Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ദേശീയ ടീമിനായി ടി20 കളിച്ചിട്ടില്ല, പക്ഷേ ഐപിഎല്ലില്‍ കളിച്ചു, അഞ്ച് വിദേശ താരങ്ങളിതാ

മുംബൈ: ആധുനിക ക്രിക്കറ്റിലെ ആവേശ ഫോര്‍മാറ്റായ ടി20യെ കൂടുതല്‍ ആരാധകപ്രിയമാക്കി മാറ്റിയതിന് പിന്നില്‍ ഐപിഎല്ലിന്റെ പങ്ക് വലുതാണ്. ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഒരു തവണയെങ്കിലും ഐപിഎല്‍ കളിച്ചവരാണ്. ഇതിഹാസങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന സച്ചിന്‍ ടെണ്ടുല്‍,ഷെയ്ന്‍ വോണ്‍,മുത്തയ്യ മുരളീധരന്‍,ഗ്ലെന്‍ മഗ്രാത്ത് തുടങ്ങിയ നിരവധി താരങ്ങള്‍ ഐപിഎല്ലില്‍ കളിച്ചവരാണ്. എന്നാല്‍ ദേശീയ ടീമിനായി ടി20 കളിക്കാതെ ഐപിഎല്ലില്‍ കളിച്ച അഞ്ച് വിദേശ താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.


ഷെയ്ന്‍ വോണ്‍

ഷെയ്ന്‍ വോണ്‍

മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസ സ്പിന്നറായ ഷെയ്ന്‍ വോണ്‍ ദേശീയ ടീമിനായി ടി20 കളിക്കാത്ത താരമാണ്. എന്നാല്‍ പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച് ടീമിന് കിരീടം നേടിക്കൊടുത്ത നായകനാണ് ഷെയ്ന്‍ വോണ്‍. 55 ഐപിഎല്ലില്‍ നിന്നായി 57 വിക്കറ്റും 198 റണ്‍സും അദ്ദേഹം നേടി. 2008ല്‍ വോണിന്റെ നായകമികവാണ് രാജസ്ഥാനെ കിരീടത്തിലെത്തിച്ചത്. ഇത്തവണയും രാജസ്ഥാന്റെ ഉപദേശക സംഘത്തിന്റെ ഭാഗമായി ഷെയ്ന്‍ വോണുണ്ട്.

ഡാരന്‍ ലീമാന്‍

ഡാരന്‍ ലീമാന്‍

മുന്‍ ഓസ്‌ട്രേലിയന്‍ താരവും പരിശീലകനുമായിരുന്ന ഡാരന്‍ ലീമാന്‍ ഓസ്‌ട്രേലിയക്കായി ടി20 കളിച്ചിട്ടില്ലെങ്കിലും ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്. 2008ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു ലീമാന്‍. രണ്ട് മത്സരത്തില്‍ മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. എടുത്തത് 18 റണ്‍സും. ഇതിന് ശേഷം പരിശീലനത്തിലേക്ക് തിരിഞ്ഞ ലീമാന്‍ 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന്റെ പരിശീലകനാവുകയും അവരെ കിരീടത്തിലേക്ക് എത്തിക്കുകയും ചെയ്തു. ഓസ്‌ട്രേലിയയുടെ രണ്ട് ലോകകപ്പ് കിരീടം നേടിയ ടീമിന്റെ ഭാഗമായിട്ടുള്ള താരമാണ് ലീമാന്‍.

എയ്ഡന്‍ ബ്ലിസാര്‍ഡ്

എയ്ഡന്‍ ബ്ലിസാര്‍ഡ്

ഓസ്‌ട്രേലിയക്കാരനായ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് എയ്ഡന്‍ ബ്ലിസാര്‍ഡ്. ബിബിഎല്ലിലും ഓസീസ് ആഭ്യന്തര ക്രിക്കറ്റിലും തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള ബ്ലിസാര്‍ഡിന് ദൗര്‍ഭാഗ്യവശാല്‍ ഇതുവരെ ഓസീസ് ടീമിനായി കളിക്കാന്‍ സാധിച്ചിട്ടില്ല. മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരം ഏഴ് മത്സരത്തില്‍ നിന്ന് നേടിയത് 120 റണ്‍സാണ്. 51 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഗ്രഹാം നേപ്പിയര്‍

ഗ്രഹാം നേപ്പിയര്‍

ഇംഗ്ലണ്ട് കാരനായ ഓള്‍റൗണ്ടര്‍ ഗ്രഹാം നേപ്പിയര്‍ ഇംഗ്ലണ്ടിന്റെ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള താരമാണ്. ഇംഗ്ലണ്ടിന്റെ ദേശീയ ടീമിനായി ഇതുവരെ കളിക്കാന്‍ അവസരം ലഭിക്കാത്ത നേപ്പിയര്‍ 58 പന്തില്‍ 152 റണ്‍സ് നേടി ആഭ്യന്തര മത്സരത്തില്‍ തിളങ്ങിയതോടെ മുംബെ ഇന്ത്യന്‍സ് 2009ല്‍ താരത്തെ ടീമിലെത്തിച്ചു. ഒരു മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. 15 റണ്‍സും ഒരു വിക്കറ്റുമാണ് അദ്ദേഹം നേടിയത്.

ഹാര്‍ഡസ് വില്‍ജോയിന്‍

ഹാര്‍ഡസ് വില്‍ജോയിന്‍

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹാര്‍ഡസ് വില്‍ജോയിന്‍ ദേശീയ ടീമിനായി ടെസ്റ്റ് കളിച്ചിട്ടുള്ള താരമാണ്. എന്നാല്‍ ഇതുവരെ പരിമിത ഓവറില്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ഐപിഎല്ലില്‍ കളിക്കാന്‍ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. പഞ്ചാബ് കിങ്‌സിനായി കളിച്ച താരം ആറ് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ ഇക്കോണമി 9.65 ആയതിനാല്‍ പിന്നീട് അവസരം ലഭിച്ചില്ല.

Story first published: Wednesday, April 7, 2021, 13:09 [IST]
Other articles published on Apr 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+