Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഈ സീസണില്‍ ഇവര്‍ തകര്‍ക്കും, കരുതിയിരിക്കേണ്ട അഞ്ച് വിദേശ താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം. ഈ മാസം 9ന് ആരംഭിച്ച് മെയ് 30നാണ് ടൂര്‍ണമെന്റ് അവസാനിക്കുന്നത്. ഈ സീസണില്‍ ഓരോ ടീമും ഒന്നിനൊന്ന് മികച്ച താരനിരയുമായാണ് എത്തിയിരിക്കുന്നത്. ഹാട്രിക് കിരീടം നേടാനുറച്ച് മുംബൈ ഇറങ്ങുമ്പോള്‍ തടുത്തിടുകയാവും മറ്റ് ഏഴ് ടീമുകളുടെയും പ്രധാന ലക്ഷ്യം. ഈ വര്‍ഷം ടി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കാനുള്ളതിനാല്‍ ഒട്ടുമിക്ക സൂപ്പര്‍ വിദേശ താരങ്ങളും ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്. ഇവരില്‍ ഇത്തവണ ഏറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ സാധ്യതയുള്ള അഞ്ച് വിദേശ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഷിംറോന്‍ ഹെറ്റ്‌മെയര്‍

ഷിംറോന്‍ ഹെറ്റ്‌മെയര്‍

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് ഷിംറോന്‍ ഹെറ്റ്‌മെയര്‍. ദേശീയ ടീമിനൊപ്പം വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്ന താരത്തില്‍ പ്രതീക്ഷകളേറെയാണെങ്കിലും ഇതുവരെ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ ഹെറ്റ്‌മെയറിനായിട്ടില്ല. എന്നാല്‍ ഈ സീസണില്‍ ഹെറ്റ്‌മെയര്‍ ഡല്‍ഹിക്കായി തിളങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ശ്രേയസിന്റെ അഭാവത്തില്‍ ഇത്തവണ ടോപ് ഓഡറില്‍ ബാറ്റ് ചെയ്യാന്‍ ഹെറ്റ്‌മെയര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആദം മില്‍നി

ആദം മില്‍നി

മുംബൈ ഇന്ത്യന്‍സ് ഇത്തവണ ടീമിലെത്തിച്ച ന്യൂസീലന്‍ഡ് പേസറാണ് ആദം മില്‍നി. തുടര്‍ച്ചയായി 140ന് മുകളില്‍ പന്തെറിയാന്‍ ശേഷിയുള്ള താരം മുംബൈയുടെ പ്ലേയിങ് 11ല്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള താരമാണ്. ഡെത്ത് ഓവറുകളില്‍ മികച്ച റെക്കോഡുകളുള്ള മില്‍നി ഇത്തവണ മുംബൈയുടെ നിര്‍ണ്ണായക താരമായി മാറുമെന്നുറപ്പാണ്. അവസാന ബിബിഎല്ലിലും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി. മധ്യ ഓവറുകളില്‍ മുംബൈക്കായി മികവ് കാട്ടാന്‍ മില്‍നിക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മോയിന്‍ അലി (സിഎസ്‌കെ)

മോയിന്‍ അലി (സിഎസ്‌കെ)

സിഎസ്‌കെയുടെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെയും ഇത്തവണ കരുതി ഇരിക്കണം. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പരിചയസമ്പന്നനായ മോയിന്‍ അലി ഇത്തവണ സിഎസ്‌കെയുടെ നിര്‍ണ്ണായക താരമായി മാറാന്‍ സാധ്യതയുണ്ട്. മധ്യ ഓവറുകളില്‍ നന്നായി പന്തെറിയുന്നതിനോടൊപ്പം മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാനും മോയിന്‍ അലിക്ക് സാധിക്കും. വിരാട് കോലിക്കെതിരേ മികച്ച ബൗളിങ് റെക്കോഡാണ് മോയിന്‍ അലിക്കുള്ളത്. ഐപിഎല്ലിലും ഇത് ആവര്‍ത്തിക്കപ്പെടുമെന്നാണ് സിഎസ്‌കെ ആരാധകരുടെ പ്രതീക്ഷ.

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍

അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയ താരമാണ് ഗ്ലെന്‍ മാക്‌സ് വെല്‍. ഇത്തവണ ആര്‍സിബിയിലെത്തിയ മാക്‌സ് വെല്‍ ഇത്തവണ തകര്‍ക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ മാക്‌സ് വെല്‍ സമീപകാലത്തായി ദേശീയ ടീമിനൊപ്പം തിളങ്ങിയിരുന്നു. അതിനാല്‍ത്തന്നെ താരത്തില്‍ വളരെ പ്രതീക്ഷയാണുള്ളത്. ഇത്തവണ ആര്‍സിബിയുടെ ടോപ് ഓഡറില്‍ മാക്‌സ് വെല്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ഫോമും സാഹചര്യവും വിലയിരുത്തുമ്പോള്‍ മാക്‌സ് എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളിയാവുമെന്ന് തന്നെ വിലയിരുത്താം.

ഫാബിയന്‍ അലന്‍

ഫാബിയന്‍ അലന്‍

പഞ്ചാബ് കിങ്‌സ് ഇത്തവണ ടീമിലെത്തിച്ച വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഫാബിയന്‍ അലന്‍ ഇത്തവണ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്. വെടിക്കെട്ട് ബാറ്റിങ് ചെയ്യാനുള്ള മികവിനൊപ്പം പന്തുകൊണ്ടും ടീമിന് നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ അലന് മികവുണ്ട്. പഞ്ചാബിന്റെ മധ്യനിരയില്‍ അലന്‍ ഇത്തവണ സ്ഥാനം പിടിക്കുമെന്നാണ് സൂചനകള്‍. മത്സര ഫലത്തെ മാറ്റി മറിക്കാന്‍ കെല്‍പ്പുള്ള താരമാണ് അലന്‍.

Story first published: Sunday, April 4, 2021, 9:25 [IST]
Other articles published on Apr 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+