IPL 2021: ധോണിക്കുള്ള ട്രിബ്യൂട്ടാണോ? റിഷഭിന്റെ മെല്ലപ്പോക്കിന് സാമൂഹ്യ മാധ്യമങ്ങളില്‍ പരിഹാസം
അഹമ്മദാബാദ്: ജയപരാജയങ്ങള്‍ അവസാന പന്തിലേക്ക് നീണ്ട മത്സരത്തിനൊടുവില്‍ ആര്‍സിബിയോട് ഒരു റണ്‍സിന്റെ തോല്‍വി വഴങ്ങിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. അവസാന ഓവറില്‍ റിഷഭ് പന്തും (58*) ഷിംറോന്‍ ഹെറ്റ്‌മെയറും (53) ടീമിലുണ്ടായിട്ടും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള റിഷഭ് പന്ത് ആര്‍സിബിക്കെതിരേ അത്തരമൊരു വെടിക്കെട്ട് പ്രകടനമല്ല നടത്തിയത്. 48 പന്ത് നേരിട്ട് ആറ് ബൗണ്ടറി മാത്രം നേടിയ അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ് 120.83 ആയിരുന്നു.
ആവിശ്യ സമയത്ത് അതിവേഗം സ്‌ട്രൈക്കറേറ്റ് ഉയര്‍ത്താന്‍ സാധിക്കാത്ത റിഷഭിന്റെ പ്രകടനത്തിന് വലിയ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നേരിടേണ്ടി വന്നത്. അവസാന ഓവറില്‍ ഹെറ്റ്‌മെയര്‍ കൂടുതല്‍ പന്ത് നേരിട്ടിരുന്നെങ്കില്‍ കളി ഡല്‍ഹി ജയിക്കുമായിരുന്നെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്. അവസാന രണ്ട് പന്തുകള്‍ റിഷഭ് ബൗണ്ടറി നേടിയെങ്കിലും വിജയത്തിലേക്ക് അത് മതിയാകുമായിരുന്നില്ല.

ഹെറ്റ്‌മെയറിന് സ്‌ട്രൈക്ക് നല്‍കണമായിരുന്നുവെന്ന് ഭോഗ്‌ലെ
റിഷഭ് പന്ത് ക്രീസില്‍ ഉള്ളപ്പോള്‍ ഇത്തരത്തില്‍ പറയുന്നത് പ്രയാസമാണെങ്കിലും അവസാന ഓവറില്‍ ഹെറ്റ്‌മെയര്‍ സ്‌ട്രൈക്ക് ചെയ്യുന്നതായിരുന്നു ഡല്‍ഹിക്ക് കൂടുതല്‍ നന്നായിരുന്നതെന്നാണ് അവതാരകനും കമന്റേറ്ററുമായ ഹര്‍ഷെ ഭോഗ്‌ലെ പറഞ്ഞത്. നേരത്തെ ആകാശ് ചോപ്രയും സമാന പ്രതികരമാണ് അറിയിച്ചത്. റിഷഭ് അടിച്ചുകളിക്കാന്‍ കെല്‍പ്പുള്ള താരമാണെങ്കിലും ആ രാത്രി ഹെറ്റ്‌മെയറിന്റേതായിരുന്നുവെന്നാണ് ആകാശ് പറഞ്ഞത്.

ക്യാപ്റ്റന്‍സിയുടെ പേരില്‍ ശൈലി മാറ്റരുത്
അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും ഇതിനോടകം തങ്ങളുടെ ആക്രമണ ബാറ്റിങ് മികവ് തെളിയിച്ചവരാണ് റിഷഭ് പന്തും കെ എല്‍ രാഹുലും. എന്നാല്‍ ക്യാപ്റ്റന്‍സിയുടെയും ഉത്തരവാദിത്തങ്ങളുടെയും പേരില്‍ അവര്‍ തങ്ങളുടെ ആക്രമണ ബാറ്റിങ് ശൈലി മാറ്റുന്നത് ടീമിന് ഗുണം ചെയ്യില്ലെന്നാണ് കൗശിക് എല്‍എം എന്ന ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചത്.
കെ എല്‍ രാഹുലിനെപ്പോലെ കളിക്കാന്‍ ശ്രമിക്കരുതെന്നും ആക്രമിച്ച് കളിക്കാന്‍ റിഷഭ് ഏറെ വൈകിയെന്നും ആരാധകര്‍ പ്രതികരിച്ചു. അവസാന രണ്ട് പന്ത് ബൗണ്ടറി നേടിയെങ്കിലും വിജയലക്ഷ്യത്തിനും ഒരു റണ്‍സകലെ നില്‍ക്കേണ്ടി വന്നു. അല്‍പ്പം കൂടി നേരത്തെ ആക്രമിച്ച് കളിക്കണമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

ഗുരു ധോണിക്ക് ശിഷ്യന്‍ റിഷഭിന്റെ ട്രിബ്യൂട്ട്
സിഎസ്‌കെ നായകന്‍ എംഎസ് ധോണിയ്ക്ക് റിഷഭ് പന്ത് ട്രിബ്യൂട്ട് നല്‍കിയതെന്നാണ് മുഫാദല്‍ വോറയെന്ന ആരാധകന്‍ അഭിപ്രായപ്പെട്ടത്. ഇന്ത്യന്‍ ടീമില്‍ ധോണിയുടെ പിന്‍ഗാമിയാവുന്നത് റിഷഭാണ്. ഈ സാഹചര്യത്തില്‍ ഗുരുവായ ധോണിക്ക് ശിഷ്യനായ റിഷഭ് ട്രിബ്യൂട്ട് നല്‍കിയതെന്നാണ് പരിഹാസ രൂപേനെ ആരാധകര്‍ പറയുന്നത്. 46 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ റിഷഭ് ക്യാപ്റ്റനെന്ന നിലയില്‍ കെ എല്‍ രാഹുലിനെ പിന്തുടരുകയാണോയെന്നും ആരാധകര്‍ ചോദിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications