Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ബാറ്റിങ്ങില്‍ നിറം മങ്ങി ശുഭ്മാന്‍ ഗില്‍, കാരണം ചൂണ്ടിക്കാട്ടി വീരേന്ദര്‍ സെവാഗ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ കെകെആറിന് വലിയ തലവേദനയായിരിക്കുകയാണ് ശുഭ്മാന്‍ ഗില്ലിന്റെ മോശം ഫോം. അഞ്ച് മത്സരത്തില്‍ നിന്ന് വെറും 80 റണ്‍സാണ് താരത്തിന് നേടാനായത്. 15,33,21,0,11 എന്നിങ്ങനെയാണ് ഗില്ലിന്റെ സ്‌കോര്‍. പവര്‍പ്ലേ മുതലാക്കാനോ ഓപ്പണിങ്ങില്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കുന്നതിനോ ഗില്ലിന് സാധിക്കുന്നില്ല. ഇത് ടീമിന്റെ സ്‌കോറിനെ വളരെയധികം ബാധിക്കുന്നുണ്ട്. മികച്ച ഫോമിലാണ് താരം ഐപിഎല്ലിനെത്തിയതെങ്കിലും ഫോം നിലനിര്‍ത്താന്‍ സാധിച്ചില്ല.

ഇപ്പോഴിതാ ശുഭ്മാന്‍ ഗില്ലിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 'എനിക്ക് അവനെ ഏകദിനം,ടെസ്റ്റ് തുടങ്ങി ദീര്‍ഘദൂര ഫോര്‍മാറ്റിന് അനുയോജ്യനായ താരമായാണ് തോന്നുന്നത്. ടി20കളില്‍ കുറഞ്ഞപക്ഷം ബൗണ്ടറികളെങ്കിലും നേടാനാവണം. ഒരു വശത്ത് നിലയുറപ്പിച്ച് നില്‍ക്കുക മാത്രമാണ് ലക്ഷ്യമെങ്കില്‍ ഈ ശൈലി മതിയാവും. അതിനാലാണ് ഗില്ലിനൊപ്പം സുനില്‍ നരെയ്‌നെയോ രാഹുല്‍ ത്രിപാഠിയേയോ ഓപ്പണറാക്കാന്‍ നിര്‍ദേശിച്ചത്. നിധീഷ് റാണയെ നാലാമനായും ഇറക്കണം. പവര്‍ഹിറ്റര്‍ ഉണ്ടെങ്കിലേ പവര്‍പ്ലേയില്‍ മികച്ച റണ്‍സ് നേടാനാവു'-സെവാഗ് പറഞ്ഞു.

sehwagandshubmangill

ഈ സമയത്ത് വളരെ കഠിനമായി ഷോട്ടുകള്‍ പായിക്കാനാണ് അവന്‍ ശ്രമിക്കുന്നത്. എന്നാല്‍ ടൈമിങ് ലഭിക്കുന്നില്ല. ടൈമിങ്ങിനെ വളരെ ആശ്രയിക്കുന്ന ഗ്യാപ് കണ്ടെത്തി കളിക്കുന്ന താരമാണ് ഗില്‍. ഇതല്ലാതെ മറ്റൊന്നും ചെയ്യാന്‍ ശ്രമിക്കുന്നില്ല. ഇത് അവനെത്തന്നെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

കെകെആര്‍ വളരെ പ്രതീക്ഷയോടെയാണ് ഗില്ലിന്റെ പ്രകടനത്തെ കാണുന്നതെങ്കിലും അവസരത്തിനൊത്ത് ഉയരാന്‍ താരത്തിനാവുന്നില്ല. പവര്‍പ്ലേയില്‍ വമ്പന്‍ ഷോട്ട് കളിക്കാന്‍ ഗില്ലിന് മികവ് കുറവ് തന്നെയാണ്. സുനില്‍ നരെയ്‌നെപ്പോലൊരു പിഞ്ച് ഹിറ്റര്‍ ഓപ്പണിങ്ങിലെത്തിയാല്‍ ഗില്ലിന് ഇന്നിങ്‌സ് പതിയെ മുന്നോട്ട് കൊണ്ടുപോകാം. മറുവശത്ത് ഒരാള്‍ ആക്രമിക്കുന്നതില്‍ റണ്‍നിരക്കിനേയും ഇത് ബാധിക്കില്ല. എന്നാല്‍ നിലവില്‍ നിധീഷ് റാണയും ഗില്ലും പ്രതിരോധിക്കുന്നതില്‍ ടീമിനെ അത് പ്രതികൂലമായി ബാധിക്കുന്നു.

മികച്ച താരങ്ങളുണ്ടെങ്കിലും താരങ്ങളുടെ ബാറ്റിങ് ഓഡര്‍ ടീമിന് അനുയോജ്യമായ രീതിയിലല്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. തുടര്‍ച്ചയായി നാല് മത്സരം തോറ്റതിനാല്‍ ഇനിയും പരീക്ഷണം തുടരുന്നത് ടീമിന് വലിയ തിരിച്ചടി നല്‍കുമെന്നുറപ്പാണ്. ദിനേഷ് കാര്‍ത്തികിനെ ഡെത്ത് ഓവറിലേക്ക് കരുതിവെക്കുന്നത് ടീമിന് ഗുണം ചെയ്യുന്നില്ലെന്നും കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് തന്നെ വ്യക്തം. അതിനാല്‍ത്തന്നെ ടീമില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പഞ്ചാബാണ് കെകെആറിന്റെ അടുത്ത എതിരാളി.

Story first published: Sunday, April 25, 2021, 13:32 [IST]
Other articles published on Apr 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+