വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ബോസും വാര്‍ണറുമല്ല, ഓപ്പണിങില്‍ ഗബ്ബാറാണ് ഭയങ്കരന്‍! ഉജ്ജ്വല റെക്കോര്‍ഡ്

ഓപ്പണറായി 5000 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് ധവാന്‍

ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള മികച്ച ബാറ്റിങ് പ്രകടനത്തോടെ തകര്‍പ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. ടൂര്‍ണമെന്റില്‍ ഓപ്പണറായി 5000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ ബാറ്റ്‌സ്മാനായി ഗബ്ബാര്‍ മാറി.

1

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണര്‍, പഞ്ചാബ് കിങ്‌സ് താരവും യൂനിവേഴ്‌സല്‍ ബോസുമായ ക്രിസ് ഗെയ്ല്‍ എന്നിവരാണ് ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സെടുത്തിട്ടുള്ള മറ്റു ഓപ്പണര്‍മാര്‍. വാര്‍ണര്‍ 4692 റണ്‍സോടെ രണ്ടാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ ഇപ്പോള്‍ പഞ്ചാബിനു വേണ്ടി മൂന്നാം നമ്പറില്‍ കളിക്കുന്ന ഗെയ്ല്‍ 4480 റണ്‍സുമെടുത്തിട്ടുണ്ട്. ഐപിഎല്ലില്‍ ആദ്യമായി 1000 റണ്‍സ് തികച്ച ഓപ്പണര്‍ ആദം ഗില്‍ക്രിസ്റ്റും 2000 തികച്ചത് സച്ചിന്‍ ടെണ്ടുല്‍ക്കറും 3000, 4000 റണ്‍സ് കടന്നത് ഗെയ്‌ലുമാണ്.

അതേസമയം, ഐപിഎല്ലിന്റെ 14ാം സീസണില്‍ ധവാന്റെ മാരക ഫോം തുടരുകയാണ്. ഇതിനകം തന്നെ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ് അദ്ദേഹം. നാല് ഇന്നിങ്‌സുകളില്‍ നിന്നും ധവാന്‍ അടിച്ചെടുത്തത് 231 റണ്‍സാണ്. 57.75 ശരാശരിയില്‍ 148.07 സ്‌ട്രൈക്ക് റേറ്റോടെയാണ് അദ്ദേഹം 200ന് മുകളില്‍ നേടിയത്. ഈ സീസണില്‍ 200 റണ്‍സ് കടന്ന ഏക താരവും ധവാനാണ്. രണ്ടു ഫിഫ്റ്റികളാണ് നാലു ഇന്നിങ്‌സുകളില്‍ രണ്ടു ഫിഫ്റ്റികള്‍ നേടാന്‍ അദ്ദേഹതത്തിനു കഴിഞ്ഞു. 92 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

2

മുംബൈയ്‌ക്കെതിരേ 45 റണ്‍സോടെ ഡിസിയുടെ ടോപ്‌സ്‌കോററായാണ് ധവാന്‍ പുറത്തായത്. 42 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ധവാന്റെ മികവില്‍ മുംബൈയ്‌ക്കെതിരേ ഡിസി വിക്കറ്റിന്റെ മികച്ച വിജയവും സ്വന്തമാക്കി. ടോസിനു ശേഷം ബാറ്റ് ചെയ്ത മുംബൈ 138 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ഡിസിക്കു നല്‍കിയത്. ആറു വിക്കറ്റുകളും അഞ്ചു ബോളും ശേഷിക്കെ ഡിസി ലക്ഷ്യത്തിലെത്തുകയും ചെയ്തു.

ധവാനെക്കൂടാതെ സ്റ്റീവ് സ്മിത്ത് (33), ലളിത് യാദവ് (22), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (14*) എന്നിവരാണ് ഡിസിയുടെ മറ്റു സ്‌കോറര്‍മാര്‍. പൃഥ്വി ഷായും നായകന്‍ റിഷഭ് പന്തും ഏഴു റണ്‍സ് വീതമെടുത്ത് പുറത്തായി. കഴിഞ്ഞ സീസണിലെ ഐപിഎല്‍ ഫൈനലില്‍ മുംബൈയോടേറ്റ തോല്‍വിക്കു ഡിസി ഇത്തവണ പകരം വീട്ടുകയായിരുന്നു. മാത്രമല്ല തുടര്‍ച്ചയായ അഞ്ചു തോല്‍വികള്‍ക്കു ശേഷമാണ് മുംബൈയ്‌ക്കെതിരേ ഡിസി വെന്നിക്കൊടി പാറിച്ചത്.

Story first published: Wednesday, April 21, 2021, 0:00 [IST]
Other articles published on Apr 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X