IPL 2021: ഇരിയെടാ അവിടെ; കളിക്കിടെ ധവാനെ 'മുട്ടില്‍ ഇരുത്തിപ്പിച്ച്' ദിനേശ് കാര്‍ത്തിക്
ഐപിഎല്ലില്‍ മിന്നും ഫോമുമായി മുന്നേറുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപ്പണറായ ശിഖര്‍ ധവാന്‍. നിലവില്‍ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ ധവാന്‍ 311 റണ്‍സാണ് ഇതുവരെ മാത്രം നേടിയത്. ആവറേജ് ആകട്ടെ 44.42 ഉം. 131.77 ആണ് സ്‌ട്രൈക്ക് റേറ്റ്. രണ്ട് അര്‍ധ സെഞ്ചുറികളും ധവാന്റെ പക്കലുണ്ട്. പഞ്ചാബ് കിംഗ്‌സിനെതിരെ 92 റണ്‍സെടുത്താണ് ധവാന്‍ പുറത്താകുന്നത്.
ഇന്നലെ കൊല്‍ക്കത്തയ്ക്ക് എതിരേയും തകര്‍പ്പന്‍ പ്രകടനമാണ് ധവാന്‍ കാഴ്ചവച്ചത്. 47 പന്തുകളില്‍ നിന്നും 46 റണ്‍സെടുത്ത ധവാന്‍ ഓപ്പണിംഗ് പങ്കാളിയായ പൃഥി ഷായ്ക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. കളിക്കിടെ ധവാനും കൊല്‍ക്കത്തയുടെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ദിനേശ് കാര്‍ത്തിക്കിനും ഇടയില്‍ ഉണ്ടായ രസകരമായ സംഭവം ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ഡല്‍ഹിയുടെ ഇന്നിംഗ്‌സ് 12-ാം ഓവറില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു സംഭവം. ധവാനെതിരെ കാര്‍ത്തിക് ശക്തമായൊരു അപ്പീല്‍ നടത്തുകയായിരുന്നു. കൊല്‍ക്കത്തയെ സംബന്ധിച്ച് ധവാന്റെ വിക്കറ്റ് ഏറെ നിര്‍ണായകമായിരുന്നു. അതിനാല്‍ തന്റെ സര്‍വ്വ ശക്തിയുമെടുത്താണ് കാര്‍ത്തിക് അപ്പീല്‍ ചെയ്തത്. എന്നാല്‍ റീപ്ലേയില്‍ ധവാന്‍ ക്രീസില്‍ നിന്നും പുറത്ത് പോയിട്ടില്ലെന്ന് വ്യക്തമായി.

ഇതിനിടെയാണ് രസകമായൊരു സംഭവം നടക്കുന്നത്. വിക്കറ്റിന് പിന്നില്‍ നിന്നും മു്‌ന്നോട്ട് വന്ന കാര്‍ത്തിക് ധവാനു നേരെ കൈ ചൂണ്ടി എന്തോ പറയുകയായിരുന്നു. കേട്ട പാതി ധാവന്‍ ബാറ്റ് നിലത്തിട്ട് മുട്ടില്‍ ഇരിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇരുവരും എന്താണ് പറഞ്ഞതെന്നോ ചെയ്തതെന്നോ മറ്റാര്‍ക്കും മനസിലായിട്ടില്ല.

മത്സരത്തില്‍ ഡല്‍ഹിക്കൊപ്പമായിരുന്നു ജയം. ഇതോടെ ഡല്‍ഹി പോയന്റ് പട്ടികയില്‍ രണ്ടാമത് എത്തുകയും ചെയ്തു. 41 പന്തുകളില്‍ നിന്നും 82 റണ്‍സെടുത്ത പൃഥ്വി ഷായാണ് കളിയിലെ താരം. കൊല്‍ക്കത്ത ഉയര്‍ത്തിയ 155 റണ്‍സിന്റെ വിജയലക്ഷ്യം 16.3 ഓവറില്‍ ്ഡല്‍ഹി അനായാസം മറി കടക്കുകയായിരുന്നു. ഏഴ് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ വിജയം.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍ 45 റണ്‍സെടുത്ത ആന്ദ്ര റസലാണ്. കെകെആറിന്റെ മുന്‍നിര പരാജയപ്പെട്ട മത്സരത്തില്‍ റസലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട സ്‌കോര്‍ കെകെആറിന് സമ്മാനിച്ചത്. ശുബ്മാന്‍ ഗില്‍ 43 റണ്‍സും നേടി. പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് നേടിയിരുന്നു. ഡല്‍ഹിക്കായി ലളിത് യാദവും അക്‌സര്‍ പട്ടേലും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഡല്‍ഹി മുന്നേറുമ്പോള്‍ കൊല്‍ക്കത്തയുടെ അവസ്ഥ വളരെ പരിതാപകരമാണ്. പോയന്റ് പട്ടികയില്‍ താഴേക്ക് പോവുകയാണ്. മുന്‍നിരയുടെ പരാജയമാണ് ടീമിനെ വലയ്ക്കുന്നത്. അതേസമയം തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും സുനില്‍ നരെയ്‌നെ മുന്‍നിരയില്‍ ഇറക്കാനുള്ള തീരുമാനത്തില്‍ നിന്നും കെകെആര്‍ പിന്മാറാത്തത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. റസല്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്കായി കൂറ്റനടികള്‍ക്ക് ശ്രമിക്കുന്ന ഏകതാരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications