വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: റിഷഭ് ടീമിനെ നന്നായി നയിക്കുന്നു, ടീമിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു- ശ്രേയസ് അയ്യര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഡല്‍ഹി വിജയം നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 എന്ന സ്‌കോറിലേക്ക് ഒതുങ്ങിയപ്പോള്‍ 13 പന്തുകള്‍ ബാക്കിനിര്‍ത്തി ഡല്‍ഹി വിജയം സ്വന്തമാക്കി. ശ്രേയസ് അയ്യര്‍ (41 പന്തില്‍ 47),ശിഖര്‍ ധവാന്‍ (37 പന്തില്‍ 42),റിഷഭ് പന്ത് (21 പന്തില്‍ 35) എന്നിവരെല്ലാം ഡല്‍ഹിക്കായി തിളങ്ങി.

IPL 2021: കോലിയും രോഹിത്തുമെല്ലാം ഇനി ധവാന് പിന്നില്‍! മുന്നില്‍ റെയ്‌ന മാത്രംIPL 2021: കോലിയും രോഹിത്തുമെല്ലാം ഇനി ധവാന് പിന്നില്‍! മുന്നില്‍ റെയ്‌ന മാത്രം

1

പരിക്കിനെത്തുടര്‍ന്ന് ശ്രേയസ് ആദ്യ പാദം കളിക്കാതിരുന്നതോടെ റിഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സ് നായകസ്ഥാനത്തേക്ക് എത്തിച്ചു. രണ്ടാം പാദത്തില്‍ പരിക്ക് ഭേദമായതോടെ ശ്രേയസ് ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും നായകസ്ഥാനത്ത് റിഷഭ് തുടരട്ടേയെന്ന നിലപാടിലായിരുന്നു ഡല്‍ഹി മാനേജ്‌മെന്റ്. ഇപ്പോഴിതാ റിഷഭ് നന്നായി ടീമിനെ നയിക്കുന്നുണ്ടെന്നും നായകനായി അവനെ തുടരാന്‍ അനുവദിച്ച തീരുമാനത്തെ പൂര്‍ണ്ണമായും ബഹുമാനിക്കുന്നുവെന്നും പറഞ്ഞിരിക്കുകയാണ് ശ്രേയസ് അയ്യര്‍.

Also Read: IPL 2021: രോഹിത്തിന്റെ സ്വപ്‌നം ആറാം ഐപിഎല്‍ കിരീടമല്ല! അതുക്കും മേലെ

2

'എനിക്ക് നായകസ്ഥാനം ലഭിച്ചപ്പോള്‍ വ്യത്യസ്തമായ മനോഭാവത്തോടെയാണ് കളിച്ചത്. ഞാനെടുത്ത തീരുമാനങ്ങളും മാനസികമായ നിയന്ത്രണങ്ങളും വളരെ മികച്ചതായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇത് വളരെയധികം സഹായിച്ചിരുന്നു. റിഷഭിനെ നായകനായി തുടരാന്‍ അനുവദിക്കുകയെന്നത് ടീം മാനേജ്‌മെന്റിന്റെ തീരുമാനമാണ്. അതിനെ ബഹുമാനിക്കുന്നു. റിഷഭിനെ സംബന്ധിച്ച് പറഞ്ഞാല്‍ അവന്‍ ടീമിനെ നന്നായി നയിക്കുന്നു.

Also Read: IPL 2021: 'ദൈവം തന്നെ പ്രതിഭയെ വെറുതെ നശിപ്പിക്കരുത്', സഞ്ജു സാംസണെ വിമര്‍ശിച്ച് ഗവാസ്‌കര്‍

3

ആദ്യ പാദത്തില്‍ മികച്ച നിലയിലേക്ക് ടീമിനെ എത്തിക്കാന്‍ റിഷഭിനായിരുന്നു. അതിനാലാണ് അവനെ രണ്ടാം പാദത്തിലും നായകനായി തുടരാന്‍ അവസരം നല്‍കിയത്. ഈ തീരുമാനത്തോട് പൂര്‍ണ്ണമായും ബഹുമാനം മാത്രമാണുള്ളത്. ഞാന്‍ എന്റെ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ക്യാപ്റ്റനാവുമ്പോള്‍ എപ്പോഴും അല്‍പ്പം സമ്മര്‍ദ്ദം കൂടുതലായിരിക്കും. സമ്മര്‍ദ്ദഘട്ടങ്ങളില്‍ മികച്ച പ്രകടനം നടത്താനുള്ള മനക്കരുത്ത് എപ്പോഴും ലഭിക്കാറുണ്ട്. ഈ മത്സരത്തില്‍ ബാറ്റിങ് എളുപ്പമല്ലായിരുന്നു. ടീമിലെ മുഖ്യ ബാറ്റ്‌സ്മാന്‍മാരിലൊരാളെന്ന നിലയില്‍ മത്സരം പൂര്‍ത്തിയാക്കുകയെന്നത് എന്റെ ഉത്തരവാദിത്തമായിരുന്നു. ഞാന്‍ എപ്പോഴും ബാറ്റിങ്ങിനിറങ്ങുമ്പോള്‍ അവസാന പന്ത് വരെ തുടരണമെന്നും ടീമിനെ വിജയത്തിലേക്കെത്തിക്കണമെന്നും ആഗ്രഹിക്കാറുണ്ട്'-ശ്രേയസ് അയ്യര്‍ പറഞ്ഞു.

Also Read: കോലിയുടെ ഫോം ഔട്ടിന് കാരണം 'കണ്ണിന്റെ' പ്രശ്‌നമോ? 2020ല്‍ കപില്‍ ദേവ് പറഞ്ഞത് സത്യമാകുന്നു

4

തോളിന് പരിക്കേറ്റ ശ്രേയസ് അയ്യര്‍ വലിയ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തിയത്. നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായ ശ്രേയസിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ സൂര്യകുമാര്‍ യാദവ് മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ടി20 ലോകകപ്പിനുള്ള ടീമില്‍ സൂര്യക്കാണ് അവസരം ലഭിച്ചത്. ശ്രേയസിനെ റിസര്‍വ് താരമായാണ് പരിഗണിച്ചത്. രണ്ടാം പാദത്തിലെ ശ്രേയസിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. ഹൈദരാബാദിനെതിരേ ആക്രമണ ബാറ്റിങ് നടത്താന്‍ ശ്രേയസിന് സാധിച്ചിരുന്നില്ല. എന്നാല്‍ വരുന്ന മത്സരങ്ങളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച് മികവ് കാട്ടാന്‍ ശ്രേയസിന് സാധിക്കേണ്ടതായുണ്ട്.

Also Read: IPL 2021: 'ഗെയ്ല്‍ ഉണ്ടായിരുന്നെങ്കില്‍ പഞ്ചാബിന് ഈ അവസ്ഥ വരില്ലായിരുന്നു'- വീരേന്ദര്‍ സെവാഗ്

5

മടങ്ങിവന്നപ്പോഴുള്ള മനോഭാവത്തെക്കുറിച്ചും ശ്രേയസ് തുറന്ന് പറഞ്ഞു. ' സത്യസന്ധമായി പറഞ്ഞാല്‍ നല്ല അനുഭൂതിയാണ് തോന്നുന്നത്. ഞാന്‍ സംതൃപ്തനാണെന്ന് പറയില്ല. കാരണം റണ്‍സിനായുള്ള വിശപ്പ് ഉയര്‍ന്നിട്ടാണുള്ളത്. ഇത് ഓരോ മത്സത്തിന് ശേഷവും ഉയര്‍ന്നുകൊണ്ടേയിരിക്കും. അതിനാല്‍ത്തന്നെ നിലവിലെ പ്രകടനത്തില്‍ ഞാന്‍ സംതൃപ്തനാണെന്ന് പറയാനാവില്ല'-ശ്രേയസ് കൂട്ടിച്ചേര്‍ത്തു. 2020 സീസണില്‍ ഡല്‍ഹിയെ ഫൈനലിലെത്തിച്ച നായകനാണ് ശ്രേയസ്. കലാശപ്പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റെങ്കിലും ശ്രദ്ധേയ പ്രകടനമാണ് ടീം നടത്തിയത്.

Also Read: IPL 2021: രാജസ്ഥാന് ആവേശ ജയം, പിന്നാലെ സഞ്ജുവിന് തിരിച്ചടി, കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ

ഇത്തവണ മികച്ച പോരാട്ടം തന്നെയാണ് ഡല്‍ഹി കാഴ്ചവെക്കുന്നത്്. പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഡല്‍ഹി പ്ലേ ഓഫിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ്. അതേ സമയം ഡല്‍ഹിയോട് തോറ്റതോടെ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു.

Story first published: Thursday, September 23, 2021, 9:56 [IST]
Other articles published on Sep 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X