Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അന്ന് ആരാധകരോട് മാപ്പ് ചോദിച്ചു, ഇന്ന് അഭിമാനത്തോടെ ഷാരൂഖ് പറയുന്നു; നമ്മള്‍ തിരികെ വരും!

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ വിജയം നേടാനായില്ലെങ്കിലും കരുത്തുറ്റ പോരാട്ടം കാഴ്ചവെക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സാധിച്ചു. തോല്‍ക്കുമെന്നുറച്ച മത്സരത്തില്‍ കൊല്‍ക്കത്ത നടത്തിയ ചെറുത്തു നില്‍പ്പ് കട്ട ഫാന്‍സിനെ വരെ അമ്പരപ്പിക്കുന്നതായിരുന്നു. മുന്‍നിര അമ്പേ പരാജയപ്പെട്ടിടത്ത് മധ്യനിര നടത്തിയ ചെറുത്തു നില്‍പ്പ് കൊല്‍ക്കത്തെ അവസാന ഓവര്‍ വരെ പിടിച്ചു നിര്‍ത്തുകയായിരുന്നു. പതിനെട്ട് റണ്‍സിനാണ് കൊല്‍ക്കത്ത പരാജയപ്പെട്ടത്.

വീറോടെ പോരാടിയ കൊല്‍ക്കത്തയ്ക്ക് അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിരിക്കുകയാണ്. പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനും ടീമിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. മത്സര ശേഷം സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഷാരൂഖ് ടീമിനെ അഭിനന്ദിച്ചത്.

നമ്മല്‍ തിരിച്ചു വരും

കൊല്‍ക്കത്തയുടെ ലോഗോയുള്ള വെള്ള ടീഷര്‍ട്ട് ധരിച്ച തന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഷാരൂഖിന്റെ അഭിനന്ദനം. ചിത്രത്തോടൊപ്പം ഷാരൂഖ് പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. ഇന്ന് ബാക്ക് സീറ്റെടുക്കാം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് അടിപൊളായിയിരുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ബാറ്റിംഗ് പവര്‍ പ്ലെ മറക്കാന്‍ പറ്റുമായിരുന്നുവെങ്കില്‍. വെല്‍ഡണ്‍ ബോയ്‌സ്. റസല്‍, പാറ്റ് കമ്മിന്‍സ്, ദിനേശ് കാര്‍ത്തിക് ഇതൊരു ശീലമാക്കുക. നമ്മല്‍ തിരിച്ചു വരും എന്നായിരുന്നു ഷാരൂഖ് എഴുതിയത്.

ബാസിഗര്‍

നേരത്തെ കൊല്‍ക്കത്തയുടെ മോശം പ്രകടനത്തിന് ഷാരൂഖ് പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. ഇതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. ടീമുടമ പരസ്യമായി മാപ്പ് ചോദിക്കുന്നിടത്തു നിന്നും അഭിമാനത്തോടെ തന്റെ ടീം തിരികെ വരുമെന്ന് പറയുന്നിടത്തേക്ക് ഷാരൂഖ് എത്തിയത് ആരാധകരേയും ആവേശം കൊള്ളിക്കുകയാണ്. ഷാരൂഖിന്റെ സൂപ്പര്‍ ഹിറ്റ് ഡയലോഗ് ആയ ഹാര്‍ കര്‍ ജീത്ത്‌നെ വാലോം കോ ബാസിഗര്‍ കെഹ്‌ത്തേ ഹേ എന്ന ഡയലോഗാണ് ആരാധകര്‍ പങ്കുവെക്കുന്നത്.

മധ്യനിരയുടെ ചെറുത്തുനില്‍പ്പ്

ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈ കൊല്‍ക്കത്തയ്‌ക്കെതിരെ കൂറ്റന്‍ സ്‌കോറാണ് നേടിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് ചെന്നൈ നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത തുടക്കത്തില്‍ തന്നെ പരാജയം മുന്നില്‍ കണ്ടിരുന്നു. 31 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് കൊല്‍ക്കത്തയ്ക്ക് നഷ്ടപ്പെട്ടത്. ഇതോടെ ചെന്നൈ കളി അനായാസം ജയിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു. എന്നാല്‍ മധ്യനിരയില്‍ ദിനേശ് കാര്‍ത്തിക്കും ആന്ദ്ര റസലും ഒരുമിച്ചതോടെ കളിയുടെ ഗതി മാറുകയായിരുന്നു.

കൊടുങ്കാറ്റായി കമ്മിന്‍സ്

റസല്‍ കൂറ്റനടികളിലൂടെ 54 റണ്‍സ് നേടി. ദിനേശ് കാര്‍ത്തിക്കും അതിവേഗ ഇന്നിംഗ്‌സിലൂടെ 40 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നാലെ വന്ന പാറ്റ് കമ്മിന്‍സ് കൊടുങ്കാറ്റായി മാറുകയായിരുന്നു. 66 റണ്‍സാണ് കമ്മിന്‍സ് അടിച്ചെടുത്തത്. എന്നാല്‍ വാലറ്റത്ത് മറ്റാരും പിടിച്ചു നില്‍ക്കാനാകാതെ വീണതോടെ കൊല്‍ക്കത്ത അവസാന ഓവറിന്റെ ആദ്യ പന്തില്‍ ഓള്‍ ഔട്ടാവുകയായിരുന്നു. 202 റണ്‍സെടുത്താണ് കൊല്‍ക്കത്ത വീണത്. ഇതോടെ തോല്‍വിയുടെ അരികിലേക്ക് പോവുകയായിരുന്ന മത്സരം ചെന്നൈ തിരികെ പിടിച്ചു.

Story first published: Thursday, April 22, 2021, 13:44 [IST]
Other articles published on Apr 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+