Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2021 രണ്ടാം പാദം: രാജസ്ഥാനുവേണ്ടി കളിക്കാനുണ്ടാവില്ലെന്ന് ജോസ് ബട്‌ലര്‍

ലണ്ടന്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം പാദം സെപ്തംബര്‍ 19ന് പുനരാരംഭിക്കുമെന്ന് ബിസിസി ഐ വ്യക്തമാക്കിയിരുന്നു. ആദ്യ പാദത്തില്‍ 29 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും കോവിഡ് വ്യാപനം താരങ്ങളിലേക്കും എത്തിയതോടെയാണ് ടൂര്‍ണമെന്റ് പാതിവഴിയില്‍ നിന്നത്. 31 മത്സരങ്ങള്‍ ഇനിയും ടൂര്‍ണമെന്റില്‍ ശേഷിക്കുന്നുണ്ട്. എന്നാല്‍ രണ്ടാം പാദത്തില്‍ പല വിദേശ താരങ്ങളും ഐപിഎല്ലില്‍ കളിക്കാനുണ്ടാവില്ല. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലര്‍ രണ്ടാം പാദം കളിക്കാനില്ലെന്ന് സ്ഥിരീകരിച്ചു.

ഇംഗ്ലണ്ട് താരമായ ജോസ് ബട്‌ലര്‍ കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലാണ് രണ്ടാം പാദം കളിക്കാനുണ്ടാകില്ലെന്ന് വ്യക്തമാക്കിയത്. ഐപിഎല്‍ രണ്ടാം പാദം നടക്കുന്ന സമയത്ത് ഇംഗ്ലണ്ടിന് അന്താരാഷ്ട്ര മത്സരമുണ്ട്. അതിനാല്‍ത്തന്നെ ഐപിഎല്ലിനെക്കാള്‍ അന്താരാഷ്ട്ര മത്സരത്തിന് പ്രാധാന്യം നല്‍കുന്നതിനാലാണ് രണ്ടാം പാദത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നും ബട്‌ലര്‍ വ്യക്തമാക്കി.

josbuttler

ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്‍ രണ്ടാം പാദം കളിക്കേണ്ടന്ന നിലപാടിലാണ് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡുള്ളത്. ഐപിഎല്ലിനായി തങ്ങളുടെ അന്താരാഷ്ട്ര ഷെഡ്യൂള്‍ മാറ്റാനും അവര്‍ തയ്യാറല്ല. അതിനാല്‍ത്തന്നെ ഇംഗ്ലണ്ട് താരങ്ങളാരും ഐപിഎല്ലില്‍ പങ്കെടുത്തേക്കില്ല. ബട്‌ലറുടെ അഭാവം രാജസ്ഥാനെ സംബന്ധിച്ച് കടുത്ത തിരിച്ചടി തന്നെയാണ്. ആദ്യ പാദത്തില്‍ ഏഴ് ഇന്നിങ്‌സില്‍ 254 റണ്‍സ് ബട്‌ലര്‍ നേടിയിരുന്നു.

ജോഫ്രാ ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ് തുടങ്ങിയവരും രാജസ്ഥാനുവേണ്ടി രണ്ടാം പാദം കളിക്കാനുണ്ടായേക്കില്ല. ടീമിലെ പ്രമുഖ പേസറായ ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാനും രണ്ടാം പാദം കളിക്കില്ല. ഈ സമയത്ത് ബംഗ്ലാദേശിന് അന്താരാഷ്ട്ര മത്സരമുണ്ട്. അതിനാല്‍ത്തന്നെ അദ്ദേഹം വിട്ടുനിന്നേക്കും. ഇംഗ്ലണ്ടിനെക്കൂടാതെ ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ താരങ്ങളുടെ പങ്കാളിത്തവും സംശയമാണ്.

മോയിന്‍ അലി, സ്‌റ്റോക്‌സ്, ആര്‍ച്ചര്‍, മോര്‍ഗന്‍, ബട്‌ലര്‍, ലിവിങ്സ്റ്റന്‍, സാം കറാന്‍, ടോം കറാന്‍, ക്രിസ് വോക്‌സ്, സാം ബില്ലിങ്‌സ്, ഡേവിഡ് മലാന്‍, ക്രിസ് ജോര്‍ദാന്‍, ജോണി ബെയര്‍സ്‌റ്റോ എന്നിവരാണ് ഇംഗ്ലണ്ടില്‍ നിന്ന് ഐപിഎല്‍ കളിക്കുന്നത്. ഇവരാരും രണ്ടാം പാദം കളിച്ചേക്കില്ല. സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ 15വരെ യുഎഇയില്‍ രണ്ടാം പാദം നടത്താനാണ് ബിസിസി ഐ ആലോചിക്കുന്നത്. ഈ സമയത്ത് ഒട്ടുമിക്ക രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര മത്സരമുണ്ട് എന്നത് ബിസിസിഐക്ക് വലിയ തലവേദന ഉയര്‍ത്തുമെന്നുറപ്പ്.

ആദ്യ പാദം അവസാനിച്ചപ്പോള്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളില്‍.

Story first published: Tuesday, June 22, 2021, 10:11 [IST]
Other articles published on Jun 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+