ആദ്യ രണ്ട് മത്സരത്തിലും കളിക്കാതിരുന്ന ഹര്‍ദിക്ക് ഇനി എന്ന് തിരിച്ചെത്തുമെന്നതാണ് ആരാധകര്‍ പ്രധാനമായും ചോദിക്കുന്നത്. ആര്‍സിബിക്കെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. മുംബൈയെ സംബന്ധിച്ചും നായകന് രോഹിത് ശര്‍മയെ സംബന്ധിച്ചും അഭിമാന പോരാട്ടമാണ് മത്സരം. അതിനാല്‍ത്തന്നെ ഹര്‍ദിക്കിന്റെ തിരിച്ചുവരവ് ടീം ആവിശ്യപ്പെടുന്നു. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുംബൈക്ക് പ്രതീക്ഷ നല്‍കുന്നതാണ്.
Also Read: IPL 2021: കെയ്ന്‍ വില്യംസണും ഹൈദരാബാദിനെ രക്ഷിക്കാനാവുന്നില്ല, പുതിയ നായകനെത്തുമോ?
ഹര്‍ദിക് പരിക്കിന്റെ പിടിയിലാണെങ്കിലും വേഗത്തില്‍ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സാധിക്കുന്നുണ്ട്. അടുത്ത മത്സരത്തില്‍ കളിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മുംബൈയുടെ ബൗളിങ് പരിശീലകനായ ഷെയ്ന് ബോണ്ട് പറഞ്ഞു. ആര്‍സിബിക്കെതിരേ ഹര്‍ദിക് കളിക്കുമോ ഇല്ലെയോ എന്നത് ഇപ്പോഴും ചോദ്യചിഹ്നാമാണ്. എന്നാല്‍ പരിശീലകന്റെ വാക്കുകള്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്കുന്നു. നിലവില്‍ മികച്ചൊരു ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ മുംബൈക്കില്ല. സ്പിന്‍ ഓള്‍റൗണ്ടറായ ക്രുണാല്‍ പാണ്ഡ്യ കഴിഞ്ഞ നാല് മത്സരത്തില്‍ നിന്ന് ഒരു വിക്കറ്റ് പോലും വീഴ്ത്തിയിട്ടില്ല. ഹര്‍ദിക്കിന്റെ അഭാവം ഡെത്ത് ഓവറിലെ മുംബൈയുടെ റണ്‍റേറ്റിനെയും ബാധിച്ചു.
Also Read: IPL 2021: 'റിഷഭ് പന്ത് ആധുനിക ക്രിക്കറ്റിലെ സെവാഗ്', പ്രശംസിച്ച് സഞ്ജയ് മഞ്ജരേക്കര്‍
അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ നിലവിലെ മുംബൈ താരങ്ങളില്‍ ആര്‍ക്കുമാവുന്നില്ല. കീറോണ്‍ പൊള്ളാര്‍ഡിലാണ് മുംബൈ ഡെത്ത് ഓവറില്‍ പ്രതീക്ഷവെക്കുന്നത്. എന്നാല്‍ ടോപ് ഓഡര്‍ ബാറ്റ്സ്മാന്മാരുടെ നിരാശപ്പെടുത്തുന്ന പ്രകടനംമൂലം പൊള്ളാര്‍ഡിന് സ്വാതന്ത്ര്യത്തോടെ കളിക്കാനാവുന്നില്ല. എന്നാല്‍ ഹര്‍ദിക് മടങ്ങിയെത്താന്‍ പൊള്ളാര്‍ഡിന് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാനാവുകയും ഡെത്ത് ഓവറിലെ പഴയ മികവിലേക്ക് ടീമിന് തിരിച്ചെത്താന്‍ സാധിക്കുകയും ചെയ്യും.
'എത്രയും വേഗം ഹര്‍ദിക്കിനെ പ്ലേയിങ് 11ലേക്ക് തിരികെ എത്തിക്കാനാണ് ശ്രമിക്കുന്നത്. നന്നായി അവന് പരിശീലനം നടത്തുന്നുണ്ട്. കളിക്കാനുള്ള അവസ്ഥയിലേക്ക് വളരെ വേഗത്തിലെത്തുന്നുണ്ട്. ടീമിന്റെ സംതുലിതാവസ്ഥക്ക് അവന്റെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണ്. ഇന്ത്യക്കും അവന് നിര്‍ണ്ണായക താരമാണ്. ടീമിന്റെ വിജയം മാത്രമല്ല വരാനിരിക്കുന്ന ടി20 ലോകകപ്പിനെയും പരിഗണിച്ചാണ് താരങ്ങളെ പരിഗണിക്കുന്നത്. അടുത്ത മത്സരത്തില്‍ ഹര്‍ദിക്കിനെ കളിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണുള്ളത്'-ഷെയ്ന് ബോണ്ട് പറഞ്ഞു.
Also Read: IPL2021: 'റിഷഭ് മികച്ച നായകന്, ക്രീസില്‍ നിന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കുന്നു- ഇര്ഫാന് പഠാന്
ഏറെ നാളുകളായി പുറം വേദന ഹര്‍ദിക്കിനെ അലട്ടുന്നുണ്ട്. ഐപിഎല്ലില്‍ കളിച്ച് പരിക്ക് ഗുരുതരമായാല്‍ ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്കത് വലിയ തിരിച്ചടിയാവും. ഏറെ നാളുകളായി പന്തെറിയാതിരുന്ന ഹര്‍ദിക് അവസാന ശ്രീലങ്കന്‍ പര്യടനത്തില്‍ പന്തെറിഞ്ഞെങ്കിലും പഴയ മികവ് കാട്ടാനായില്ല. നന്നായി തല്ലുവാങ്ങി. വീണ്ടും പരിക്കിന്റെ പിടിയിലായതോടെ ഇനിയും പന്തെറിയാന്‍ ഹര്‍ദിക്കിന് സാധിക്കുമോയെന്നത് കണ്ടറിയണം.
Also Read: മുംബൈ കൊല്‍ക്കത്തയ്ക്കെതിരെ; 18 റണ്‍സകലെ രോഹിത്തിനേയും കാത്ത് അപൂര്‍വ്വ നേട്ടം
Also Read: IPL 2021: മുംബൈ X കെകെആര്‍, കരുതിയിരിക്കേണ്ടത് ആരെയൊക്കെ? തിരഞ്ഞെടുത്ത് സഞ്ജയ്
ഹര്‍ദിക് ടീമിലുണ്ടെങ്കില്‍ ഡെത്ത് ഓവറിലും ന്യൂബോളിലും നായകന് രോഹിതിന് പരീക്ഷിക്കാനാവും. കൂടാതെ അവസാന ഓവറുകളില്‍ അതിവേഗം ഹര്‍ദിക് നേടുന്ന 20-30 റണ്‍സുകള്‍ പലപ്പോഴും മത്സരത്തില്‍ നിര്ണ്ണായകമാവാറുമുണ്ട്. കൂടാതെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങും കാഴ്ചവെക്കാന്‍ ഹര്‍ദിക്കിന് സാധിക്കാറുണ്ട്. നിലവില്‍ ബാറ്റിങ്ങില്‍ വലിയ വെല്ലുവിളി മുംബൈ നേരിടുന്നതിനാല്‍ തല്ലിത്തകര്‍ക്കാന്‍ കെല്‍പ്പുള്ള താരത്തെ അത്യാവശ്യമാണ്. വിദേശ ഓള്‍റൗണ്ടര്‍ ജിമ്മി നിഷാം ടീമിലുണ്ടെങ്കിലും മുംബൈ പരിഗണിക്കാന്‍ തയ്യാറായിട്ടില്ല. എത്രയും വേഗം ഹര്‍ദിക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റും ആരാധകരും.