Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: രാജസ്ഥാനെതിരേ മുംബൈക്ക് ജയിക്കണോ? എങ്കില്‍ ഈ മൂന്ന് കാര്യങ്ങള്‍ ശരിയാക്കണം

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ഹാട്രിക് കിരീടം തേടിയിറങ്ങിയ രോഹിത് ശര്‍മക്കും സംഘത്തിനും ഇത്തവണ കാര്യങ്ങള്‍ അത്ര അനുകൂലമല്ല. ആദ്യ അഞ്ച് മത്സരത്തില്‍ മൂന്നിലും ടീമിന് തോല്‍ക്കേണ്ടി വന്നു. അഞ്ച് കിരീടം നേടിയിട്ടുള്ള മുംബൈക്ക് ഇത്തവണ ബാറ്റിങ് നിരയാണ് തലവേദന ഉയര്‍ത്തുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരൊന്നും ഫോമിലല്ലെന്നത് മുംബൈയുടെ മുന്നോട്ടുള്ള കുതിപ്പിന് തിരിച്ചടിയാവുന്നു. രാജസ്ഥാനെതിരായ മത്സരത്തിനിറങ്ങുന്ന മുംബൈ ഇന്ത്യന്‍സ് ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഓള്‍റൗണ്ടര്‍ നിരയില്‍ മാറ്റം വേണം

ഓള്‍റൗണ്ടര്‍ നിരയില്‍ മാറ്റം വേണം

ക്രുണാല്‍ പാണ്ഡ്യ,ഹര്‍ദിക് പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ മുംബൈ ഇന്ത്യന്‍സിന്റെ നട്ടെല്ലാണ്. ഒറ്റക്ക് മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവരാണ് ഇവര്‍ മൂന്ന് പേരും. എന്നാല്‍ ഇത്തവണ മികവിനൊത്ത് ഉയരാന്‍ ഇവര്‍ക്കാകുന്നില്ല. പൊള്ളാര്‍ഡ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ഹര്‍ദികും ക്രുണാലും ബാറ്റിങ്ങില്‍ ദുരന്തമായിരിക്കുകയാണ്. അതിനാല്‍ത്തന്നെ മുംബൈ ഓള്‍റൗണ്ടര്‍ നിരയില്‍ മാറ്റത്തിന് തയ്യാറാവണം.

ഓള്‍റൗണ്ടര്‍ നിരയില്‍ മാറ്റം വേണം

കിവീസ് ഓള്‍റൗണ്ടര്‍ ജിമ്മി നിഷാമിനെ കളിപ്പിച്ചാല്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും ടീമിനത് ഉപകാരപ്പെടും. ഹര്‍ദിക്കിന് വിശ്രമം നല്‍കുന്നതായിരിക്കും കൂടുതല്‍ നന്നാവുക. കാരണം പുറം വേദനയെത്തുടര്‍ന്ന് നിലവില്‍ പന്തെറിയാന്‍ ഹര്‍ദിക്കിന് സാധിക്കുന്നില്ല. ഹര്‍ദിക്കിനെക്കാളും ഭേദപ്പെട്ട് നില്‍ക്കുന്നതിനാല്‍ പൊള്ളാര്‍ഡിനെ നിലനിര്‍ത്തുന്നതാവും നന്നാവുക.

ഇഷാന്‍ കിഷന് പകരം സൗരഭ് തിവാരി

ഇഷാന്‍ കിഷന് പകരം സൗരഭ് തിവാരി

അവസാന സീസണില്‍ വെടിക്കെട്ട് പ്രകടനവുമായി മുംബൈയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഇഷാന്‍ കിഷന് ഇത്തവണ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. കഴിഞ്ഞ മത്സരങ്ങളിലെല്ലാം മെല്ലപ്പോക്ക് ബാറ്റിങ്ങുകൊണ്ട് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ഇഷാന്‍ ചെയ്തത്. ഈ സാഹചര്യത്തില്‍ ഇഷാന് വിശ്രമം നല്‍കി മധ്യനിരയില്‍ സൗരഭ് തിവാരിക്ക് അവസരം നല്‍കണം. അവസാന സീസണില്‍ ലഭിച്ച അവസരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ച താരമാണ് സൗരഭ് തിവാരി.

ന്യൂബോളില്‍ ബുംറയ്ക്ക് കൂടുതല്‍ അവസരം നല്‍കണം

ന്യൂബോളില്‍ ബുംറയ്ക്ക് കൂടുതല്‍ അവസരം നല്‍കണം

ന്യൂബോളില്‍ ട്രന്റ് ബോള്‍ട്ട്,ജസ്പ്രീത് ബുംറ കൂട്ടുകെട്ട് അവസാന സീസണില്‍ എതിരാളികളുടെ പേടിസ്വപ്‌നമായിരുന്നു. എന്നാല്‍ ഇത്തവണ ന്യൂബോളില്‍ ബുംറയ്ക്ക് ഒരോവര്‍ മാത്രം നല്‍കുന്ന രോഹിതിന്റെ തീരുമാനം ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. ട്രന്റ് ബോള്‍ട്ട് ഭേദപ്പെട്ട പ്രകടനം ന്യൂബോളില്‍ കാഴ്ചവെക്കുമ്പോള്‍ പിന്തുണ നല്‍കുന്നതില്‍ മറ്റ് ബൗളര്‍മാര്‍ പരാജയപ്പെടുന്നു. തുടക്കത്തിലെ വിക്കറ്റുകള്‍ വീഴ്ത്താന്‍ ബുംറ-ബോള്‍ട്ട് കൂട്ടുകെട്ടിനെ വീണ്ടും ന്യൂബോളില്‍ രംഗത്തിറക്കേണ്ടതായുണ്ട്.

Story first published: Thursday, April 29, 2021, 13:22 [IST]
Other articles published on Apr 29, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+