വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: എട്ട് ടീമിലെയും ടോപ് സ്‌കോറര്‍മാര്‍ ആരൊക്കെയാവും? പ്രവചനം ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ ആദ്യവാരം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. താരലേലവും പൂര്‍ത്തിയായിക്കഴിഞ്ഞതിനാല്‍ ടീമുകളെല്ലാം ടൂര്‍ണമെന്റിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. എട്ട് ടീമുകള്‍ ഒരു കിരീടത്തിനായി പോരടിക്കുമ്പോള്‍ പിന്തുണയുമായി വലിയ ആരാധകരുമുണ്ട്. ഇത്തവണ ഇന്ത്യയില്‍ത്തന്നെയാവും ടൂര്‍ണമെന്റ് നടത്തുക. പാതി കാണികളെയും ഉള്‍പ്പെടുത്താനാണ് സാധ്യത. എന്തായാലും ഇത്തവണ എട്ട് ടീമുകളിലും ടോപ് സ്‌കോറര്‍മാര്‍ ആരൊക്കെയായിരിക്കും. പ്രകടനങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രവചനം ഇതാ.


രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

ഇത്തവണ അടിമുടി മാറ്റങ്ങളോടെയാണ് രാജസ്ഥാനെത്തുന്നത്. സ്റ്റീവ് സ്മിത്തിനെ ഒഴിവാക്കിയ രാജസ്ഥാന്‍ മലയാളി സഞ്ജു സാംസണെ ക്യാപ്റ്റനാക്കിയിരിക്കുകയാണ്. ഇത്തവണ രാജസ്ഥാന്റെ ടോപ് സ്‌കോററാന്‍ കൂടുതല്‍ സാധ്യതയും സഞ്ജുവിനാണ്. അവസാന സീസണില്‍ 158.89 സ്‌ട്രൈക്കറേറ്റില്‍ 375 റണ്‍സാണ് സഞ്ജു നേടിയത്. രണ്ട് സെഞ്ച്വറിയുള്‍പ്പെടെ സ്വന്തമാക്കിയിട്ടുള്ള സഞ്ജു ഇത്തവണ രാജസ്ഥാനെ മുന്നില്‍ നയിക്കുമെന്ന് പ്രതീക്ഷിക്കാം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ടീമില്‍ വലിയ മാറ്റങ്ങളില്ലാതെ ഇറങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഇത്തവണ ശുബ്മാന്‍ ഗില്‍ ടോപ് സ്‌കോററാവാന്‍ സാധ്യതയുണ്ട്. യുവ ഓപ്പണറുടെ സമീപകാലത്തെ പ്രകടനം വളരെ മികച്ചതാണ്. 125.20 ആണ് താരത്തിന്റെ ഐപിഎല്‍ സ്‌ട്രൈക്കറേറ്റ്. അവസാന സീസണില്‍ 440 റണ്‍സ് ടീമിനായി ഗില്‍ നേടിയിരുന്നു. ഇത്തവണ ടൂര്‍ണമെന്റില്‍ വലിയ പ്രകടനം ഗില്ലിന് നടത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

അവസാന സീസണില്‍ നിരാശപ്പെടുത്തിയ റിഷഭ് പന്താണ് ഈ സീസണില്‍ ഡല്‍ഹിയുടെ ടോപ് സ്‌കോററാവാന്‍ സാധ്യത.ശ്രേയസ് അയ്യര്‍,ശിഖര്‍ ധവാന്‍,സ്റ്റീവ് സ്മിത്ത് തുടങ്ങിയവര്‍ ടീമിലുണ്ടെങ്കിലും മികച്ച ഫോമിലുള്ള റിഷഭിന് മറ്റുള്ളവരേക്കാള്‍ മുന്‍തൂക്കമുണ്ട്. അവസാന സീസണില്‍ പരിക്കും ലോക്ഡൗണിന്റെ നീണ്ട ഇടവേളയും റിഷഭിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സ്

കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്ന പേര് പഞ്ചാബ് കിങ്‌സായി മാറ്റിയ ടീമിന്റെ എല്ലാ പ്രതീക്ഷയും കെ എല്‍ രാഹുലിലാണ്. അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിന് ഉടമയായ രാഹുല്‍ 2018 സീസണ്‍ മുതല്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. 2018ല്‍ 659,2019ല്‍ 593,2020ല്‍ 670 എന്നിങ്ങനെയായിരുന്നു രാഹുലിന്റെ സ്‌കോര്‍. ഇത്തവണയും രാഹുലില്‍ നിന്ന് ഏറ്റവും മികച്ചത് മാത്രമാണ് പ്രതീക്ഷിക്കുന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

കെയ്ന്‍ വില്യംസണിലാണ് ഇത്തവണ പ്രതീക്ഷ. ഡേവിഡ് വാര്‍ണര്‍ കളിക്കാന്‍ സാധ്യത കുറവായതിനാല്‍ നായകസ്ഥാനത്തേക്കും വില്യംസണ്‍ എത്തിയേക്കും. അവസാന സീസണില്‍ എല്ലാ മത്സരങ്ങളിലും അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള അദ്ദേഹത്തിന് ഇന്ത്യന്‍ സാഹചര്യങ്ങളും സുപരിചിതമാണ്.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നിരയില്‍ നിരവധി താരങ്ങള്‍ ടോപ് സ്‌കോററാവാന്‍ മത്സരിക്കുന്നുണ്ട്. ഇവരില്‍ കൂടുതല്‍ സാധ്യത ഇഷാന്‍ കിഷനാണ്. വിജയ് ഹസാരെ ട്രോഫിയില്‍ 173 റണ്‍സ് നേടി തിളങ്ങിയ ഇഷാനില്‍ ഇത്തവണയും മുംബൈക്ക് വലിയ പ്രതീക്ഷയുണ്ട്. അവസാന സീസണില്‍ 516 റണ്‍സാണ് ഇഷാന്‍ നേടിയത്. അവസാന സീസണില്‍ എല്ലാ മത്സരങ്ങളിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ഇഷാന്‍ സ്ഥിര സാന്നിധ്യമായിരിക്കും.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

ഇന്ത്യയിലേക്ക് ഐപിഎല്‍ തിരിച്ചെത്തുന്നതിനാല്‍ ആര്‍സിബി നായകന്‍ വിരാട് കോലി തന്നെ ടോപ് സ്‌കോററാവാനാണ് സാധ്യത. 2016ല്‍ 973 റണ്‍സടിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരത്തിന് പിന്നീട് ഇത്തരമൊരു പ്രകടനം നടത്താനായിട്ടില്ല. അതിനാല്‍ ഇത്തവണ ആ പഴയ മികവ് ആവര്‍ത്തിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. അവസാന സീസണില്‍ 466 റണ്‍സാണ് കോലി നേടിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

അവസാന സീസണില്‍ കളിക്കാതിരുന്ന സുരേഷ് റെയ്‌നയാവും ഇത്തവണ സിഎസ്‌കെയുടെ തുറപ്പുചീട്ട്. മൂന്നാം നമ്പറില്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച താരമായ റെയ്‌ന ഇത്തവണ സിഎസ്‌കെയ്ക്ക് കിരീടം നേടിക്കൊടുക്കുമെന്നാണ് ആരാധക പ്രതീക്ഷ. 2019ല്‍ 393 റണ്‍സാണ് അദ്ദേഹം നേടിയത്. ഐപിഎല്‍ കരിയറില്‍ 5368 റണ്‍സും റെയ്‌നയുടെ പേരിലുണ്ട്.

Story first published: Saturday, February 27, 2021, 16:08 [IST]
Other articles published on Feb 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X