Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: റിഷഭിന്റെ ക്യാപ്റ്റന്‍സി തെറിക്കുമോ? ശ്രേയസ് പൂര്‍ണ്ണ ഫിറ്റ്, ഡല്‍ഹിക്കായി കളിക്കും

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബര്‍ 19ന് ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിനിടെ താരങ്ങളിലേക്ക് കോവിഡ് വ്യാപിച്ചതോടെ ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. ഇന്ത്യയിലെ കോവിഡ് സാഹചര്യം പരിഗണിച്ച് രണ്ടാം പാദത്തിന് യുഎഇയാണ് വേദിയാവുന്നത്.

നിരവധി സൂപ്പര്‍ താരങ്ങള്‍ രണ്ടാം പാദം കളിക്കുന്നില്ല. ഇത് പല ടീമുകള്‍ക്കും വലിയ തലവേദനായിരിക്കുകയാണ്. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ടീമിന്റെ നായകനും സൂപ്പര്‍ താരവുമായ ശ്രേയസ് അയ്യര്‍ പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്തതോടെ രണ്ടാം പാദം കളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

shreyasiyer

ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ നിരീക്ഷണത്തില്‍ കായിക ക്ഷമത വീണ്ടെടുത്തുകൊണ്ടിരുന്ന ശ്രേയസിന് ഇപ്പോള്‍ പൂര്‍ണ്ണ ഫിറ്റാണെന്ന സര്‍ട്ടിഫിക്കറ്റ് എന്‍സിഎ നല്‍കിയിരിക്കുകയാണ്. ഏറെ നാളുകള്‍ പുറത്തിരുന്ന ശേഷമാണ് ശ്രേയസ് മടങ്ങിവരുന്നത്. ഇംഗ്ലണ്ടിനെതിരേ മാര്‍ച്ച് 23ന് നടന്ന ഏകദിന മത്സരത്തിനിടെ തോളിന് പരിക്കേറ്റാണ് ശ്രേയസ് പുറത്തായത്. ഇതോടെ 26കാരനായ താരം കൂടുതല്‍ മികച്ച ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയിരുന്നു.

തോളിന് ശസ്ത്രക്രിയ ചെയ്തതിനാല്‍ത്തന്നെ ആദ്യ പാദം ഐപിഎല്‍ കളിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇക്കഴിഞ്ഞ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ശ്രേയസ് കളിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നുവെങ്കിലും താരത്തിന്റെ തിരിച്ചുവരവ് വൈകുകകയായിരുന്നു. ഇന്ത്യയുടെ നാലാം നമ്പറിലെ സൂപ്പര്‍ താരത്തിന്റെ മടങ്ങിവരവ് ഡല്‍ഹിയുടെ ആത്മവിശ്വാസം ഉയര്‍ത്തും.

ഏറെ നാളുകള്‍ക്ക് ശേഷം മടങ്ങിയെത്തുന്ന ശ്രേയസിന്റെ ഫോം കണ്ടറിയണം. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ രണ്ടാം പാദത്തില്‍ ശ്രേയസിന് തിളങ്ങേണ്ടതായുണ്ട്. സൂര്യകുമാര്‍ യാദവ് മികച്ച ഫോമില്‍ കളിക്കുന്നതിനാല്‍ രണ്ടാം പാദം ശ്രേയസിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.

Story first published: Thursday, August 12, 2021, 16:53 [IST]
Other articles published on Aug 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+