Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'നിരാശാജനകം, ആരാധകരോട് മാപ്പ്'- കെകെആറിന്റെ പ്രകടനത്തെ വിമര്‍ശിച്ച് ഷാരൂഖ് ഖാന്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ എന്തുകൊണ്ട് മുംബൈ ഇന്ത്യന്‍സ് അഞ്ച് കിരീടം നേടി എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പ്രകടനം. ആദ്യം ബാറ്റ് ചെയ്ത് 152 എന്ന ചെറിയ സ്‌കോറില്‍ ഒതുങ്ങിയിട്ടും 10 റണ്‍സിന്റെ ജയം നേടാന്‍ മുംബൈക്ക് സാധിച്ചുവെന്നത് ടീമിന്റെ കരുത്ത് എത്രത്തോളമെന്ന് വ്യക്തമാക്കുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന മികച്ച നിലയില്‍ നിന്നാണ് കെകെആര്‍ കളി കൈവിട്ടത്.

ആന്‍ഡ്രേ റസല്‍,ദിനേഷ് കാര്‍ത്തിക് എന്നീ വന്മരങ്ങള്‍ ക്രീസില്‍ നില്‍ക്കവെ അവസാന ഓവറില്‍ 15 റണ്‍സായിരുന്നു കെകെആറിന് ജയിക്കാന്‍ വേണ്ടത്. എന്നാല്‍ വിജയ പ്രതീക്ഷ നല്‍കുന്ന ഒരു ഷോട്ട് പോലും കളിക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരം. ഇപ്പോഴിതാ കെകെആറിന്റെ മോശം പ്രകടനത്തിന് ആരാധകരോട് ക്ഷമ ചോദിച്ചിരിക്കുകയാണ് സഹ ഉടമയും ബോളിവുഡ് സൂപ്പര്‍ സ്റ്റാറുമായ ഷാരൂഖ് ഖാന്‍. 'നിരാശപ്പെടുത്തുന്ന പ്രകടനം.കെകെആറിന്റെ എല്ലാ ആരാധകരോടും മാപ്പ് ചോദിക്കുന്നു'-എന്നാണ് ഷാരൂഖ് ട്വിറ്ററില്‍ കുറിച്ചത്.

shahrukhkhan-kkr

ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെതിരേ വിജയം നേടിയ കെകെആറിന് മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും മുംബൈക്കെതിരേ ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചെങ്കിലും ഡെത്ത് ഓവറുകളിലെ മുംബൈയുടെ കരുത്തിന് മറുപടി ഇല്ലായിരുന്നു. ക്രുണാല്‍ പാണ്ഡ്യ,ജസ്പ്രീത് ബുംറ,ട്രന്റ് ബോള്‍ട്ട് എന്നിവര്‍ എറിഞ്ഞ 18,19,20 ഓവറുകളില്‍ കെകെആറിന്റെ പ്രതീക്ഷകളെല്ലാം ചിറകറ്റ് വീണു.

18ാം ഓവറില്‍ മൂന്ന് റണ്‍സ് മാത്രം ക്രുണാല്‍ വിട്ടുകൊടുത്തതോടെ 12 പന്തില്‍ 19 റണ്‍സായിരുന്നു കെകെആറിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19ാം ഓവര്‍ എറിഞ്ഞ ബുംറ വെറും നാല് റണ്‍സ് മാത്രം വഴങ്ങിയതോടെ കെകെആര്‍ സമ്മര്‍ദ്ദത്തിലായി. അവസാന ഓവറില്‍ ആന്‍ഡ്രേ റസല്‍,പാറ്റ് കമ്മിന്‍സ് എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയ ബോള്‍ട്ട് മത്സരം മുംബൈക്ക് നേടിക്കൊടുക്കുകയായിരുന്നു. നാല് റണ്‍സാണ് 20ാം ഓവറില്‍ ബോള്‍ട്ട് വഴങ്ങിയത്.

റസല്‍ 15 പന്തില്‍ നേടിയത് 9 റണ്‍സും ദിനേഷ് കാര്‍ത്തിക് 11 പന്തില്‍ നേടിയത് 8 റണ്‍സുമാണ്. ഇരുവരുടെയും മെല്ലെപ്പോക്ക് ബാറ്റിങ്ങാണ് കളി നഷ്ടപ്പെടുത്തിയത്. മുംബൈയുടെ രാഹുല്‍ ചഹറിന്റെ നാല് വിക്കറ്റ് പ്രകടനമാണ് മത്സരഫലം മാറ്റി മറിച്ചത്. നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.

മുംബൈക്കായി സൂര്യകുമാര്‍ യാദവ് (56),രോഹിത് ശര്‍മ (43) എന്നിവര്‍ തിളങ്ങിയപ്പോള്‍ നിധീഷ് റാണ (57),ശുഭ്മാന്‍ ഗില്‍ (33) എന്നിവര്‍ കെകെആറിനായും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. രാഹുല്‍ ത്രിപാഠി (5),ഓയിന്‍ മോര്‍ഗന്‍ (7),ഷക്കീബ് അല്‍ ഹസന്‍ (9) നിരാശപ്പെടുത്തി.

Story first published: Wednesday, April 14, 2021, 9:06 [IST]
Other articles published on Apr 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+