വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത് സഞ്ജു സാംസണ്‍ 2.0, ആ റേഞ്ച് ഇയാള്‍ക്കുണ്ട്; സഞ്ജുവിന്റെ വെടിക്കെട്ടിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

By Abin MP

തന്നെ വിമര്‍ശിച്ചവര്‍ക്കെല്ലാം ബാറ്റു കൊണ്ട് മറുപടി നല്‍കി സഞ്ജു സാംസണ്‍. വെറും 57 പന്തുകളില്‍ നിന്നും 82 റണ്‍സ് അടിച്ചെടുത്താണ് സഞ്ജു ഇന്ന് രാജസ്ഥാനായി നായകന്റെ ഇന്നിംഗ്‌സ് പുറത്തെടുത്തത്. ഇതോടെ ഐപിഎല്ലില്‍ 3000 റണ്‍സ് പിന്നിട്ട സഞ്ജു ശിഖര്‍ ധവാനെ മറി കടന്ന് ഈ സീസണിലെ ഓറഞ്ച് ക്യാപ്പിന്റെ നിലവിലെ അവകാശിയായി മാറുകയും ചെയ്തു.

സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. സഞ്ജു സിനിമയിലെ മീം പങ്കുവച്ചു കൊണ്ട് നോട്ട് ഫിനിഷ്ഡ് എന്നാണ് രാജസ്ഥാന്‍ റോയല്‍സ് തന്നെ ഔദ്യോഗികമായി പ്രതികരിച്ചത്. എന്തൊരു ഇന്നിംഗ്‌സ്, സഞ്ജു ബാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ സീറ്റിന്റെ അറ്റത്താണ് എന്നായിരുന്നു പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ബോഗ്ല കുറിച്ചത്. സഞ്ജുവിനെക്കുറിച്ചുള്ള ചിലരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വായിക്കാം തുടര്‍ന്ന്.

Sanju Samson

പന്ത് ഓര്‍ സഞ്ജു എന്നതില്‍ ഒരഭിപ്രായം പറയാന്‍ ഞാന്‍ നിക്കുന്നില്ല. പക്ഷേ വിക്കറ്റ് കീപ്പര്‍ എന്ന നിലയ്ക്കും ബാറ്റ്‌സ്മാന്‍ എന്ന നിലയ്ക്കും ഇഷാന്‍ കിഷനെക്കാല്‍ എത്രയോ മീതെയാണ് സഞ്ജു സാംസണ്‍ എന്ന് പറയാന്‍ എനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യം പോലുമില്ല.
ഇനി സഞ്ജുവിനെ സപ്പോര്‍ട്ട് ചെയ്താല്‍ അപ്പോള്‍ പിടിച്ച് മല്ലു ചാപ്പ അടിച്ച് കൊടുക്കുന്നവരോട്, സഞ്ജുവിനെ പിന്തുണക്കുന്നവരില്‍ മല്ലു വികാരം ഉള്ളവരും ഉണ്ടാകാം. അതെ പോലെ തന്നെ സഞ്ജുവിനേക്കാള്‍ മികച്ചവനാണ് ഇഷാന്‍ എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന നിങ്ങളിലും വേറൊരു തരത്തില്‍ ഉള്ള വികാരം ഉണ്ട് എന്നത് വേറെ കാര്യം. എന്നായിരുന്നു പ്രണം കൃഷ്ണ കുറിച്ചത്.

''മറ്റ് ഏതെങ്കിലും കളിക്കാരനാണ് ഇങ്ങനെ കളിച്ചതെങ്കില്‍ ഒരുപക്ഷേ അഭിനന്ദനപ്രവാഹമായേനെ.ലോകത്തെ നമ്പര്‍ വണ്‍ ട്വന്റി ട്വന്റി ബൗളറാണ് റഷീദ് ഖാന്‍.പതിനഞ്ചാം ഓവര്‍ റഷീദ് ഖാന്‍ ബൗള്‍ ചെയ്യാനെത്തുമ്പൊ രാജസ്ഥാന്‍ റോയല്‍സ് അവസാന അഞ്ചോവറില്‍ സ്വീകരിക്കേണ്ട സ്ട്രാറ്റജിയെന്താണെന്ന് കമന്റേറ്റര്‍മാര്‍ ചര്‍ച്ച ചെയ്യുകയായിരുന്നു.ഈ ഒരോവര്‍ വിക്കറ്റ് കളയാതെ നോക്കുക. അടുത്ത നാലോവറുകള്‍ കൈകാര്യം ചെയ്യുകയെന്നതായിരുന്നു അവരുടെ വാക്കുകള്‍.

പക്ഷേ സഞ്ജു റഷീദിനെ വരവേറ്റത് ഓഫ് സ്റ്റമ്പിന് പുറത്ത് കുത്തിയ പന്തിനെ ഗാലറിയിലെത്തിച്ചുകൊണ്ടാണ്.അതൊരു തുടക്കം മാത്രമായിരുന്നു.സിദ്ധാര്‍ഥ് കൗളിനെതിരെ എക്‌സ്ട്രാ കവറിന് മുകളിലൂടെ പറന്ന ആദ്യ പന്ത്... മിസ് ടൈം ചെയ്‌തെന്ന് തോന്നിച്ച മൂന്നാം പന്ത് ചെന്നു വീണത് സൈറ്റ് സ്‌ക്രീനിന്റെ ചുവട്ടിലെവിടെയോ..സിക്‌സിന് അര്‍ഹതയില്ലാത്ത ഷോട്ടെന്ന് തോന്നിച്ച അതിന്റെ കേട് തീര്‍ക്കാനെന്നവണ്ണം ഡീപ് മിഡ് വിക്കറ്റിനു മുകളിലൂടെ പറന്നുപോയ അഞ്ചാം പന്ത്..ഒരൊറ്റ ഓവറില്‍ എത്തിയത് ഇരുപത് റണ്‍സായിരുന്നു.

തുടര്‍ച്ചയായ യോര്‍ക്കറുകള്‍ ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞപ്പൊ കളിച്ച അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടടക്കം. ടീമിന്റെ സ്‌കോറിന്റെ അന്‍പത് ശതമാനത്തോളം റണ്ണും എത്തിയത് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന്..ഇതാദ്യമായല്ല..കഴിഞ്ഞ ദിവസം ചേസ് ചെയ്ത് തോറ്റ കളിയില്‍ എഴുപത് റണ്ണെടുത്ത സഞ്ജു കഴിഞ്ഞാല്‍ പിന്നെ രാജസ്ഥാന്റെ ടോപ് സ്‌കോറര്‍ ഇരുപതില്‍ താഴെ റണ്ണാണെടുത്തിരിക്കുന്നത്. ഒരു ബൗണ്ടറിയൊഴികെ ബാക്കി മുഴുവന്‍ സഞ്ജുവിന്റെ ബാറ്റില്‍ നിന്നെന്ന് പറയുമ്പൊ തന്നെയറിയാം..

എങ്കിലും സഞ്ജു സാംസണ് കണ്‍സിസ്റ്റന്‍സി ഇല്ലെന്ന് പറയാന്‍ മാത്രം ഒരുപക്ഷേ വാ തുറക്കുന്നവരാവും അധികവും.നാനൂറിന് മുകളില്‍ റണ്‍സുള്ള രണ്ട് സീസണുകള്‍.ഐ.പി.എല്ലില്‍ ആകെ മൂവായിരത്തിനു മേല്‍ റണ്‍സ്.ഈ സീസണില്‍ നിലവിലെ ഓറഞ്ച് ക്യാപ് ഹോള്‍ഡര്‍അതും ക്യാപ്റ്റനായ ആദ്യ സീസണില്‍'', എന്നായിരുന്നു നെല്‍സണ്‍ ജോസഫ് കുറിച്ചത്. ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളറില്‍ ഒരാള്‍ ആയ റാഷിദിനെ സ്റ്റെപ്പ് ഔട്ട് ചെയ്ത് ബൗണ്ടറി ലൈനിനു പുറത്ത് എത്തിക്കാന്‍ അത്യാവശ്യം ഒരു റേഞ്ച് ഓക്കെ വേണം. ആ റേഞ്ച് ഇയാള്‍ക്ക് ഉണ്ട് എന്നായിരുന്നു പവന്‍ ഹരി കുറിച്ചത്.

Story first published: Monday, September 27, 2021, 22:33 [IST]
Other articles published on Sep 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X