വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021:നിങ്ങളാണ് സിഎസ്‌കെയുടെ ഹൃദയമിടിപ്പ്, മികച്ച ക്യാപ്റ്റന്‍, ധോണിക്ക് ആശംസയുമായി വാട്‌സണ്‍

By Vaisakhan MK

ചെന്നൈ: മഹേന്ദ്ര സിംഗ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഇരുന്നൂറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മത്സരത്തിന് ഇറങ്ങും മുമ്പ് താരത്തിന് ആശംസയുമായി മുന്‍ താരം ഷെയ്ന്‍ വാട്‌സണ്‍ രംഗത്തെത്തി. ഇന്നത്തെ മത്സരത്തിന് എല്ലാ വിധ ആശംസകളും എംഎസ് ധോണിക്ക് നേരുന്നു. സിഎസ്‌കെയുടെ ഹൃദയമിടിപ്പാണ് നിങ്ങള്‍. ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാള്‍ എന്നും വാട്‌സണ്‍ ധോണിയെ വിശേഷിപ്പിച്ചു. കഴിഞ്ഞ സീസണ്‍ വരെ സിഎസ്‌കെയുടെ ഭാഗമായ വാട്‌സണ്‍ സീസണ്‍ അവസാനിച്ചതിന് ശേഷം വിരമിച്ചിരുന്നു.

1

ധോണി 200 മത്സരങ്ങള്‍ സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കുന്ന ആദ്യ താരമാണ്. ഇതില്‍ ഒരു കളിയില്‍ ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയായിരുന്നു. ആ കളിയില്‍ റെയ്‌ന ധോണിക്ക് പന്തെറിയാനുള്ള അവസരവും നല്‍കിയിരുന്നു. ഒരു ഫ്രാെൈഞ്ചസിക്കായി 200 മത്സരങ്ങല്‍ കളിക്കുന്ന രണ്ടാമത്തെ താരമാണ് ധോണി. 209 മത്സരങ്ങള്‍ ആര്‍സിബിക്കായി കളിച്ച വിരാട് കോലിയാണ് കൂടുതല്‍ മത്സരം കളിച്ച താരം. അതേസമയം 2018നും 2020നും ഇടയില്‍ ചെന്നൈയുടെ കുന്തമുനയായിരുന്നു വാട്‌സണ്‍. ഒരിക്കല്‍ സിഎസ്‌കെയ്ക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു.

സിഎസ്‌കെയില്‍ ഈ വര്‍ഷം എത്തിയ കൃഷ്ണ ഗൗതവും ധോണിക്ക് ആശംസ നേര്‍ന്നു. നിങ്ങളുടെ നിശ്ചയദാര്‍ഢ്യമാണ് ഇത്രയും വിജയം ലഭിക്കാന്‍ കാരണമെന്ന് ഗൗതം കുറിച്ചു. ഇതിനിടെ ധോണിയുടെ ബാറ്റിംഗ് പൊസിഷനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍ രംഗത്തെത്തി. ഏഴാം നമ്പറില്‍ ധോണി ബാറ്റ് ചെയ്യുന്നത് അത്ര നല്ല കാര്യമല്ലെന്ന് ഗംഭീര്‍ പറഞ്ഞു. ടീമിനെ മുന്നില്‍ നിന്ന് ധോണി നയിക്കേണ്ട സമയമാണ് ഇത്. എപ്പോഴും ഒരു നായകന്‍ മുന്നില്‍ നിന്ന് നയിക്കേണ്ടതുണ്ടെന്ന് നമ്മള്‍ പറയന്നു. ഏഴാം നമ്പറില്‍ കളിക്കുമ്പോള്‍ ഒരിക്കലും ധോണിക്ക് അതിന് സാധിക്കില്ലെന്നും ഗംഭീര്‍ പറഞ്ഞു.

എംഎസ് ധോണി നിങ്ങള്‍ വിചാരിക്കും പോലെ പഴയ ധോണിയല്ല. വിചാരിക്കുമ്പോഴൊക്കെ ഗ്രൗണ്ടില്‍ സിക്‌സറടിക്കാനും എതിരാളികളെ ഭയപ്പെടുത്താനും സാധിക്കുന്ന ധോണിയല്ല ഇപ്പോഴുള്ളത്. അദ്ദേഹത്തിന് പ്രായമായിട്ടുണ്ട്. നിലവില്‍ നാലം നമ്പറിലോ അഞ്ചാം നമ്പറിലോ ആണ് ധോണി കളിക്കേണ്ടതെന്നും ഗംഭീര്‍ വ്യക്തമാക്കി. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കണമെങ്കില്‍ ധോണി പൊസിഷന്‍ മാറണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു. അതേസമയം എആര്‍ റഹ്മാന്‍ ധോണിക്കും റെയ്‌നയ്ക്കുമായി ചില ഗാനങ്ങള്‍ ഡെഡിക്കേറ്റ് ചെയ്യുകയും ചെയ്തു. ലഗാനി ചലോ ചലോ ഗാനമാണ് ധോണിക്കായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഷോയില്‍ റഹ്മാന്‍ ഡെഡിക്കേറ്റ് ചെയ്തത്.

Story first published: Friday, April 16, 2021, 21:02 [IST]
Other articles published on Apr 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X