For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാര്‍ണറെ ഹൈദരാബാദ് പുറത്താക്കിയപ്പോള്‍ സഹതാരങ്ങള്‍ പ്രതികരിച്ചതെങ്ങനെ? ശ്രീവത്സ് ഗോസ്വാമി പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതി വഴിയില്‍ നിര്‍ത്തിവെച്ചെങ്കിലും ഒട്ടേറെ മികച്ച പ്രകടനങ്ങള്‍ക്കും നാടകീയ സംഭവങ്ങള്‍ക്കും ഈ സീസണ്‍ സാക്ഷ്യം വഹിച്ചു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകസ്ഥാനത്ത് നിന്ന് വാര്‍ണറെ പുറത്താക്കിയതും ടീമില്‍ നിന്ന് പുറത്തിരുത്തിയതും. ആധുനിക ക്രിക്കറ്റിലെ മികച്ച താരങ്ങളിലൊരാളായി പറയാന്‍ സാധിക്കുന്ന വാര്‍ണറെ ഹൈദരാബാദ് നായകസ്ഥാനത്ത് നിന്ന് പുറത്താക്കിയത് വളരെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ വാര്‍ണറെ പുറത്താക്കിയപ്പോള്‍ ഹൈദരാബാദിലെ സഹതാരങ്ങളുടെ പ്രതികരണം എങ്ങനെയായിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹൈദരാബാദ് ടീമിന്റെ ഭാഗമായിരുന്ന ശ്രീവത്സ് ഗോസ്വാമി. 'ഇത് ശരിക്കും താരങ്ങളെ ബാധിച്ചുവെന്ന് പറയാന്‍ സാധിക്കില്ല. ഇത് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ കടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു. എല്ലാ സാഹചര്യങ്ങളിലും ഞങ്ങള്‍ പൊരുത്തപ്പെടാന്‍ തയ്യാറായിരുന്നു. ചില താരങ്ങള്‍ക്ക് ഈ തീരുമാനത്തോട് വിയോജിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ ടീമിന്റെ വിജയത്തിനായി അവശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച സംഭാവന ചെയ്യാനാണ് എല്ലാവരും ശ്രമിച്ചത്'-ശ്രീവത്സ് പറഞ്ഞു.

warneripl

വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം കെയ്ന്‍ വില്യംസണെയാണ് ഹൈദരാബാദ് നായകനാക്കിയത്. കൂടാതെ രാജസ്ഥാനെതിരേ പ്ലേയിങ് 11നിന്ന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് സഹതാരങ്ങള്‍ക്കായി വെള്ളം കൊടുക്കാനും ബാറ്റുകൊടുക്കാനുമെല്ലാം വാര്‍ണര്‍ പോയത് ആരാധകരില്‍ കടുത്ത നിരാശയുണ്ടാക്കിയിരുന്നു. ഹൈദരാബാദ് 2016ല്‍ കിരീടം നേടിയത് വാര്‍ണറുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. എന്നാല്‍ ഈ സീസണില്‍ മോശം പ്രകടനമായതോടെ താരത്തെ കൈവിട്ടതിനെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനമാണ് ഹൈദരാബാദ് മാനേജ്‌മെന്റിനെതിരേ ഉയര്‍ന്നത്.

ഐപിഎല്ലില്‍ മികച്ച റെക്കോഡുകളുള്ള താരമാണ് വാര്‍ണര്‍. കളിച്ച എട്ട് സീസണില്‍ ആറിലും പ്ലേ ഓഫ് കളിച്ച ടീമാണ് ഹൈദരാബാദ്. എന്നാല്‍ ഇത്തവണ കളിച്ച ഏഴ് മത്സരത്തില്‍ ടീം ജയിച്ചത് ഒരു മത്സരം മാത്രം. ആറിലും തോറ്റതോടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു ഹൈദരാബാദുണ്ടായിരുന്നത്. ഇതാണ് താരത്തെ പുറത്താക്കലിലേക്ക് നയിച്ചത്.

'തിരിച്ചുവരണമെന്ന് ടീമിനുള്ളില്‍ എല്ലാവര്‍ക്കും വലിയ ആഗ്രഹമുണ്ടായിരുന്നു. ടീം മീറ്റിങ്ങില്‍ ഇത് പങ്കുവെക്കുകയും ചെയ്തിരുന്നു. ഒരു സീസണില്‍ മുംബൈ ഇന്ത്യന്‍സിന് ഇത്തരമൊരു അവസ്ഥയുണ്ടായപ്പോള്‍ അവര്‍ ശക്തമായി തിരിച്ചെത്തിയിരുന്നു. അതുപോലെ ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ച് തിരിച്ചുവരാമെന്നായിരുന്നു പ്രതീക്ഷ'-ശ്രീവത്സ് പറഞ്ഞു.

Story first published: Saturday, May 8, 2021, 13:04 [IST]
Other articles published on May 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+