
ശുഭ്മാന്‍ ഗില്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണറാണ് ശുഭ്മാന്‍ ഗില്‍. ഇതിനോടകം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഗില്‍ 2018ലെ അണ്ടര്‍ 19 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ വളര്‍ന്നുവന്ന താരമാണ്. കരിയറില്‍ 51 ടി20 ഇന്നിങ്‌സുകളാണ് താരം കളിച്ചത്. 129.24 സ്‌ട്രൈക്കറേറ്റില്‍ 1286 റണ്‍സും ഗില്ലിന്റെ പേരിലുണ്ട്. 44 ഐപിഎല്ലില്‍ നിന്നായി 1008 റണ്‍സാണ് ഗില്‍ നേടിയത്. ഏഴ് അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. എന്നാല്‍ ഇതുവരെ ടി20യില്‍ താരം പൂജ്യത്തിന് പുറത്തായിട്ടില്ല. ഈ സീസണില്‍ ആദ്യ മൂന്ന് മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടാന്‍ സാധിച്ചില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്താന്‍ ഗില്ലിന് സാധിക്കുന്നുണ്ട്.

രാഹുല്‍ തെവാത്തിയ
അവസാന ഐപിഎല്‍ സീസണോടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് രാഹുല്‍ തെവാത്തിയ. മധ്യനിരയില്‍ കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള താരം സ്പിന്‍ ബൗളിങ്ങുകൊണ്ടും മികവ് കാട്ടുന്ന താരമാണ്. ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയെങ്കിലും യോയോ ടെസ്റ്റ് പാസാകാത്തതിനാല്‍ അദ്ദേഹത്തിന് അരങ്ങേറ്റം നടത്താനായില്ല. 27കാരനായ താരം 70 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പൂജ്യത്തിന് പുറത്തായിട്ടില്ല. 986 റണ്‍സാണ് നേടിയത്. സ്‌ട്രൈക്കറേറ്റ് 148.71. രാജസ്ഥാന്‍ റോയല്‍സിനുവേണ്ടിയാണ് ഐപിഎല്ലില്‍ കളിക്കുന്നത്. 36 ഐപിഎല്ലില്‍ നിന്ന് 387 റണ്‍സും 24 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

വിരാട് സിങ്
ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ഐപിഎല്ലില്‍ അരങ്ങേറ്റം നടത്തിയ യുവതാരമാണ് വിരാട് സിങ്. മുംബൈ ഇന്ത്യന്‍സിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ 12 പന്തില്‍ 11 റണ്‍സാണ് വിരാട് സിങ് നേടിയത്. ജാര്‍ഖണ്ഡുകാരനായ താരം 20 ഫോര്‍മാറ്റില്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായ താരമാണ്. 62 ടി20 ഇന്നിങ്‌സുകള്‍ കളിച്ച താരം 37 ശരാശരിയില്‍ 1813 റണ്‍സ് നേടിയിട്ടുണ്ട്. ഒരു തവണ പോലും പൂജ്യത്തിന് പുറത്തായിട്ടില്ല. ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയാണ് ഇൗ ലോക റെക്കോഡില്‍ തലപ്പത്ത്. 78 മത്സരങ്ങള്‍ കളിച്ചിട്ടും അദ്ദേഹം പൂജ്യത്തിന് പുറത്തായില്ല.


Click it and Unblock the Notifications











