IPL 2021: എല്ലാ കണ്ണും രോഹിത്തില്‍! രണ്ടാംഘട്ടം ടീം ഇന്ത്യക്കും നിര്‍ണായകം, കാരണങ്ങളറിയാം

യുഎഇയില്‍ നടക്കുന്ന ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ ടീം ഇന്ത്യയെ സംബന്ധിച്ചും വളരെ നിര്‍ണായകമായിരിക്കുകയാണ്. ഇന്ത്യയുടെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം കൂടിയായിരിക്കും ടൂര്‍ണമെന്റിലെ ഇനിയുള്ള മല്‍സരങ്ങളില്‍ നിന്നും ലഭിക്കുക. ഐസിസിയുടെ ടി20 ലോകകപ്പിനു ഇനി ഒരു മാസം മാത്രം ശേഷിക്കെ താരങ്ങളുടെ പരിശീലനക്കളരി കൂടിയാണ് ഇത്തവണത്തെ ഐപിഎല്‍.

ലോകകപ്പും യുഎഇയില്‍ തന്നെയാണെന്നതിനാല്‍ തന്നെ സാഹചര്യങ്ങളില്‍ ഒരു മാറ്റവുമുണ്ടാവില്ല, താരങ്ങളുടെ ജഴ്‌സി മാത്രമേ മാറുകയുള്ളൂ. എന്തുകൊണ്ടാണ് ഐപിഎല്ലിലെ ബാക്കിയുള്ള മല്‍സരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും നിര്‍ണായകമായി മാറുന്നുവെന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കാം.

 രാഹുലിനു പകരം ഇഷാന്‍ വരുമോ?

രാഹുലിനു പകരം ഇഷാന്‍ വരുമോ?

ഇന്ത്യന്‍ ടി20 ടീമില്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളിയായി നിലവില്‍ കെഎല്‍ രാഹുലിനാണ് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത്. വരാനിരിക്കുന്ന ടി20 ലോകകപ്പിലും അഇവര്‍ തന്നെ ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. എന്നാല്‍ രാഹുലിനെ മറികടന്ന് യുവ താരം ഇഷാന്‍ കിഷന്‍ ഈ സ്ഥാനം കൈയടക്കുമോയെന്നു ഐപിഎല്ലിനു ശേഷമറിയാം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം മികച്ച പ്രകടനം നടത്താനായാല്‍ രാഹുലിനു വെല്ലുവിളിയുയര്‍ത്താന്‍ ഇഷാനു സാധിക്കും.

ഇന്ത്യയിലെ ആദ്യഘട്ടത്തില്‍ ഇഷാന്‍ ബാറ്റിങില്‍ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. യുഎഇയില്‍ ഇതിന്റെ ക്ഷീണം തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയായിരിക്കും ഇഷാന്‍ ഇറങ്ങുക. യുഎഇ വേദിയായ കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ താരം തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു.

 ഹാര്‍ദിക്കിന്റെ ബൗളിങ്

ഹാര്‍ദിക്കിന്റെ ബൗളിങ്

ഓള്‍റൗണ്ടര്‍ പദിവിയില്‍ നിന്നും അടുത്തിടെയായി വെറും ബാറ്റ്‌സ്മാന്‍ മാത്രമായി ചുരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന്റെ ഹാര്‍ദിക് പാണ്ഡ്യ വീണ്ടും ബൗളിങ് തുടരുമോയെന്നു ഐപിഎല്ലിലൂടെ അറിയാം. ടി20 ലോകകപ്പില്‍ ബൗളിങിലും ഹാര്‍ദ്ദിക്കിന്റെ സേവനം ടീം ഇന്ത്യക്കു ആവശ്യമുണ്ട്. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ മുംബൈയ്‌ക്കൊപ്പം കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്ത് പഴയ താളം വീണ്ടെടുക്കാനായിരിക്കും അദ്ദേഹം ശ്രമിച്ചേക്കുക.

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഒരു ഫാസ്റ്റ് ബൗളറുടെ കുറവുണ്ട്. ഈ റോള്‍ നികത്തേണ്ട ചുമതല ടീം മാനേജ്‌മെന്റ് ഹാര്‍ദിക്കിനു നല്‍കാനാണ് സാധ്യത. എന്നാല്‍ വിശ്വസിച്ച് ഈ റോള്‍ ഏല്‍പ്പിക്കണമെങ്കില്‍ ഐപിഎല്ലില്‍ ഇതു സാധൂകരിക്കുന്ന പ്രകടനം അദ്ദേഹം പുറത്തെടുക്കേണ്ടതുണ്ട്.

 ആര്‍ അശ്വിന്‍ ടീമിലെത്തുമോ?

ആര്‍ അശ്വിന്‍ ടീമിലെത്തുമോ?

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഇടം പിടിക്കാന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനായെങ്കിലും പ്ലെയിങ് ഇലവനില്‍ കയറണമെങ്കില്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമാണ് അദ്ദേഹം. ഡിസിക്കായി മികച്ച ബൗളിങ് കാഴ്ചവയ്ക്കാനായാല്‍ ലോകകപ്പില്‍ അശ്വിനു തന്റെ സ്ഥാനം ഭദ്രമാക്കാം. പരിച.യസമ്പത്തിനോടൊപ്പം ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ അദ്ദേഹത്തിന്റെ മികച്ച റെക്കോര്‍ഡും ടി20 ലോകകപ്പില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടാവും.

നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന യുസ്വേന്ദ്ര ചഹല്‍ സമീപകാലത്ത് ഫോം കണ്ടെത്താനാവാതെ പാടുപെട്ടതോടെയാണ് അദ്ദേഹത്തെ പുറത്തിരുത്തി അശ്വിനെ തിരിച്ചുവിളിക്കാന്‍ സെലക്ഷന്‍ കമ്മിറ്റി നിര്‍ബന്ധിതരായത്. 2017നു ശേഷം ആദ്യമായാണ് അദ്ദേഹം ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ മടങ്ങിയെത്തിയത്.

 ശ്രേയസ് അയ്യരുടെ തിരിച്ചുവരവ്

ശ്രേയസ് അയ്യരുടെ തിരിച്ചുവരവ്

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച നാലാം നമ്പറിനു വേണ്ടിയുള്ള ഇന്ത്യയുടെ ഏറെക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച താരമാണ് ശ്രേയസ് അയ്യര്‍. ടി20, ഏകദിന ടീമുകളില്‍ നാലാം നമ്പറില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ അദ്ദേഹം സ്ഥിരം സാന്നിധ്യവുമായിരുന്നു. എന്നാല്‍ അപ്രതീക്ഷിത വില്ലനായി പരിക്ക് പിടികൂടിയത് ശ്രേയസിന്റെ കരിയര്‍ സംശയത്തിലാക്കിയിരിക്കുകയാണ്. ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ റിസര്‍വ് നിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.

പരിക്കില്‍ നിന്നും മോചിതനായി മടങ്ങിയെത്തിയ ശ്രേയസിനു രണ്ടാംഘട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ക്യാപ്റ്റന്‍സിയില്ല. ആദ്യഘട്ടത്തില്‍ നയിച്ച റിഷഭ് പന്തിനെ തന്നെ ശേഷിച്ച മല്‍സരങ്ങളിലും നിലനിര്‍ത്താന്‍ ഡിസി തീരുമാനിക്കുകയായിരുന്നു. ബാറ്റ്‌സ്മാനെന്ന നിലയില്‍ ശ്രേയസിന് പഴയ ഫോം വീണ്ടെടുക്കാനാവുമോയെന്നു ഐപിഎല്‍ ഉത്തരം നല്‍കും.

 എല്ലാ കണ്ണും രോഹിത്തില്‍

എല്ലാ കണ്ണും രോഹിത്തില്‍

വിരാട് കോലി ടി20 ക്യാപ്റ്റന്‍സിയില്‍ നിന്നും പടിയിറങ്ങാനിരിക്കെ ഇന്ത്യയുടെ പുതിയ നായകനാവുമെന്നു കരുതപ്പെടുന്ന രോഹിത് ശര്‍മയിലാണ് മുഴുവന്‍ കണ്ണുകളും. മുംബൈ ഇന്ത്യന്‍സിനെ ആറാം കിരീടത്തിലേക്കു നയിച്ച് താന്‍ തന്നെയാണ് കോലിക്കു പകരം സ്ഥാനമേറ്റെടുക്കാന്‍ ഏറ്റവും ബെസ്റ്റെന്ന് അടിവരയിടാനായിരിക്കും അദ്ദേഹത്തിന്റെ ശ്രമം.

ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ കൂടിയാണ് ഹിറ്റ്മാന്‍. കഴിഞ്ഞ രണ്ടു തവണയും മുംബൈയെ ചാംപ്യന്‍മാരാക്കിയ അദ്ദേഹം ഹാട്രിക് ട്രോഫിയാണ് യുഎഇയില്‍ ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ് പര്യടനത്തില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത താരം കൂടിയായിരുന്ന രോഹിത് ഈ ബാറ്റിങ് ഫോം ഐപിഎല്ലിലും ആവര്‍ത്തിക്കാമെന്ന ശുഭപ്രതീക്ഷയിലാണ്.

ഐസിസി ടി 20 ലോകകപ്പ് 2021 പ്രവചനങ്ങൾ
Match 17 - October 25 2021, 07:30 PM
അഫ്ഗാനിസ്താന്‍
സ്കോട്ട്ലാന്‍ഡ്
Predict Now
For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, September 19, 2021, 20:42 [IST]
Other articles published on Sep 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X