ആളുകള്‍ അവന്റെ ശരിക്കുള്ള പേര് മറന്നാലും മിസ്റ്റര്‍ 360 ഡിഗ്രി എന്ന പേര് മറക്കില്ല- വീരേന്ദര്‍ സെവാഗ്
ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്രായം കൂടുന്തോറും പഴകുന്ന വീഞ്ഞിന്റെ വീര്യത്തോടെയാണ് എബി ഡിവില്ലിയേഴ്‌സ് തകര്‍ത്തടിക്കുന്നത്. ഇത്തവണയും ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഏഴ് മത്സരത്തില്‍ നിന്ന് 206 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 51.75 ശരാശരിയിലും 164.28 സ്‌ട്രൈക്കറേറ്റിലുമായിരുന്നു എബിഡിയുടെ പ്രകടനം. 37ാം വയസിലും അദ്ദേഹം ലോക ക്രിക്കറ്റിനെ വിസ്മയിപ്പിക്കുകയാണ്.
ഇപ്പോഴിതാ എബിഡിയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ആളുകള്‍ എബി ഡിവില്ലിയേഴ്‌സ് എന്ന പേര് മറന്നാലും മിസ്റ്റര്‍ 360 എന്ന പേര് മറക്കില്ലെന്നാണ് സെവാഗ് പറഞ്ഞത്. 'ആളുകള്‍ അവന്റെ ശരിക്കുള്ള പേര് ചിലപ്പോള്‍ മറന്നേക്കും. എന്നാല്‍ എന്നാല്‍ എപ്പോഴും മിസ്റ്റര്‍ 360 ഡിഗ്രി എന്ന പേര് ഒരിക്കലും മറക്കില്ല. മറ്റൊരു പേരിന്റെയും ആവിശ്യം അവനുണ്ടെന്ന് തോന്നുന്നില്ല. കാരണം ഇത്തരമൊരു നേട്ടം എത്രപേര്‍ക്ക് സ്വന്തമാക്കാനാവും.

360 ഡിഗ്രി,അത് തന്നെ അവന്റെ മികവിനെക്കുറിച്ച് പറയാന്‍ ധാരാളമാണ്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്ത് അവന് ഷോട്ടെടുക്കാന്‍ സാധിക്കാതെ വന്നതോടെ തെറ്റായാണ് പന്തിനെ മനസിലാക്കിയതെന്ന് അവന് വ്യക്തമായി. അടുത്ത പന്തില്‍ അതേ പന്ത് എറിഞ്ഞപ്പോള്‍ അവന്‍ അത് സിക്‌സാക്കി'-സെവാഗ് ക്രിക്ക് ബസിനോട് പറഞ്ഞു.
ഡിവില്ലിയേഴ്‌സിനെ മാത്രമെ ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളു. സ്റ്റോയിനിസിന്റെ ഷോട്ട് ബോളില്‍ മറ്റേത് ബാറ്റ്‌സ്മാനാണെങ്കിലും ചിലപ്പോള്‍ പുറത്താകുമായിരുന്നു. എന്നാല്‍ അവനത് സിക്‌സറാക്കി. അത് മനസിലാക്കി കളിക്കാന്‍ അവന് മാത്രമെ സാധിക്കൂ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. അതിനാല്‍ അവനെക്കുറിച്ച് പറയാന്‍ കവിതകളോ പാട്ടുകളോ വേണ്ട. 360 ഡിഗ്രി അതാണ് ഏറ്റവും അനുയോജ്യമായ പേരെന്നും സെവാഗ് പറഞ്ഞു.
ഐപിഎല്ലില്‍ 176 മത്സരങ്ങളില്‍ നിന്ന് 5056 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്. 40.77 എന്ന മികച്ച ശരാശരിയും 152.28 എന്ന മികച്ച സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. മൂന്ന് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള എബിഡി 406 ഫോറും 245 സിക്‌സും പറത്തിയിട്ടുണ്ട്. അടുത്ത സീസണിലും ആര്‍സിബിക്കൊപ്പം എബിഡി ഉണ്ടാകുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications