ങാന്‍ ആരെങ്കിലും തയ്യാറാവുമോയെന്ന് കണ്ടറിയണം. കഴിഞ്ഞിടെ ഐപിഎല്ലില്‍ ക്രിക്കറ്റില്ലെന്നും പിഎസ്എല്ലിലാണ് കൂടുതല്‍ സീരിയസായി ക്രിക്കറ്റ് ഉള്ളതെന്നും സ്റ്റെയിന്‍ അഭിപ്രായപ്പെട്ടിരുന്നു.