For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ താരത്തെ മുംബൈ കളിപ്പിച്ചത് വലിയ തെറ്റ്; സ്റ്റൈറിസ് പറയുന്നു

പതിവുപോലെ തോറ്റുകൊണ്ടാണ് പുതിയ സീസണും മുംബൈ ഇന്ത്യന്‍സ് തുടങ്ങിയിരിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ മുംബൈയെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടു വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍ മാര്‍ക്കോ ജന്‍സണിന് അരങ്ങേറ്റത്തിന് അവസരമൊരുക്കാന്‍ മുംബൈ മടി കാണിച്ചില്ല.

ആര്‍സിബിയുടെ താരസജ്ജമായ ബാറ്റിങ് നിരയ്‌ക്കെതിരെ നാലോവര്‍ തികച്ച ജാന്‍സണ്‍ കേവലം 28 റണ്‍സ് മാത്രമാണ് വഴങ്ങിയത്. അതായത് ബൗളിങ് ഇക്കോണമി 7 റണ്‍സ്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷഹബാസ് അഹമ്മദ് എന്നിവരുടെ വിക്കറ്റുകള്‍ കണ്ടെത്താന്‍ ജാന്‍സണിന് അരങ്ങേറ്റത്തില്‍ സാധിച്ചു.

IPL 2021: Scott Styris Opens About Marco Janson Playing For Mumbai Indians

എന്തായാലും മാര്‍ക്കോ ജാന്‍സണിന്റെ പ്രകടനത്തില്‍ മുന്‍ ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍ സ്‌കോട്ട് സ്‌റ്റൈറിസ് പൂര്‍ണ തൃപ്തനാണ്. വരുംഭാവിയില്‍ ഐപിഎല്ലില്ലെ താരത്തിളക്കമായി ജാന്‍സണ്‍ മാറുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം. വേഗമാണ് താരത്തിന്റെ പ്രധാന സവിശേഷത. 143 കിലോമീറ്റര്‍ വേഗത്തില്‍ തുടരെ പന്തെറിയാന്‍ ജാന്‍സണിന് കഴിയുന്നുണ്ട്. 'ആദ്യ മത്സരത്തില്‍ ജാന്‍സണ്‍ നടത്തിയ പ്രകടനം പ്രശംസനീയമാണ്. അറടി എട്ടിഞ്ച് ഉയരക്കാരനായ ജാന്‍സണ്‍ ബൗണ്‍സ് സൃഷ്ടിക്കുന്നതില്‍ അതിശയോക്തിയില്ല. എന്നാല്‍ ബൗണ്‍സിനൊപ്പം 143 കിലോമീറ്റര്‍ വേഗം നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നു. ജാന്‍സണിന്റെ അവനാഴിയില്‍ വേഗം കുറഞ്ഞ പന്തുകളുണ്ടെന്നതും താരത്തെ വിനാശകാരിയാക്കി മാറ്റുന്നു', സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ക്രിക്കറ്റ് കണക്ടഡ് പരിപാടിയില്‍ സ്‌കോട്ട് സ്‌റ്റൈറിസ് അഭിപ്രായപ്പെട്ടു.

ഇടംകയ്യന്‍ പേസറായ ജാന്‍സണിനെ കുറിച്ച് നൂറു നാവാണെങ്കിലും ഈ വര്‍ഷം താരത്തെ മുംബൈ കളിപ്പിച്ചത് തെറ്റായ തീരുമാനമാണെന്ന് സ്റ്റൈറിസ് പറയുന്നു. അടുത്തവര്‍ഷമായിരുന്നു ജാന്‍സണിനെ മുംബൈ കളിപ്പിക്കേണ്ടിയിരുന്നത്. ഇപ്പോള്‍ എല്ലാ ഫ്രാഞ്ചൈസികള്‍ക്കും മാര്‍ക്കോ ജാന്‍സണിന് മേല്‍ ഒരു കണ്ണുണ്ട്. അടുത്തവര്‍ഷം മെഗാ താരലേലം നടക്കാനിരിക്കെ ജാന്‍സണിനെ ടീമില്‍ തിരിച്ചെത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സിന് കാര്യമായ തുക ചിലവഴിക്കേണ്ടതായി വരും. ലസിത് മലിംഗയെ പോലെ ദീര്‍ഘകാലം മുംബൈയ്ക്ക് വേണ്ടി കളിക്കാന്‍ സാധ്യതയുള്ള പേസറാണ് പുതിയ കണ്ടെത്തലായ മാര്‍ക്കോ ജാന്‍സണ്‍', സ്‌റ്റൈറിസ് അറിയിച്ചു.

Story first published: Tuesday, April 13, 2021, 17:55 [IST]
Other articles published on Apr 13, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+