IPL 2021: കൊടുങ്കാറ്റുപോലെ തിരിച്ചുവന്നവന്‍; ദീപക് ഹൂഡയുടെ അതിവേഗ ഫിഫ്റ്റിയ്ക്ക് പിന്നിലെ പ്രതികാര കഥ

പലപ്പോഴും സിനിമയേയും മുത്തശ്ശിക്കഥകളേയും വെല്ലുന്ന നാടകീയതയും ട്വിസ്റ്റുകളും മൈതാനങ്ങള്‍ സമ്മാനിക്കും. കാലം കാത്തു വച്ച കാവ്യനീതി പല വേദനകളേയും മായ്ച്ചു കളയും. പഴികേട്ടവരും എഴുതിത്തള്ളപ്പെട്ടവരും വാഴ്ത്തപ്പെട്ടവരായി മാറും. ഇന്നലെ രാജസ്ഥാനെതിരായ മത്സരത്തിലൂടെ കളിക്കളത്തിന്റെ കാവ്യനീതി കൂടെ നിന്ന താരമാണ് ദീപക് ഹൂഡ. ഒരുപക്ഷെ സഞ്ജു സാംസണിന്റെ സെഞ്ചുറി ഇല്ലാതിരുന്നുവെങ്കില്‍ മത്സരശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്നത് ദീപക്കിന്റെ ഇന്നിംഗ്‌സ് ആണ്.

Deepak Hooda's fastest fifty and a statement of intent

ആഭ്യന്തര ക്രിക്കറ്റില്‍ മോശം പെരുമാറ്റത്തിന്റെ പേരില്‍ ബറോഡ ക്രിക്കറ്റ് അസോസിയേഷന്‍ ഒരു വര്‍ഷത്തേക്ക് ദീപക് ഹൂഡയെ വിലക്കിയിരുന്നു. ക്രിക്കറ്റിലേക്കുള്ള തന്റെ തിരിച്ചുവരവ് വിമര്‍ശിച്ചവര്‍ക്കും മാറ്റി നിര്‍ത്തിയവര്‍ക്കുമുള്ള മറുപടിയിലൂടെ ഒരു മാസ് എന്റര്‍ടെയ്‌നര്‍ സിനിമയിലെന്ന പോലെ നല്‍കിയിരിക്കുകയാണ് ദീപക് ഹൂഡ. ആഭ്യന്തര ക്രിക്കറ്റില്‍ ഹറികെയ്ന്‍ ഹൂഡ എന്ന പേരില്‍ അറിയപ്പെടുന്ന ദീപക്കിന്റെ കരുത്ത് ലോകം ഐപിഎല്ലിലെ ഇന്നലെയാണ് കണ്ടത്.

അവസാനമായി ദീപക് ക്രിക്കറ്റ് മൈതാനത്തേക്ക് ഇറങ്ങിയതാകട്ടെ 2020 ഒക്ടോബറിലായിരുന്നു. ബറോഡയുടെ ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യയുമായുള്ള പ്രശ്‌നത്തിന്റെ പേരിലായിരുന്നു ദീപക്കിനെ ബറോഡ ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ബിസിഐ ദീപക്കിനെ ഒരു കൊല്ലത്തേക്കാണ് വിലക്കിയത്. ക്രുണാല്‍ പാണ്ഡ്യയുമായുള്ള പ്രശ്‌നത്തിന് പിന്നാലെ ബിസിഎയ്ക്ക് അയച്ച മെയിലില്‍ ക്യാപ്റ്റനെതിരെ തുറന്നടിക്കുകയായിരുന്നു ഹൂഡ ചെയ്തത്.

ഈ നിമിഷം ഞാന്‍ ധാര്‍മികമായി തകര്‍ന്നിരിക്കുകയാണ്. സമ്മര്‍ദ്ദമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ ടീം ക്യാപ്റ്റന്‍ ക്രുണാല്‍ പാണ്ഡ്യ മോശം വാക്കുകള്‍ ഉപയോഗിച്ചും മറ്റും ടീമംഗങ്ങളുടെ മുന്നില്‍ എന്നെ അപമാനിച്ചു വരികയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന ടീമുകളുടെ മുന്നില്‍ വച്ചും അപമാനിച്ചു. എന്നായിരുന്നു മെയിലില്‍ ദീപക് എഴുതിയത്. എന്നാല്‍ ദീപക്കിന്റെ ആരോപണങ്ങളെ കേള്‍ക്കാതെ ബിസിഐ താരത്തെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.

പിന്നാലെ ദീപക്കിന് പിന്തുണയുമായി 17 വര്‍ഷം ബറോഡയുടെ താരവും ഇന്ത്യന്‍ ഇതിഹാസവുമായ ഇര്‍ഫാന്‍ പഠാന്‍ അടക്കം രംഗത്ത് എത്തുകയുണ്ടായി. ഇത്തരം വിഷമഘട്ടങ്ങളില്‍ താരങ്ങളുടെ മാനസിക നില നന്നായി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും കളിക്കളത്തില്‍ നന്നായി കളിക്കണമെങ്കില്‍ താരങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാകണമെന്നും പഠാന്‍ വ്യക്തമാക്കിയിരുന്നു.

അതുകൊണ്ട് തന്നെ ദീപക് ഹൂഡയുടെ തിരിച്ചുവരവിനൊരു കൊടുങ്കാറ്റിന്റെ ശക്തിയുണ്ടായിരുന്നു. നിക്കോളാസ് പൂരാന് പകരം നാലമനായി ദീപക് ഹൂഡ ക്രീസിലേക്ക് എത്തിയപ്പോള്‍ എല്ലാവരും ആദ്യമൊന്ന് ശങ്കിച്ചുവെന്നത് വാസ്തവമാണ്. പക്ഷെ ആ ശങ്ക നിമിഷങ്ങള്‍ കൊണ്ട് എങ്ങോ പോയി മറഞ്ഞു. 20 പന്തുകളില്‍ നിന്നും ഹൂഡ 50 കടന്നു. ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിക്കാത്ത ഒരു താരത്തിന്റെ ഏറ്റവും അതിവേഗ അര്‍ധ സെഞ്ചുറി. 18-ാം ഓവറില്‍ പുറത്താകുമ്പോള്‍ 28 പന്തുകളില്‍ നിന്നും 64 റണ്‍സായിരുന്നു ഹൂഡ അടിച്ചെടുത്തത്. അതില്‍ നാല് ഫോറും ആറ് സിക്‌സും. അക്ഷരാര്‍ത്ഥത്തില്‍ ഹറികെയ്ന്‍ ഹൂഡ.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, April 13, 2021, 11:32 [IST]
Other articles published on Apr 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X