IPL 2021: ലോകകപ്പ് ടീമില്‍ നിന്ന് ചഹാലിനെ തഴഞ്ഞതെന്തിനെന്ന് മനസിലാകുന്നില്ല- വീരേന്ദര്‍ സെവാഗ്

ദുബായ്: കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 54 റണ്‍സിന് പരാജയപ്പെടുത്തിയിരിക്കുകയാണ് വിരാട് കോലി ക്യാപ്റ്റനായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 111 റണ്‍സാണ് നേടിയത്. ആര്‍സിബി ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതാണ് തകര്‍പ്പന്‍ ജയത്തിലേക്ക് ടീമിനെ എത്തിച്ചത്. പേരുകേട്ട മുംബൈ ബാറ്റ്‌സ്മാന്‍മാരെയെല്ലാം കാഴ്ചക്കാരാക്കുന്ന ബൗളിങ്ങാണ് ആര്‍സിബി കാഴ്ചവെച്ചത്.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മോയിന്‍ അലി, പരിമിത ഓവറില്‍ തുടരുംടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മോയിന്‍ അലി, പരിമിത ഓവറില്‍ തുടരും

ഹാട്രിക്കടക്കം നാല് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേല്‍ കൈയടി ഏറ്റുവാങ്ങുമ്പോള്‍ നാല് ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് യുസ് വേന്ദ്ര ചഹാലും വീഴ്ത്തി. ഒരു മെയ്ഡനടക്കമാണ് ചഹാലിന്റെ തകര്‍പ്പന്‍ പ്രകടനം. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ട ചഹാല്‍ ശ്രദ്ധേയമായ പ്രകടനമാണ് രണ്ടാം പാദത്തില്‍ ആര്‍സിബിക്കൊപ്പം കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ ചഹാലിനെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും ബുദ്ധിമാനായ ബൗളറാണ് ചഹാലെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ്. ക്രിക്ക് ബസ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

IPL 2021: രക്തം പൊടിയുന്ന കാല്‍മുട്ടുമായി ഫീല്‍ഡിങ്!- ഡുപ്ലെസി സിഎസ്‌കെയുടെ അഭിമാനമെന്ന് ഫാന്‍സ്

'ഇപ്പോള്‍ മാത്രമല്ല,നേരത്തെയും നന്നായിത്തന്നെയാണ് അവന്‍ പന്തെറിഞ്ഞിരുന്നത്. എന്തുകൊണ്ടാണ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് അവനെ പരിഗണിക്കാതിരുന്നതെന്ന് ഇപ്പോഴു മനസിലാകുന്നില്ല. സെലക്ടര്‍മാര്‍ തീര്‍ച്ചയായും ഇതിന് വിശദീകരണം നല്‍കേണ്ടതായുണ്ട്. ശ്രീലങ്കയില്‍ രാഹുല്‍ ചഹാര്‍ പന്തെറിഞ്ഞതിനെ അതിമനോഹരമെന്നൊന്നും പറയാനാവില്ല. എന്നാല്‍ ചഹാല്‍ ഇന്ത്യയുടെ ടി20 ക്രിക്കറ്റിന്റെ സമ്പാദ്യമാണ്. ഈ ഫോര്‍മാറ്റില്‍ എങ്ങനെ പന്തെറിയണമെന്നും വിക്കറ്റ് നേടണമെന്നും അവന് കൃത്യമായി അറിയാം.മത്സരം പിടിച്ചെടുത്തത് ചഹാലും മാക്‌സ് വെല്ലും ചേര്‍ന്നാണ്.മധ്യനിരയില്‍ ഇവര്‍ വിക്കറ്റ് വീഴ്ത്തിയതാണ് മത്സരത്തില്‍ വഴിത്തിരിവായത്'-സെവാഗ് പറഞ്ഞു.

T20 World Cup 2021: 'ഫിറ്റ്‌നസില്‍ വിട്ടുവീഴ്ചക്കില്ല', കരുത്തുറ്റ താരങ്ങളുടെ പ്ലേയിങ് 11 ഇതാ, കോലി നായകന്‍

ഇന്ത്യ ടി20 ലോകകപ്പ് ടീമില്‍ അഞ്ച് സ്പിന്നര്‍മാരെയാണ് പരിഗണിച്ചത്. എന്നാല്‍ ഇന്ത്യക്കായി കൂടുതല്‍ ടി20 വിക്കറ്റ് നേടിയിട്ടുള്ള യുസ് വേന്ദ്ര ചഹാലിനെ തഴഞ്ഞു. ആര്‍സിബിക്കായും കൂടുതല്‍ വിക്കറ്റ് നേടിയത് ചഹാലാണ്. വിക്കറ്റ് വീഴ്ത്തി മത്സരത്തെ തിരിച്ചുകൊണ്ടുവരാന്‍ ചഹാലിന് മികവുണ്ടെന്ന് പല തവണ തെളിയിച്ചിട്ടുള്ളതാണ്. എന്നാല്‍ സമീപകാലത്തായി റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ താരം പിശുക്കുകാട്ടിയിരുന്നില്ല. ഇതാണ് ടി20 ലോകകപ്പ് ടീമില്‍ ഇടം നഷ്ടപ്പെടുത്തിയതും.

IPL 2021: ഇത്ര ചെറുപ്പത്തില്‍ തന്നെ അവന്‍ വേറെ ലെവല്‍! ടീമംഗത്തെ പുകഴ്ത്തി പഞ്ചാബ് താരം മര്‍ക്രാം

ആര്‍ അശ്വിന്‍ നാല് വര്‍ഷത്തിന് ശേഷം ടി20 ലോകകപ്പ് ടീമിലേക്കെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ,വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ ചഹാര്‍,അക്ഷര്‍ പട്ടേല്‍ എന്നിവരും സ്പിന്നര്‍മാരായി ടീമിലുണ്ട്. ടീമിലെ സ്ഥിരതാരമല്ലാത്ത അക്ഷര്‍ പട്ടേല്‍ സമീപകാലത്തായി വലിയ പ്രകടനങ്ങളൊന്നും കാഴ്ചവെച്ചിട്ടില്ല.എന്നിട്ടും ലോകകപ്പ് ടീമില്‍ ഇടം പിടിച്ചു. വരുണ്‍ ചക്രവര്‍ത്തി മികച്ച പ്രകടനം നടത്തുന്നുണ്ടെങ്കിലും രാഹുല്‍ ചഹാര്‍ നിരാശപ്പെടുത്തുന്നു.

IPL 2021: 'ടെസ്റ്റിലെപ്പോലെയാണ് അവരുടെ ബാറ്റിങ്', ഹൈദരാബാദിന്റെ പ്രകടനത്തെ വിമര്‍ശിച്ച് ആകാശ്

ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ അനുഭവസമ്പത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് ആശിഷ് നെഹ്‌റ പറഞ്ഞു. 'ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ പരിചയസമ്പത്തുള്ളവര്‍ക്കാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്. രാഹുല്‍ ചഹാര്‍ അസാമാന്യ പ്രകടനം നടത്തിയെന്നോ ചഹാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന താരമാണെന്നോ അല്ല ഉദ്ദേശിച്ചത്. ചഹാല്‍ നീണ്ടനാളുകളായി ടി20 കളിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അനുഭവസമ്പത്തുള്ള താരമാണവന്‍. ചഹാല്‍ ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത് തുടര്‍ച്ചയായി പ്രകടനം നടത്താനാണ്. മികച്ച പ്രകടനം നടത്തി ഭാവിയിലെ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് വേണ്ടത്'-ആശിഷ് നെഹ്‌റ പറഞ്ഞു.

ഓസ്‌ട്രേലിയയുടെ വിജയക്കുതിപ്പിന് അന്ത്യം! പകരം വീട്ടി ഇന്ത്യന്‍ വിജയം അവസാന ഓവറില്‍

IPL 2021: പ്ലേ ഓഫ് കാണാതെ ഹൈദരാബാദ് പുറത്ത്, എവിടെയാണ് പിഴച്ചത്? നാല് കാരണങ്ങള്‍

2020ന് ശേഷമുള്ള ചഹാലിന്റെ കണക്കുകള്‍ അല്‍പ്പം മോശം തന്നെയാണ്. 13 മത്സരത്തില്‍ നിന്ന് 11 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ശരാശരി 41.36. ഇക്കോണമി 8.92യും. ഈ പ്രകടനമാണ് ചഹാലിന് തിരിച്ചടിയായത്. എന്നാല്‍ രണ്ടാം പാദം അവസാനിക്കുന്നതോടെ ടീമില്‍ അഴിച്ചുപണിക്കുള്ള സാധ്യതകളും തള്ളിക്കളനായാവില്ല. ചഹാലിന്റെ സ്പിന്‍ മികവ് ലോകകപ്പില്‍ ഇന്ത്യക്ക് കടുത്ത തിരിച്ചടിയാവാനുള്ള സാധ്യതയുമുണ്ട്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 8 - October 20 2021, 07:30 PM
ശ്രീലങ്ക
അയർലൻഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, September 27, 2021, 16:15 [IST]
Other articles published on Sep 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X