Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'എന്തൊരു ബോറടി'; കൊല്‍ക്കത്തയുടെ കളി 'ഓടിച്ചു വിട്ട്' കാണുമെന്ന് സെവാഗ്

ഐപിഎല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ദയനീയമായ പ്രകടനം തുടരുകയാണ്. ടീമിന് ഇതുവരേയും താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യുവത്വവും അനുഭവ സമ്പത്തുമെല്ലാമുള്ള ലൈനപ്പ് ആയിരുന്നിട്ടും കൊല്‍ക്കത്തയ്ക്ക് താളം കണ്ടെത്താന്‍ സാധിക്കാതെ വരുന്ന് ആരാധകരെ ഏറെ വിഷമത്തിലാക്കിയിരിക്കുകയാണ്. ഇപ്പോഴിതാ കൊല്‍ക്കത്തയുടെ പ്രകടനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ഇതിഹാസ താരം വീരേന്ദര്‍ സെവാഗ്.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തെ കുറിച്ചായിരുന്നു സെവാഗിന്റെ പ്രതികരണം. കൊല്‍ക്കത്ത ഐപിഎല്ലിനെ ബോറിംഗ് ആക്കിയെന്നും ഇനിയുള്ള കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ താന്‍ ഫാസ്റ്റ് ഫോര്‍വേഡ് അടിച്ചായിരിക്കും കാണുക എന്നുമാണ് സെവാഗ് പറഞ്ഞത്. സീസണിലുടനീളം കൊല്‍ക്കത്തയുടെ മുന്‍നിര പരാജയമായിരുന്നു. ഡല്‍ഹിക്കെതിരായ മത്സരത്തിലും മുന്‍നിരയ്ക്ക് തിളങ്ങാനായില്ല.

മുന്‍നിര പരാജയം

മുന്‍നിര പരാജയപ്പെടുന്നതോടെ മധ്യനിരയുടെ മേല്‍ സമ്മര്‍ദ്ദമാകുന്നത് കൊല്‍ക്കത്തയെ വല്ലാതെ വലയ്ക്കുന്നുണ്ട്. ഡല്‍ഹിക്കെതിരെ 154 എന്ന താരതമ്യേനെ ഭേദപ്പെട്ടൊരു സ്‌കോറിലേക്ക് കൊല്‍ക്കത്ത എത്തിയതിന് പിന്നില്‍ അവസാന ഓവറുകളില്‍ ആന്ദ്ര റസല്‍ നടത്തിയ വെട്ടിക്കെട്ട് പ്രകടനമാണ്. 27 പന്തുകളില്‍ 45 റണ്‍സാണ് റസല്‍ അടിച്ചെടുത്തത്.

എനിക്കിത് ദഹിക്കുന്നില്ല

എനിക്കിത് ദഹിക്കുന്നില്ല. സിനിമ കാണുമ്പോള്‍ ബോറിംഗ് രംഗം വരുമ്പോള്‍ ഞാന്‍ ഓടിച്ചു വിടും. ഇന്നു മുതല്‍ കൊല്‍ക്കത്തയുടെ സീസണിലെ എല്ലാ മത്സരവും ബോറിംഗ് ആയിരിക്കും എനിക്ക്. അതെല്ലാം ഫാസ്റ്റ് ഫോര്‍വേഡിലിട്ട് കാണേണ്ടി വരും. നമുക്കെല്ലാവര്‍ക്കും അവരത് ബോറിംഗ് ആക്കി. എല്ലാ മത്സരത്തിലും ഒരേ തെറ്റ് തന്നെ അവര്‍ ആവര്‍ത്തിക്കുകയാണ്. ചേസ് ചെയ്യുമ്പോഴും ഇതേ തെറ്റാണ് ആവര്‍ത്തിക്കുന്നത്. എന്നായിരുന്നു സെവാഗിന്റെ വിമര്‍ശനം.

ചെറിയ മാറ്റമെങ്കിലും നടത്തണ്ടേ

ഭാഗ്യവശാല്‍ കഴിഞ്ഞ മത്സരത്തില്‍ മോര്‍ഗന്‍ കുറച്ച് റണ്‍സെടുത്തു. പക്ഷെ ആ കളിയിലും ഇതേ തെറ്റ് സംഭവിച്ചു. മാനേജ്‌മെന്റ് ശരിയായ തീരുമാനമാണ് എടുക്കുന്നതെന്ന് തോന്നുന്നില്ല. നിങ്ങള്‍ക്ക് താരങ്ങളെ പിന്തുണയ്ക്കുകയാണെന്നൊക്കെ പറയാം. പക്ഷെ മത്സരഫലം മാറ്റാന്‍ ചെറിയ മാറ്റമെങ്കിലും നടത്തണ്ടേ എന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ചോദിക്കുന്നത്.

ആന്ദ്ര റസല്‍ മോര്‍ഗനും നരെയ്‌നും മുമ്പ് വരണമെന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെയെങ്കില്‍ അവര്‍ക്ക് നല്ല സ്‌കോര്‍ നേടാന്‍ സാധിക്കുമായിരുന്നു. രണ്ട് വിക്കറ്റുകളും രക്ഷിക്കാം. 12-ാം ഓവറില്‍ റസല്‍ വരുന്നതിലും നല്ലത് നേരത്തെ ഇറങ്ങുന്നതാണ്. ഈ രണ്ട് പേരെക്കാളും മുമ്പ് വന്നാല്‍ അവരുടെ വിക്കറ്റെങ്കിലും രക്ഷിക്കാലോ എന്നും സെവാഗ് ചോദിക്കുന്നു. ഓപ്പണിംഗ് ജോഡിയേയും സെവാഗ് വിമര്‍ശിച്ചു.

ബാറ്റിംഗ് ഓര്‍ഡറില്‍ സന്തുഷ്ടനല്ല

ഞാനിപ്പോഴും അവരുടെ ബാറ്റിംഗ് ഓര്‍ഡറില്‍ സന്തുഷ്ടനല്ല. റാണയാണ് ഓപ്പണ്‍ ചെയ്യുന്നത്. പക്ഷെ റണ്‍ കണ്ടെത്താന്‍ സാധിക്കുന്നില്ല. ശുബ്മാന്‍ 40 മുകളില്‍ സ്‌കോര്‍ ചെയ്‌തെങ്കിലും ഒരുപാട് പന്തുകള്‍ എടുത്തു. അതും സാരമില്ല. റണ്‍റേറ്റ് കൊണ്ടു പോകാന്‍ അവന് ആരെങ്കിലും ഒരാളെങ്കിലും കൂട്ടായി ഉണ്ടാകേണ്ടതില്ലേയെന്നും സെവാഗ് ചോദിക്കുന്നു.

Story first published: Friday, April 30, 2021, 15:09 [IST]
Other articles published on Apr 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+