വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പടയൊരുക്കി മുംബൈ, പുറത്താവുക ആരൊക്കെ? അറിയേണ്ടതെല്ലാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്‍ നിരയാണ് മുംബൈ ഇന്ത്യന്‍സിന്റേത്. വാലില്‍കുത്തിവരെ ഉയരാന്‍ കെല്‍പ്പുള്ള സൂപ്പര്‍ താരങ്ങളുടെ നിരയാണ് നിലവില്‍ മുംബൈക്കുള്ളത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും വ്യക്തമായ ആധിപത്യം പുലര്‍ത്തുന്ന മുംബൈ ആറാം കിരീടമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. രോഹിത് ശര്‍മയുടെ നായകത്വത്തിന് കീഴിലിറങ്ങുന്ന മുംബൈക്ക് നിലവില്‍ നികത്താന്‍ വലിയ വിടവുകളില്ല എന്നതാണ് വാസ്തവം.

നിലനിര്‍ത്തുന്ന താരങ്ങള്‍

രോഹിത് ശര്‍മ,ജസ്പ്രീത് ബൂംറ,കീറോണ്‍പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ക്വിന്റന്‍ ഡീകോക്ക്,ട്രന്റ് ബോള്‍ട്ട് തുടങ്ങിയ പ്രമുഖരെയെല്ലാം മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയേക്കും. രോഹിതിനൊപ്പം ഡീ കോക്ക് തന്നെ ഓപ്പണായി എത്തും. അവസാന സീസണില്‍ തിളങ്ങിയ സൂര്യകുമാറും ടീമിന്റെ അഭിവാജ്യ ഘടകമാണ്. പാണ്ഡ്യ സഹോദരങ്ങളോടൊപ്പം പൊള്ളാര്‍ഡ് വൈസ് ക്യാപ്റ്റനായി സ്ഥാനം നിലനിര്‍ത്തും. അവസാന സീസണില്‍ തകര്‍പ്പന്‍ പ്രകടനം കൊണ്ട് കൈയടി നേടിയ ഇഷാന്‍ കിഷന്‍ ഇത്തവണത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ശ്രദ്ധേയ പ്രകടനമാണ് പുറത്തെടുക്കുന്നത്.

saurabhtiwaryipl

ഒഴിവാക്കുന്ന താരങ്ങള്‍

അവസാന സീസണില്‍ മധ്യനിരയില്‍ മുംബൈ അവസരം നല്‍കിയ സൗരഭ് തിവാരിയെ ഇത്തവണ ഒഴിവാക്കാന്‍ സാധ്യത കൂടുതലാണ്. നിലവില്‍ മധ്യനിരയില്‍ മികച്ച താരങ്ങള്‍ മുംബൈക്കുണ്ട്. പേസ് ബൗളര്‍ പാറ്റിന്‍സന്‍,ധവാല്‍ കുല്‍ക്കര്‍ണി, മിച്ചല്‍ മഗ്ലെങ്ങന്‍ എന്നിവരെയും ബാറ്റ്‌സ്മാന്‍മാരായ ക്രിസ് ലിന്‍,ആദിത്യ താരെ എന്നിവരെയും മുംബൈ ഒഴിവാക്കിയേക്കും. നിലവില്‍ ഡീകോക്കിന് പരിക്കേറ്റാല്‍ കീപ്പറായി ഇഷാനുണ്ട്. അതിനാല്‍ത്തന്നെ താരെയെ നിലനിര്‍ത്തിയിട്ട് കാര്യമില്ല. വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്നിനെ അവസാന സീസണില്‍ ടീമില്‍ എത്തിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും അവസരം ലഭിച്ചിരുന്നില്ല.

ഓസീസ് പേസര്‍ പാറ്റിന്‍സനെയും നതാന്‍ കോള്‍ട്ടര്‍ നെയ്‌ലിനെയും അവസാന സീസണില്‍ മുംബൈ പരിഗണിച്ചിരുന്നു. ഇത്തവണ രണ്ട് പേരെയും ഒഴിവാക്കാന്‍ സാധ്യതയുണ്ട്. ലസിത് മലിംഗയുടെ മടങ്ങിവരവിനെ ആശ്രയിച്ചാവും ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവുക.

milogo

ലേലത്തില്‍ ലക്ഷ്യമെന്ത്?

മികച്ച സ്പിന്‍ ബൗളര്‍മാരെയാവും പ്രധാനമായും മുംബൈ ലേലത്തില്‍ ലക്ഷ്യമിടുക. ലസിത് മലിംഗ ടീമിലേക്ക് എത്തിയാല്‍ നിലനിര്‍ത്തിയേക്കും. നിലവിലെ ടീമില്‍ നിന്ന് വലിയ അഴിച്ചുപണി നടത്താന്‍ മുംബൈ തയ്യാറാവാന്‍ സാധ്യത കുറവാണ്. എല്ലാ മേഖലയിലും മികച്ച താരങ്ങള്‍ ഇന്ന് അവര്‍ക്കൊപ്പമുണ്ട്. മികച്ച ഇന്ത്യന്‍ പേസറെ ടീമിലെത്തിക്കാനും മുംബൈ ശ്രമിച്ചേക്കും. ജസ്പ്രീത് ബൂംറയ്ക്ക് പരിക്കേറ്റാല്‍ പകരം മികച്ചൊരു ഇന്ത്യന്‍ പേസര്‍ മുംബൈ നിരയിലില്ല.

Story first published: Wednesday, January 20, 2021, 13:06 [IST]
Other articles published on Jan 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X