Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ദേശീയ മത്സരം, ആറ് സൂപ്പര്‍ താരങ്ങള്‍ക്ക് ഐപിഎല്‍ നഷ്ടപ്പെടാന്‍ സാധ്യത

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ഇന്ത്യയില്‍ത്തന്നെ ആറ് വേദികളിലായാണ് ടൂര്‍ണമെന്റ് നടത്തുന്നത്. ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഒട്ടുമിക്ക താരങ്ങളും ഇത്തവണത്തെ ഐപിഎല്ലിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാല്‍ ചില സൂപ്പര്‍ താരങ്ങള്‍ക്ക് ദേശീയ മത്സരങ്ങള്‍ കാരണം ഇത്തവണത്തെ ഐപിഎല്‍ നഷ്ടമാവാന്‍ സാധ്യതയുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ക്വിന്റന്‍ ഡീകോക്ക്

ക്വിന്റന്‍ ഡീകോക്ക്

മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമാണ് ക്വിന്റന്‍ ഡീ കോക്ക്. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ഏപ്രിലില്‍ പാകിസ്താനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരയുണ്ട്. ഏപ്രില്‍ 2ന് ആരംഭിച്ച് 16നാണ് പരമ്പര അവസാനിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ ഡീകോക്കിന് എന്തായും ദേശീയ ടീമിനൊപ്പം നില്‍ക്കേണ്ടി വരും. അങ്ങനെ വന്നാല്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമായേക്കും.

കഗിസോ റബാദ

കഗിസോ റബാദ

അവസാന സീസണിലെ പര്‍പ്പിള്‍ ക്യാപ് ഉടമയായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കഗിസോ റബാദയ്ക്കും ആദ്യ മത്സരങ്ങള്‍ നഷ്ടമായേക്കും. ദക്ഷിണാഫ്രിക്കന്‍ താരമായ അദ്ദേഹത്തിന് പാകിസ്താനെതിരായ പരമ്പര തന്നെയാണ് പ്രശ്‌നം. പാകിസ്താനെതിരേ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ റബാദ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ത്തന്നെ ആദ്യ കുറച്ച് മത്സരങ്ങള്‍ ഡല്‍ഹി നിരയില്‍ റബാദ ഉണ്ടായേക്കില്ല. 17 മത്സരത്തില്‍ നിന്ന് 30 വിക്കറ്റാണ് അവസാന സീസണില്‍ അദ്ദേഹം വീഴ്ത്തിയത്.

ആന്റിച്ച് നോക്കിയേ

ആന്റിച്ച് നോക്കിയേ

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ക്കും പാകിസ്താന്‍ പരമ്പരയാണ് പ്രശ്‌നം. സമീപകാലത്തായി ദേശീയ ടീമിലെ നിര്‍ണ്ണായക സാന്നിധ്യമായി നോക്കിയേ മാറിയിട്ടുണ്ട്. അതിനാല്‍ത്തന്നെ പാകിസ്താന്‍ പരമ്പരയില്‍ താരത്തെയും പരിഗണിച്ചേക്കും. അവസാന സീസണില്‍ ഡല്‍ഹിയുടെ ഫൈനല്‍ പ്രവേശത്തിന് താരത്തിന്റെ പങ്ക് വലുതായിരുന്നു. 16 മത്സരത്തില്‍ നിന്ന് 22 വിക്കറ്റാണ് അദ്ദേഹം നേടിയത്. തുടര്‍ച്ചയായി 145 ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ അദ്ദേഹത്തിന് മികവുണ്ട്.

ഫഫ് ഡുപ്ലെസിസ്

ഫഫ് ഡുപ്ലെസിസ്

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ താരമാണ് ഫഫ് ഡുപ്ലെസിസ്. 36കാരനായ താരം പാകിസ്താന്‍ പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലുണ്ടാവും. അതിനാല്‍ത്തന്നെ ആദ്യ മത്സരങ്ങളില്‍ സിഎസ്‌കെയ്‌ക്കൊപ്പം ഡുപ്ലെസിസ് കാണില്ല. ചെന്നൈക്ക് വലിയ തിരിച്ചടി തന്നെയാണ് ഡുപ്ലെസിസിന്റെ അഭാവം. 13 മത്സരത്തില്‍ നിന്ന് 449 റണ്‍സാണ് അവസാന സീസണില്‍ അദ്ദേഹം നേടിയത്. സിഎസ്‌കെ നിരാശപ്പെടുത്തിയപ്പോഴും തിളങ്ങാന്‍ ഡുപ്ലെസിസിന് സാധിച്ചിരുന്നു.

ലൂങ്കി എന്‍ഗിഡി

ലൂങ്കി എന്‍ഗിഡി

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലൂങ്കി എന്‍ഗിഡിയും ആദ്യ മത്സരങ്ങളില്‍ ടീമിലുണ്ടാവില്ല. പാകിസ്താന്‍ പരമ്പരയിലും താരവും ഉള്‍പ്പെടാന്‍ സാധ്യത കൂടുതലാണ്. അവസാന സീസണില്‍ നാല് മത്സരത്തില്‍ നിന്ന് 9 വിക്കറ്റ് വീഴ്ത്തിയെങ്കിലും 10.43 എന്ന ഉയര്‍ന്ന ഇക്കോണമിയായിരുന്നു താരത്തിന് ഉണ്ടായിരുന്നത്. 24കാരനായ താരം ദക്ഷിണാഫ്രിക്കയ്ക്കും സിഎസ്‌കെയ്ക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ്.

മുസ്തഫിസുര്‍ റഹ്മാന്‍

മുസ്തഫിസുര്‍ റഹ്മാന്‍

ഇത്തവണ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയ മുസ്തഫിസുര്‍ റഹ്മാനും ഇത്തവണ സീസണിലെ ഒട്ടുമിക്ക മത്സരവും നഷ്ടമായേക്കും. ബംഗ്ലാദേശിന്റെ പ്രധാന പേസറായ താരത്തിന് തിരിച്ചടിയായത് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയാണ്. ഷക്കീബ് അല്‍ ഹസന് മുഴുവന്‍ മത്സരവും കളിക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കിയെങ്കിലും മുസ്തഫിസുറിനെ ശ്രീലങ്കന്‍ പരമ്പരയില്‍ കളിപ്പിക്കുമെന്നുറപ്പാണ്.

Story first published: Wednesday, March 17, 2021, 12:43 [IST]
Other articles published on Mar 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+