വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഡല്‍ഹി X പഞ്ചാബ്, സൂപ്പര്‍ പോരാട്ടത്തില്‍ കാത്തിരിക്കുന്ന റെക്കോഡുകളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍. ഇരു ടീമും അവസാന മത്സരം തോറ്റതിനാല്‍ ഇന്ന് വിജയവഴിയില്‍ തിരിച്ചെത്തേണ്ടത് അനിവാര്യമാണ്. ഡല്‍ഹി രാജസ്ഥാനോട് മുട്ടുമടക്കിയപ്പോള്‍ സിഎസ്‌കെയോട് തോറ്റാണ് പഞ്ചാബ് എത്തുന്നത്. കെ എല്‍ രാഹുലും-റിഷഭ് പന്തും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ജയം ആര്‍ക്കെന്ന് കണ്ടറിയാം. ഇരു ടീമും തമ്മില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കാത്തിരിക്കുന്ന റെക്കോഡുകളിതാ

ശിഖര്‍ ധവാന്‍.

ഡല്‍ഹി ഓപ്പണര്‍ ശിഖാര്‍ ധവാന് 116 റണ്‍സുകൂടി നേടിയാല്‍ ഐപിഎല്ലില്‍ ഓപ്പണറെന്ന നിലയില്‍ 5000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ ശിഖാര്‍ ധവാനാവും. 178 മത്സരത്തില്‍ നിന്ന് 5291 റണ്‍സുമായി ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണ് ശിഖര്‍ ധവാന്‍.

ആര്‍ അശ്വിൻ

ഒരു വിക്കറ്റ് കൂടിയാല്‍ ടി20യില്‍ 250 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറെന്ന റെക്കോഡിലെത്താന്‍ ആര്‍ അശ്വിനാവും. പീയൂഷ് ചൗള (262),അമിത് മിശ്ര (256) എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയ താരങ്ങള്‍. കൂടാതെ അശ്വിന്‍ കളിക്കുന്ന 250ാമത്തെ മത്സരം കൂടിയാവും ഇത്. 250ാം മത്സരത്തില്‍ 250 വിക്കറ്റ് നേട്ടം സ്വന്തമാക്കാന്‍ അശ്വിനാവുമോയെന്ന് കണ്ടറിയാം.

അജിന്‍ക്യ രഹാനെ

ഡല്‍ഹിയുടെ അജിന്‍ക്യ രഹാനെക്ക് 4000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കാന്‍ വേണ്ടത് 59 റണ്‍സ് കൂടി. 140 ഇന്നിങ്‌സില്‍ നിന്ന് 3941 റണ്‍സാണ് രഹാനെയുടെ പേരിലുള്ളത്. ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാതിരുന്ന രഹാനെക്ക് ഇന്ന് അവസരം ലഭിക്കുമോയെന്ന് കണ്ടറിയണം.

കെ എല്‍ രാഹുല്‍

പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ 62 റണ്‍സുകൂടി നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ രാഹുലിനാവും. 141 ഇന്നിങ്‌സില്‍ നിന്ന് 4938 റണ്‍സാണ് രാഹുലിന്റെ പേരിലുള്ളത്. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയ രാഹുല്‍ സിഎസ്‌കെയ്‌ക്കെതിരേ നിരാശപ്പെടുത്തിയിരുന്നു. അവസാന സീസണിലെ ഓറഞ്ച് ക്യാപിനുടമയാണ് അദ്ദേഹം.

ഉമേഷ് യാദവ്

പഞ്ചാബിനെതിരേ കൂടുതല്‍ വിക്കറ്റുള്ള ബൗളറാണ് ഉമേഷ് യാദവ്. 29 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ആദ്യ രണ്ട് മത്സരത്തിലും അവസരം ലഭിക്കാതിരുന്ന ഉമേഷിന് പഞ്ചാബിനെതിരേ ഡല്‍ഹി അവസരം നല്‍കുമോയെന്ന് കണ്ടറിയാം. 7.61 എന്ന മികച്ച ഇക്കോണമിയും പഞ്ചാബിനെതിരേ ഉമേഷിന്റെ പേരിലുണ്ട്.

പൃത്ഥ്വി ഷാ

1000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടാനുള്ള അവസരം ഡല്‍ഹി ഓപ്പണര്‍ പൃത്ഥ്വി ഷായുടെ പേരിലുണ്ട്. 40 ഇന്നിങ്‌സില്‍ നിന്ന് 900 റണ്‍സാണ് പൃത്ഥ്വിയുടെ പേരിലുള്ളത്. പഞ്ചാബിനെതിരേ സെഞ്ച്വറി നേടിയാല്‍ 1000 റണ്‍സ് ക്ലബ്ബിലെത്താന്‍ പൃത്ഥ്വിക്കാവും.

Story first published: Sunday, April 18, 2021, 12:12 [IST]
Other articles published on Apr 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X