വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: റണ്‍വേട്ടയില്‍ ആദ്യ അഞ്ചില്‍ രണ്ടും ഡിസിക്കാര്‍, കൂട്ടത്തില്‍ സഞ്ജുവും- ലിസ്റ്റ് നോക്കാം

ധവാനാണ് ഓറഞ്ച് ക്യാപ്പിന്റെ അവകാശി

ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിച്ച് മുന്നേറുകയായിരുന്ന ഐപിഎല്ലിന്റെ 14ാം സീസണ്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്നു അനിശ്ചിതമായി നിര്‍ത്തിവച്ചതോടെ എല്ലാവരും നിരാശയിലാണ്. നിലവില്‍ നാലു ഫ്രാഞ്ചൈസികളിലെ ചില താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കുമായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- റോയല്‍ ചാലഞ്ചേഴ്‌സ് മല്‍സരം ഇതേ തുടര്‍ന്നു ബിസിസിഐ മാറ്റി വച്ചിരുന്നു. എന്നാല്‍ അടുത്ത ദിവസം രണ്ടു ഫ്രാഞ്ചൈസികളില്‍ കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റ് അടിയന്തരമായി നിര്‍ത്തിവയ്ക്കുകയാണെന്നു ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു.

ഈ സീസണിലെ പകുതി മല്‍സരങ്ങള്‍ പിന്നിടവെയാണ് ടൂര്‍ണമെന്റ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ചില ഗംഭീര ബാറ്റിങ് പ്രകടനങ്ങള്‍ ചില താരങ്ങളില്‍ നിന്നും ഈ സീസണില്‍ കാണാന്‍ കഴിഞ്ഞിരുന്നു. ടൂര്‍ണമെന്റിലെ അഞ്ചു റണ്‍വേട്ടക്കാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

 ശിഖര്‍ ധവാന്‍ (ഡിസി)

ശിഖര്‍ ധവാന്‍ (ഡിസി)

ഡല്‍ഹി ക്യാപ്പിറ്റന്‍സിന്റെ ഇന്ത്യന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് നിലവില്‍ കൂടുതല്‍ റണ്‍സുമായി ഓറഞ്ച് ക്യാപ്പിന്റെ അവകാശി. എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 54.28 ശരാശരിയില്‍ 134.27 സ്‌ട്രൈക്ക് റേറ്റോടെ അദ്ദേഹം നേടിയത് 380 റണ്‍സാണ്. കഴിഞ്ഞ സീസണിലെ തകര്‍പ്പന്‍ ഫോം ഇത്തവണയും ധവാന്‍ ആവര്‍ത്തിക്കുന്നതാണ് കാണുന്നത്.
ഈ സീസണില്‍ ഡിസിയുടെ ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും മാന്‍ ഓഫ് ദി മാച്ച് അദ്ദേഹമായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 54 ബോളില്‍ 85 റണ്‍സോടെ തുടങ്ങിയ അദ്ദേഹം രാജസ്ഥാന്‍ റോയല്‍സിനെതിരേ നിരാശപ്പെടുത്തി. എന്നാല്‍ പഞ്ചാബ് കിങ്‌സിനെതിരേ 49 ബോളില്‍ 92 റണ്‍സോടെ അദ്ദേഹം ശക്തമായി തിരിച്ചുവന്നു. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ 45 (42 ബോള്‍), 28 (26), 6 (7), 46 (47) എന്നിങ്ങനെയാണ് ധവാന്റെ സ്‌കോറുകള്‍. ഡിസിയുടെ അവസാന കളിയില്‍ പഞ്ചാബിനെതിരേ 47 ബോളില്‍ പുറത്താവാതെ 69 റണ്‍സും ഗബ്ബാര്‍ അടിച്ചെടുത്തു.

 കെഎല്‍ രാഹുല്‍ (പിബികെഎസ്)

കെഎല്‍ രാഹുല്‍ (പിബികെഎസ്)

കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പിനു അവകാശിയായ പഞ്ചാബ് കിങ്‌സ് നായകന്‍ കെഎല്‍ രാഹുല്‍ ഈ സീസണിലും പതിവ് തെറ്റിച്ചില്ല. ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 331 റണ്‍സോടെ ധവാനു പിന്നില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുണ്ട്. 66.20 എന്ന മികച്ച ശരാശരിയില്‍ നാലു ഫിഫ്റ്റികളടക്കമാണ് രാഹുല്‍ ഇത്രയും റണ്‍സെടുത്തത്.
രാജസ്ഥാന്‍ റോയല്‍സിനെതിരായ സീസണിലെ ആദ്യ കളിയില്‍ 50 ബോളില്‍ 91 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം സീണിനു തുടക്കമിട്ടത്.
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ അടുതത് മല്‍സരത്തില്‍ പക്ഷെ അദ്ദേഹം അഞ്ചു റണ്‍സ് മാത്രമെടുത്ത് മടങ്ങി. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ 61 (51 ബോള്‍), 4(6), 60 (52), 19(20) എന്നിങ്ങനെയായിരുന്നു രാഹുലിന്റെ പ്രകടനം. അവസാനമായി കളിച്ച മല്‍സരത്തില്‍ 57 ബോളില്‍ 91 റണ്‍സും താരം വാരിക്കൂട്ടി. പക്ഷെ അപ്പെന്‍ഡൈറ്റിസ് ശസ്ത്രക്രിയക്കു വിധേയനാവേണ്ടി വന്നതിനാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ പഞ്ചാബിന്റെ അവസാന മല്‍സരം രാഹുലിന് നഷ്ടമായിരുന്നു.

 ഫഫ് ഡുപ്ലെസി (സിഎസ്‌കെ)

ഫഫ് ഡുപ്ലെസി (സിഎസ്‌കെ)

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ കുതിപ്പിന് പ്രധാന കാരണക്കാരില്‍ ഒരാള്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഫഫ് ഡുപ്ലെസിയാണ്. ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും നാലു ഫിഫ്റ്റികളോടെ അദ്ദേഹം നേടിയത് 320 റണ്‍സാണ്. 64 ബാറ്റിങ് ശരാശരിയും 145.45 സ്‌ട്രൈക്ക് റേറ്റും ഡുപ്ലെസിക്കുണ്ട്. ടോപ്പ് ത്രീയില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ളതും ഡുപ്ലെസിക്കാണ്.
ഡിസിക്കെതിരായ ആദ്യ കളിയില്‍ മൂന്നു ബോളുകള്‍ മാത്രം നേരിട്ട് അദ്ദേഹം ഡെക്കായി പുറത്തായിരുന്നു. രണ്ടാമത്തെ കളിയില്‍ പഞ്ചാബിനെതിരേ 33 ബോളില്‍ 36 റണ്‍സുമായി ഡുപ്ലെസി ട്രാക്കില്‍ തിരിച്ചെത്തി. അടുത്ത കളിയില്‍ 17 ബോളില്‍ 33 റണ്‍സ് അടിച്ചെടുത്ത് താരം പുറത്തായി.
പിന്നീടുള്ള നാലു മല്‍സരങ്ങളിലും ഡുപ്ലെസി ഫിഫ്റ്റിയുമായി കസറി. കെകെആറിനെതതിരേ 60 ബോൡ പുറത്താവാതെ 95ഉം ആര്‍സിബിക്കെതിരേ 41 ബോളില്‍ 50ഉം എസ്ആര്‍ച്ചിനെതിരേ 38 ബോളില്‍ 56ഉം മുംബൈയ്‌ക്കെതിരേ 28 ബോളില്‍ 58ഉം റണ്‍സ് ഡുപ്ലെസി അടിച്ചെടുത്തു.

 പൃഥ്വി ഷാ (ഡിസി)

പൃഥ്വി ഷാ (ഡിസി)

ശിഖര്‍ ധവാനെക്കൂടാതെ ടോപ്പ് ഫൈവിലലുള്ള ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മറ്റൊരു താരമാണ് അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി കൂടിയായ പൃഥ്വി ഷാ. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ഇത്തവണ പ്രായശ്ചിത്തം ചെയ്യുകയാണ് 21 കാരന്‍. എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 38.50 ശരാശരിയില്‍ഡ 166.48 സ്‌ട്രൈക്ക് റേറ്റോടെ 308 റണ്‍സ് പൃഥ്വി നേടിയിട്ടുണ്ട്. മൂന്നു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു.
ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരേ വെടിക്കെട്ട് ഇന്നിങ്‌സുമായാണ് പൃഥ്വി സീസണ്‍ തുടങ്ങിയത്. ആദ്യ കളിയില്‍ 38 ബോളില്‍ 72 റണ്‍സ് താരം വാരിക്കൂട്ടി. ചില മല്‍സരങ്ങളില്‍ ചെറിയ സ്‌കോറിനു പുറത്തായെങ്കിലും പൃഥ്വി ശൈലി മാറ്റിയില്ല. ആക്രമിച്ച് റണ്‍സെടുക്കുകയെന്ന രീതി അദ്ദേഹം തുടര്‍ന്നു. അഞ്ച് ഇന്നിങ്‌സുകൡലും 30 പ്ലസ് സ്‌കോര്‍ ചെയ്യാന്‍ പൃഥ്വിക്കായിട്ടുണ്ട്. കെകെആറിനെതിരേ ആദ്യ ഓവറിലെ ആറു ബോളിലും ബൗണ്ടറിയടിച്ച് താരം റെക്കോര്‍ഡ് കുറിച്ചിരുന്നു. ഏറ്റവും അവസാനമായി പഞ്ചാബിനെതിരേ 22 ബോളില്‍ 39 റണ്‍സെടുത്ത് പൃഥ്വി പുറത്താവുകയായിരുന്നു.

 സഞ്ജു സാംസണ്‍ (ആര്‍ആര്‍)

സഞ്ജു സാംസണ്‍ (ആര്‍ആര്‍)

റണ്‍വേട്ടക്കാരില്‍ അഞ്ചാംസ്ഥാനം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും മലയാളി താരവമായ സഞ്ജു സാംസണിനാണ്. ഈ സീസണില്‍ സെഞ്ച്വറിയടിച്ച ആദ്യത്തെ താരം കൂടിയായ അദ്ദേഹം ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 46.16 ശരാശരിയില്‍ 277 റണ്‍സെടുത്തിട്ടുണ്ട്. 145.78 ആണ് സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ്.
പഞ്ചാബിനെതിരേയായിരുന്നു ക്യാപ്റ്റനായി സഞ്ജുവിന്റെ അരങ്ങേറ്റം. രാജസ്ഥാന്‍ 222 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം തേടിയ കളിയില്‍ അദ്ദേഹം 63 ബോളില്‍ 119 റണ്‍സ് അടിച്ചെടുത്തിരുന്നു. പക്ഷെ അവസാന ബോളില്‍ സഞ്ജു പുറത്തായതോടെ രാജസ്ഥാന്‍ തോല്‍ക്കുകയായിരുന്നു.
പക്ഷെ തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങളില്‍ നിന്നും വെറും അഞ്ചു റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. ഇതോടെ സ്ഥിരയില്ലായ്മയുടെ പേരില്‍ സഞ്ജു വീണ്ടും ചോദ്യം ചെയ്യപ്പെട്ടു. പക്ഷെ പിന്നീടുള്ള കളികളില്‍ അദ്ദേഹം തിരിച്ചുവന്നു. 21 (18), 42* (41), 42 (47), 48 (33) എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. സാഹചര്യം കൂടി മനസ്സിലാക്കി കൂടുതല്‍ ക്ഷമാപൂര്‍വ്വം ബാറ്റ് ചെയ്യുന്ന സഞ്ജുവിനെയാണ് അവസാന മല്‍സരങ്ങളില്‍ കണ്ടത്.

Story first published: Wednesday, May 5, 2021, 13:10 [IST]
Other articles published on May 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X