വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ഞാന്‍ ഇതുവരെ ഒരോവറില്‍ ആറ് ബൗണ്ടറി നേടിയിട്ടില്ല'- പൃത്ഥ്വിയെ പ്രശംസിച്ച് സെവാഗ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ആരാധകരെ വിസ്മയിപ്പിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് യുവ ഓപ്പണര്‍ പൃത്ഥ്വി ഷാ. തുടക്കം മുതല്‍ ആക്രമണ ബാറ്റിങ് കാഴ്ചവെക്കുന്ന താരം കെകെആറിനെതിരേ 41 പന്തില്‍ 82 റണ്‍സാണ് അടിച്ചെടുത്തത്. ശിവം മാവി എറിഞ്ഞ ആദ്യ ഓവറിലെ ആറ് പന്തും ബൗണ്ടറി കടത്തിയ പൃത്ഥ്വി 11 ഫോറും മൂന്ന് സിക്‌സുമാണ് ഇന്നിങ്‌സില്‍ നേടിയത്. മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗുമായാണ് പല ആരാധകരും പൃത്ഥ്വിയുടെ ബാറ്റിങ്ങിനെ ഉപമിക്കുന്നത്.

Sehwag lauds Prithvi Shaw’s blistering knock vs KKR | Oneindia Malayalam

ഇപ്പോഴിതാ പൃത്ഥ്വിയുടെ ബാറ്റിങ് പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് വീരേന്ദര്‍ സെവാഗ്. തന്റെ കരിയറില്‍ ഒരിക്കല്‍പോലും ഒരോവറിലെ ആറ് പന്തും ബൗണ്ടറി കടത്താനായിട്ടില്ലെന്നാണ് സെവാഗ് പറഞ്ഞത്. 'ഒരോവറിലെ ആറ് പന്തും ബൗണ്ടറി നേടിയെന്ന് പറഞ്ഞാല്‍ കളിച്ച എല്ലാ പന്തിലും ഗ്യാപ് കണ്ടെത്തിയെന്നാണ്. എളുപ്പമുള്ള കാര്യമല്ലത്. ഞാന്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ നേരിടുന്ന ആറ് പന്തും ബൗണ്ടറി കടത്താന്‍ പല തവണ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പരാമവധി 18-20 റണ്‍സാണ് നേടാനായത്. ഞാന്‍ ഒരിക്കലും ഒരോവറില്‍ ആറ് ഫോറോ ആറ് സിക്‌സോ നേടിയിട്ടില്ല. അത് നേടാന്‍ പൂര്‍ണ്ണമായുള്ള ടൈമിങ് വേണം. എങ്കില്‍ മാത്രമെ ഗ്യാപ് കണ്ടെത്താനാവു'- സെവാഗ് പറഞ്ഞു.

virendersehwag-prithvishaw

നേരിടുന്ന ആദ്യ പന്ത് മുതല്‍ വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്ന താരമാണ് സെവാഗ്. 2011ലെ ഏകദിന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ നേരിട്ട ആദ്യ ബോളുകളെല്ലാം ബൗണ്ടറി കടത്തിയിട്ടുള്ള താരമാണ് സെവാഗ്. വിക്കറ്റ് നഷ്ടപ്പെടുമോയെന്ന് ഭയപ്പെടാതെ കടന്നാക്രമിച്ച് കളിക്കാന്‍ കഴിയുന്നു എന്നതാണ് സെവാഗിനെ ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന വിശേഷത്തിലേക്കെത്തിച്ചത്. സെവാഗിന്റെ പകരക്കാരനെന്ന വിശേഷിപ്പിക്കാവുന്ന മനോഭാവത്തോടെയാണ് പൃത്ഥ്വി കളിച്ച് മുന്നേറുന്നത്.

ബാറ്റുകൊണ്ട് മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവെക്കുന്നത്. കളിക്കാനെത്തിയാല്‍ മറ്റൊന്നും ചിന്തിക്കുന്നില്ല. ശിവം മാവിക്കെതിരേ അവന്‍ ഇത്തരമൊരു ശ്രമം നടത്തിയത് അണ്ടര്‍ 19 ക്രിക്കറ്റില്‍ ഒരുമിച്ച് കളിച്ചുള്ള അനുഭവസമ്പത്തിന്റെ കരുത്തിലാണ്. ആശിഷ് നെഹ്‌റയെ നെറ്റ്‌സിലും ആഭ്യന്തര ക്രിക്കറ്റിലും ഒരുപാട് തവണ ഞാന്‍ നേരിട്ടിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും ആറ് ബൗണ്ടറി നേടാന്‍ സാധിച്ചിട്ടില്ല. മനോഹരമായ ഇന്നിങ്‌സിന് വലിയ അഭിനന്ദനം പൃത്ഥ്വി ഷാ'-സെവാഗ് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, April 30, 2021, 13:18 [IST]
Other articles published on Apr 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X