വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: തോല്‍വിക്ക് പിന്നാലെ ധോണിക്ക് മറ്റൊരു പ്രഹരം, 12 ലക്ഷം രൂപ പിഴ ശിക്ഷ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ തോല്‍വിയോടെ തുടങ്ങിയിരിക്കുകയാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഡല്‍ഹി ക്യാപിറ്റല്‍സിനോട് 7 വിക്കറ്റിനാണ് സിഎസ്‌കെ തോറ്റത്. എംഎസ് ധോണി പൂജ്യത്തിന് പുറത്തായതും ടീം തോറ്റതും വലിയ നാണക്കേടായിരിക്കുന്ന അവസ്ഥയില്‍ ടീമിന് ഇരട്ട പ്രഹരം നല്‍കി ധോണിക്ക് പിഴ ശിക്ഷ വിധിച്ചിരിക്കുകയാണ്. കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപയാണ് ധോണി ഐപിഎല്‍ ഗവേണിങ് കൗണ്‍സിലില്‍ പിഴ അടക്കേണ്ടത്.

തോല്‍വിക്ക് പിന്നാലെ പിഴ ശിക്ഷയും ഏറ്റുവാങ്ങിയത് ടീമിന് തിരിച്ചടിയായിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഡല്‍ഹി എട്ട് പന്ത് ബാക്കി നിര്‍ത്തി വിജയം നേടിയെങ്കിലും കുറഞ്ഞ ഓവര്‍ നിരക്കിന് ധോണിക്ക് ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു. ഡല്‍ഹിക്കായി ശിഖര്‍ ധവാനും പൃത്ഥ്വി ഷായും തുടക്കം മുതല്‍ കടന്നാക്രമിച്ചതോടെ ധോണിക്ക് ഫീല്‍ഡിങ്ങില്‍ നിരന്തരം മാറ്റം വരുത്തേണ്ടി വന്നു. ഇതാണ് നിശ്ചയിച്ച സമയത്തിനുള്ളില്‍ ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കുന്നതിന് നിന്ന് സിഎസ്‌കെയ്ക്ക് തടസമായത്.

dhonicsk

അവസാന സീസണില്‍ ചരിത്രത്തിലാദ്യമായി പ്ലേ ഓഫില്‍ കടക്കാനാവാതെ പോയ സിഎസ്‌കെയ്ക്ക് ഇത്തവണത്തെ തുടക്കവും പാളിയിരിക്കുകയാണ്. ഡല്‍ഹിക്കെതിരേ സിഎസ്‌കെയുടെ ബാറ്റിങ് ഓഡറിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്നാം നമ്പറില്‍ മോയിന്‍ അലിയെ ഇറക്കിയത് ടീമിനെ ആകെ ബാധിച്ചു. എട്ടാമനായാണ് സാം കറാന് ക്രീസിലെത്താനായത്. ഡ്വെയ്ന്‍ ബ്രാവോയുടെ ബാറ്റിങ് പൊസിഷന്‍ ഒമ്പതാമതാണ്. ഈ ബാറ്റിങ് ഓഡര്‍ ടീമിന് അനുയോജ്യമല്ലെന്നാണ് പ്രമുഖരടക്കം അഭിപ്രായപ്പെട്ടത്.

മികച്ച പേസര്‍മാരുടെ അഭാവം സിഎസ്‌കെയിലുണ്ട്. ലൂങ്കി എന്‍ഗിഡി,ബെഹറന്‍ഡോര്‍ഫ് എന്നിവര്‍ രണ്ടാം മത്സരത്തിലും സിഎസ്‌കെ നിരയിലുണ്ടാവില്ല. ഇതോടെ ദീപക് ചഹാര്‍,സാം കറാന്‍,ശര്‍ദുല്‍ ഠാക്കൂര്‍ എന്നീ പേസര്‍മാരെത്തന്നെ രണ്ടാം മത്സരത്തിലും പരിഗണിക്കേണ്ടി വരും. ഡെത്ത് ഓവറില്‍ പന്തെറിയാന്‍ കെല്‍പ്പുള്ള മികച്ചൊരു താരം സിഎസ്‌കെയിലില്ല എന്നത് വലിയ പ്രശ്‌നമാണ്.

വമ്പന്‍ പ്രതിഫലത്തില്‍ സിഎസ്‌കെ ടീമിലെത്തിച്ച കൃഷ്ണപ്പ ഗൗതത്തിനും ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചില്ല. മുംബൈയില്‍ മികച്ച പേസര്‍മാര്‍ക്ക് തിളങ്ങാനാവും. കൂടുതലും സ്പിന്നിനെ ആശ്രയിക്കുന്ന സിഎസ്‌കെയ്ക്ക് പഴയ സ്പിന്‍ തന്ത്രം ഇനിയും പരീക്ഷിച്ച് വിജയത്തിലെത്തിക്കുക പ്രയാസമാവും. രണ്ടാം മത്സരത്തില്‍ ടീമിലെ പിഴവുകള്‍ നികത്തിയില്ലെങ്കില്‍ അവസാന സീസണിലെ അവസ്ഥ സിഎസ്‌കെയ്ക്ക് ഈ സീസണിലും നേരിടേണ്ടി വരും.

Story first published: Sunday, April 11, 2021, 14:28 [IST]
Other articles published on Apr 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X