IPL 2021: പഞ്ചാബിനെയും വീഴ്ത്തി ഡല്‍ഹി, നായകനായി തിളങ്ങി റിഷഭ്, റെക്കോഡുകളറിയാം
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. പഞ്ചാബ് കിങ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 14 പന്ത് ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ആധികാരിക ജയം തന്നെയാണ് ഡല്‍ഹി നേടിയെടുത്തതെന്ന് പറയാം. മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

161 റണ്‍സാണ് ഈ സീസണില്‍ പഞ്ചാബ് കിങ്‌സിനെതിരേ ശിഖര്‍ ധവാന്‍ നേടിയത്. ആദ്യ മത്സരത്തില്‍ 92,രണ്ടാം മത്സരത്തില്‍ 69* എന്നിങ്ങനെയായിരുന്നു ധവാന്റെ സ്‌കോര്‍. ഒരു ഐപിഎല്‍ സീസണില്‍ പഞ്ചാബിനെതിരേ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് ഇതോടെ ധവാന് സ്വന്തം. 159 റണ്‍സ് നേടിയ മനീഷ് പാണ്ഡെയുടെ റെക്കോഡാണ് ധവാന്‍ തിരുത്തിയത്.

ശിഖര്‍ ധവാന്റെ 46ാം ഐപിഎല്‍ അര്‍ധ സെഞ്ച്വറിയാണിത്. ഇതോടെ 45 അര്‍ധ സെഞ്ച്വറിയുള്ള വിരാട് കോലിയെ മറികടന്ന് ടൂര്‍ണമെന്റിലെ അര്‍ധ സെഞ്ച്വറി നേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കെത്താന്‍ ധവാനായി. കൂടാതെ പഞ്ചാബ് കിങ്‌സിനെതിരേ ധവാന്‍ നേടുന്ന എട്ടാമത്തെ സെഞ്ച്വറിയാണിത്. ക്രിസ് ഗെയ്‌ലും ധവാനിനൊപ്പമുണ്ട്. 11 അര്‍ധ സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറാണ് തലപ്പത്ത്.

പഞ്ചാബിനെതിരേ കളിച്ച അവസാന അഞ്ച് മത്സരത്തില്‍ നാലിലും ജയിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി. റിഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ശ്രദ്ധേയ പ്രകടനമാണ് ഡല്‍ഹി കാഴ്ചവെക്കുന്നത്.

99 റണ്‍സാണ് മായങ്ക് അഗര്‍വാള്‍ ഡല്‍ഹിക്കെതിരേ അടിച്ചെടുത്തത്. നായകനായുള്ള അരങ്ങേറ്റത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാണ് മായങ്ക്. ഈ സീസണില്‍ത്തന്നെ 119 റണ്‍സ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണാണ് ഈ റെക്കോഡില്‍ തലപ്പത്ത്.
ഡല്‍ഹിക്കൊപ്പം ധവാന്‍ 50ലധികം റണ്‍സ് നേടുന്നത് ഇത് 16ാം തവണ. ഇതോടെ ശ്രേയസ് അയ്യരുടെ റെക്കോഡിനൊപ്പമെത്താന്‍ ധവാനായി. പരിക്കേറ്റതിനെത്തുടര്‍ന്ന് ശ്രേയസ് ഈ സീസണില്‍ കളിക്കുന്നില്ല.

99 റണ്‍സുമായി പുറത്താവാതെ നില്‍ക്കുന്ന മൂന്നാമത്തെ താരമാണ് മായങ്ക് അഗര്‍വാള്‍. 2013ല്‍ ഹൈദരാബാദിനെതിരേ സുരേഷ് റെയ്‌ന 2019ല്‍ ആര്‍സിബിക്കെതിരേ ക്രിസ് ഗെയ്ല്‍ എന്നിവരും 99 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു. കൂടാതെ ഡല്‍ഹിക്കെതിരേ പഞ്ചാബ് കിങ്‌സിന്റെ ഒരു താരം നേടുന്ന ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. 2011ല്‍ ഷോണ്‍ മാര്‍ഷ് നേടിയ 95 റണ്‍സിന്റെ റെക്കോഡിനെയാണ് മായങ്ക് മറികടന്നത്.
ഇത് 13ാം തവണയാണ് പഞ്ചാബിനെ ഡല്‍ഹി തോല്‍പ്പിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെയും 13 തവണ ഡല്‍ഹി തോല്‍പ്പിച്ചിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications